വീടിന്റെ മുമ്പിൽ കൂടി പഞ്ചായത്ത് വക റോഡ് നിർമ്മിക്കുന്നുണ്ട് . അതിൽ കൃത്യമായ പണി നടക്കുന്നോ എന്നതിന് എന്തൊക്കെ നോക്കണം ?


പഞ്ചായത്ത് നടത്തുന്ന പണികളുടെ സംക്ഷിപ്‌ത വിവരം പണിസ്ഥലത്ത് പ്രദർശിപ്പിച്ചിരിക്കും. അതനുസരിച്ചാണോ പണി നടത്തുന്നതെന്ന് ഏതൊരു പൗരനും വിലയിരുത്താവുന്നതാണ്. പണി സംബന്ധിച്ച എല്ലാ രേഖകളും പൊതുരേഖകളാണ്. അവയുടെ പകർപ്പുകൾ പഞ്ചായത്താഫീൽ നിന്നും നിയമാനുസൃതം അപേക്ഷ നൽകി  കൈപറ്റാവുന്നതുമാണ്. അതനുസരിച്ചാണോ പണികൾ നടത്തുന്നതെന്ന് മനസിലാക്കുകയും ചെയ്യാം. പഞ്ചായത്തുകളുടെ പൊതുമരാമത്തു പണികളുടെ പരിശോധനക്കും നിയന്ത്രണത്തിനുമായി കേരള പഞ്ചായത്തുരാജ് (പൊതുമരാമത്ത് പണികളുടെ നടത്തിപ്പു) ചട്ടങ്ങളിൽ പ്രത്യേക വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ എല്ലാ പ്രവർത്തികളും സ്റ്റാറ്റ്യൂട്ടറി ഓഡിറ്റിനും സോഷ്യൽ ഓഡിറ്റിനും വിധേയമാണ്.


 
tesz.in