ക്രെഡിറ്റ്‌ കാർഡ് എടുക്കുന്നതിന് മുൻപ് എന്തെല്ലാം ശ്രദ്ധിക്കണം ?






ബാങ്ക് ഏജന്റിന്റെ മോഹിപ്പിക്കുന്ന വാക്കുകൾ കേട്ട് ക്രെഡിറ്റ്‌ കാർഡ് എടുക്കുകയും, വളരെ ചെറിയ അക്ഷരങ്ങളിൽ അച്ചടിച്ച കരാറുകളിൽ വായിച്ചു നോക്കാതെ ഒപ്പിടുമ്പോൾ ഉപഭോക്താവ് അറിയുന്നില്ല വരാനിരിക്കുന്ന വലിയ വരിക്കുഴികളെ കുറിച്ച് 

താഴെ പറയുന്ന വ്യവസ്ഥകളിൽ ഒപ്പിട്ടാൽ മാത്രമേ ക്രെഡിറ്റ് കാർഡ് ലഭിക്കൂ എന്നുണ്ടെങ്കിൽ ഒന്നാലോച്ചിതിനു ശേഷം മുൻപോട്ടു പോകുന്നതായിരിക്കും ബുദ്ധി...

  1. ഒട്ടുമിക്ക ക്രെഡിറ്റ്‌ കരാറുകളിലും, ബാങ്കുമായി തർക്കങ്ങൾ ഉണ്ടായാൽ ഒരു പ്രത്യേക നഗരത്തിലെ കോടതിയിൽ മാത്രമേ തർക്കങ്ങൾ പരിഹരിക്കാൻ പറ്റുകയുള്ളൂ എന്നായിരിക്കും എഴുതി പിടിപ്പിച്ചിരിക്കുന്നത്.
  2. ഉപഭോക്താവിൽ നിന്നും വാങ്ങുവാൻ പോകുന്ന പലിശ നിരക്കിനെ കുറിച്ച് കരാറിൽ ഒന്നും വ്യകതമാക്കിയിട്ടില്ലായിരിക്കാം.
  3. പലിശ കണക്കാക്കുന്നതിലെ അപാകതകൾ പരിശോധി ക്കേണ്ടതാണ്.
  4. മുഴുവൻ പണമടച്ചു നമ്മുടെ ക്രെഡിറ്റ്‌ കാർഡ് ക്യാൻസൽ ചെയ്താലും ബാങ്കുകൾ വീണ്ടും പലിശ ഈടാക്കുന്നതായി കാണുന്നു. അത്തരത്തിലുള്ള കരാറുകളിൽ ഉപഭോക്താവിനെകൊണ്ട് ഒപ്പിടുവിക്കുവാൻ ശ്രമിക്കുന്നവരെ ശ്രദ്ധിക്കണം.
  5. 'CURRENT DAILY PERCENTAGE OF INTEREST'എന്ന് കരാറിൽ എഴുതി ചേർക്കുകയും അതിന് വിശദമായ അർത്ഥം കൊടുക്കാതിരിക്കുകയും ചെയ്യുക. ശേഷം ദിവസ അടിസ്ഥാനത്തിൽ പലിശ കണക്കാക്കുകയും ചെയ്യുക.
  6. കാർഡിൽ യാതൊരുവിധ transactions ഇല്ലാതിരുന്ന മാസങ്ങളിൽ പോലും സർവീസ് ടാക്‌സ് വാങ്ങിച്ചെടുക്കുക.
  7. ബാങ്കിൽ നിന്നും ഉപഭോക്താവിന് കിട്ടേണ്ട മറ്റു തുകകൾ അനുവാദമില്ലാതെ card അക്കൗണ്ടിൽ ക്രെഡിറ്റ്‌ ചെയ്യുക.
  8. ബാങ്കിന് കൊടുക്കുവാനുള്ള തുക വാങ്ങിയെടുക്കുന്നതിനായി മൂന്നാം കക്ഷിയെ വയ്ക്കുകയും ആ സ്ഥാപനം card ഹോൾഡറേ ഭീഷണിപ്പെടുത്തുകയും ചെയ്യുക.
  9. Card ഹോൾഡറുടെ പരാതി സ്വീകരിക്കുവാനുള്ള പരാതി പരിഹാര സെല്ലിന്റെ മേൽവിലാസം കാർഡ് ഹോൾഡേഴ്സ് നെ അറിയിക്കാതിരിക്കുക.
  10. കാർഡ് അക്കൗണ്ടിൽ ബാക്കി കടമായി നിൽക്കുന്ന പണം തേർഡ് പാർട്ടിയോട് collect ചെയ്യുവാൻ ആവശ്യപ്പെടുകയും, അങ്ങനെ third പാർട്ടിക്ക് വരുന്ന ചിലവ് ഉപഭോക്താവ് വഹിച്ചു കൊള്ളാമെന്നു എഗ്രിമെന്റിൽ എഴുതി ചേർക്കുകയും ചെയ്യുക.
  11. ഉപഭോക്താവിന്റെ വ്യക്തി വിവരങ്ങളും കുടുംബാംഗങ്ങളുടെ വിവരവും third പാർട്ടിക്ക് നൽകുക.
  12. ഉപഭോക്താവിന്റെ അനുവാദമില്ലാതെ കരാർ വ്യവസ്ഥകൾ ഏക പക്ഷീയമായി തിരുത്തുക.
  13. അനുവാദമില്ലാതെ ഏക പക്ഷീയമായി പലിശ നിരക്ക് ഉയർത്തുക.

ഏതൊരു ക്രെഡിറ്റ്‌ കാർഡ് എടുക്കുമ്പോഴും സോഷ്യൽ മീഡിയയിൽ കൂടെ അതിനെ കുറിച്ച് അന്വേഷണം നടത്തി ഉറപ്പു വരുത്തേണ്ടതാണ്. കണ്ണുമടച്ചു ഒരു രേഖകളിലും ഒപ്പിട്ട് കൊടുക്കരുത്. ഉപഭോക്താവിനെ നന്നാക്കാലല്ല ബാങ്കിന്റെ ലക്ഷ്യം എന്ന് തിരിച്ചറിയുക.

തിരിച്ചടവ് മുടങ്ങിയാൽ ബാങ്കുകളും ഏജന്റുകളും ഉപഭോക്താവിനെ ചൂഷണം ചെയ്യുവാൻ തുടങ്ങിയാൽ സോഷ്യൽ മീഡിയയിൽ കൂടി പുറത്തുപറയുക.. ഉപഭോക്തക്കൾക്ക് consumer commission നെ സമീപിക്കാവുന്നതാണ്.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide