കായലുകളുടെയും,തോടുകളുടേയും, പുഴകളുടേയും സ്ഥലങ്ങൾ കയ്യേറ്റം ചെയ്യപ്പെടുമ്പോൾ ആർക്കാണ് പരാതി കൊടുക്കേണ്ടത്?






കായലുകളും തോടുകളും പുഴകളും അടുത്ത തലമുറകൾക്ക് വേണ്ടി കരുതി വയ്ക്കേണ്ട പ്രകൃതിയുടെ വരദാനങ്ങളാണ്. അവ കയ്യേറ്റം ചെയ്യപ്പെടുമ്പോൾ എടുക്കേണ്ട പ്രാഥമികമായ നടപടിക്രമങ്ങൾ താഴെ കുറിക്കുന്നു.

കേരള ഭൂസംരക്ഷണ നിയമം, 1957, കേരള പഞ്ചായത്ത് രാജ് നിയമം, 1994 എന്നിവയുടെ നിയമപരമായ വ്യവസ്ഥകൾ അനുസരിച്ച്, നദികളുടെ തടങ്ങളും, തീരങ്ങളും സർക്കാരിന്റെ സ്വത്താണെന്നും എന്നാൽ സെക്ഷൻ കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 218 പ്രകാരം പഞ്ചായത്തുകളിൽ നിക്ഷിപ്തമാണെന്നും വ്യക്തമാക്കുന്നു.

1957 ലെ കേരള ലാൻഡ് കൺസർവൻസി ആക്ടിലെ സെക്ഷൻ 5 പ്രകാരം സർക്കാരിന്റെ വകയായ ഭൂമി അനുമതിയില്ലാതെ കൈവശപ്പെടുത്താൻ പാടില്ല എന്നും വ്യക്തമാക്കുന്നു.

ജി.ഒ (പി) നമ്പർ 191/2016/ആർ.ഡി. 01.03.2016-ലെ സർക്കാർ ഉത്തരവ് പ്രകാരം പുഴയോരങ്ങൾ കയ്യേറ്റം തടയുന്നതിൽ കലക്ടർക്കുള്ള അധികാരം പഞ്ചായത്ത് മുനിസിപ്പൽ സെക്രട്ടറി മാർക്ക് വികേന്ദ്രീകരിച്ച് നൽകിയിട്ടുണ്ട്.

ഗ്രാമപഞ്ചായത്തുകളിലേയും, മുൻസിപ്പാലിറ്റിയിലെയും സെക്രട്ടറിമാർക്കും 1957 ലെ കേരള ലാൻഡ് കൺസർവൻസി ആക്‌ട് പ്രകാരം ജില്ലാ കളക്ടർക്ക് നൽകിയിട്ടുള്ള എല്ലാ അധികാരങ്ങളും വിനിയോഗിക്കാൻ അധികാരമുള്ളതാണ്.

രണ്ട് നിയമങ്ങളുടേയും നിയമപരമായ വ്യവസ്ഥകൾ വ്യക്തമാക്കുന്നത്, ഓരോ ജില്ലയിലെയും ജില്ലാ കളക്ടറുടെ കടമയും ഉത്തരവാദിത്തവുമാണ് കയ്യേറ്റം തടയുക എന്നത്. "പഞ്ചായത്തുകളുടെ ഇൻസ്‌പെക്ടർ" എന്ന് വിളിക്കപ്പെടുന്ന കളക്ടർക്ക് ഗ്രാമപഞ്ചായത്തുകളുടെയും, മുനിസിപ്പാലിറ്റികളുടെയും സെക്രട്ടറിമാർക്ക് യഥാസമയം ആവശ്യമായ നിർദ്ദേശങ്ങൾ ഇക്കാര്യത്തിൽ നൽകുവാനുള്ള അധികാരം ഉള്ളതാണ്.

കൈയ്യേറ്റം സംബന്ധിച്ച ഉണ്ടാകുന്ന പരാതികൾ പഞ്ചായത്ത് തലത്തിൽ പരിഹരിക്കപ്പെട്ടില്ലെങ്കിൽ കളക്ടർക്ക് Forward ചെയ്യാവുന്നതാണ്.

മാത്രവുമല്ല 20/9/2018 ലെ സർക്കാർ ഉത്തരവ് 3778/19/Rev. പ്രകാരം കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് ജില്ലാ, റവന്യൂ താലൂക്ക് തലങ്ങളിൽ മോണിറ്ററിംഗ് സെല്ലുകൾ രൂപീകരിക്കപ്പെട്ടിട്ടുമുണ്ട്. ഈ മോണിറ്ററിംഗ് സെല്ലുകൾക്കും പരാതി നൽകാവുന്നതാണ്

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get Possession Certificate in Kerala?

A possession certificate is an official statement provided to the citizen by the state government to obtain subsidy and loan for housing. Documents Required to get Possession Certifi..
  Click here to get a detailed guide

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide