വോട്ടർ ഐഡി കാർഡിൽ കറക്ഷൻ ന് വേണ്ടി ജനുവരിയിൽ അപേക്ഷിച്ചതാണ്, App ൽ ok ആയി. പക്ഷേ ഇതുവരെ പുതിയ കാർഡ് കൈയ്യിൽ കിട്ടിയിട്ടില്ല. BLO യെ ഫോൺ ചെയ്തപ്പോൾ അദേഹത്തിനു ലഭിച്ചിട്ടില്ല എന്നാണ് പറയുന്നത്.Further ആയി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ ?


Answered on September 01,2020
സാധാരണയായി വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ ഒരു അപേക്ഷകന് ഓൺലൈനിൽ അപ്ലൈ ചെയ്യണം. അപ്ലൈ ചെയ്ത കഴിഞ്ഞാൽ , അപേക്ഷകന്റെ മൊബൈൽ നമ്പർ ബന്ധപ്പെട്ട BLO ക് ലഭികും. താലൂക് ഓഫീസിൽ നിന്ന് അപേക്ഷകന്റെ ഡീറ്റെയിൽസ് പ്രിന്റ് എടുക്കുകയും അപേക്ഷകന്റെ വീട്ടിൽ വന്ന് സബ്മിറ്റ് ചെയ്ത വിവരങ്ങൾ ശെരി ആണോ എന്ന് പരിശോദിക്കുകയും ഏതെങ്കിലും ഡോക്യൂമെന്റസ് അപ്ലോഡ് ചെയാൻ ഉണ്ടെങ്കിൽ അതിന്റെ ഫോട്ടോസ്റ്റാറ് വാങ്ങുകയും ചെയ്യും.തുടർന് BLO ഒരു റിപ്പോർട്ട് താലൂക് ഓഫീസിൽ ഇലക്ഷന് വിഭാഗത്തിന് നൽകും. അതിന്റെ അടിസ്ഥാനത്തിൽ ചിലപ്പോൾ 2 ആഴ്ചയോ ഒരു മാസത്തിനോ ശേഷം വോട്ടർ ഐഡി കാർഡ് ലഭിക്കും. ചിലപ്പോൾ, ചില കാരണങ്ങളാൽ വൈകാനും ചാൻസ് ഉണ്ട്.
നിലവിൽ മനസിലാക്കാൻ സാധിച്ചത് , BLOക് അപേക്ഷകന്റെ മൊബൈൽ നമ്പർ കിട്ടീട്ടില്ല എന്ന് പറയുക ആണേൽ അതിനർത്ഥം നിങ്ങളുടെ സബ്മിഷന് ശരിയായ രീതിയിൽ ആയില്ല എന്നാണ്. അതിനാൽ ആപ്ലിക്കേഷൻ സബ്മിറ്റ് ചെയുമ്പോൾ കിട്ടുന്ന അപ്ലിക്കേഷൻ റഫറൻസ് നമ്പർ ഉപയോഗിച്ച അപ്ലിക്കേഷൻ സ്റ്റാറ്റസ് ട്രാക്ക് ചെയുക. സബ്മിഷന് കറക്റ്റ് ആയിട്ടല്ല നടന്നത് എങ്കിൽ ഒന്നും കൂടി അപ്ലൈ ചെയുക.