രണ്ട് വർഷം മുൻപ് വീട്ടിൽ ഒരു മരണം ഉണ്ടായി. ഇത് വരെ മുനിസിപാലിറ്റിയിൽ മരണം രെജിസ്റ്റർ ചെയ്തില്ല. ഇനി എന്താണ് നടപടി ക്രമം?


മരണം നടന്ന് ഒരു വർഷത്തിനകം രജിസ്‌ട്രേഷൻ നടത്താത്ത സംഗതികളിൽ, അത് ഏതു വർഷം നടന്നതായാലും, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ അനുമതിയോടെ രജിസ്റ്റർ ചെയ്യുവാൻ കഴിയും. ഇതിനായി  മരണം നടന്ന സ്ഥലത്തെ തദ്ദേശ ഭരണ സ്ഥാപനത്തിൽ നിന്നും അവിടെ മരണം രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കാണിക്കുന്ന ഫോം 10 ലുള്ള "നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ്" വാങ്ങി അതുസഹിതം താമസിച്ചുള്ള  മരണ രജിസ്ട്രേഷന്റെ (Delayed Registration) അനുമതിക്കായി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് അപേക്ഷ നൽകുക. അനുമതിക്കുള്ള അപേക്ഷ തദ്ദേശ ഭരണ സ്ഥാപനം വഴി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് നൽകുകയും ആവാം. അനുമതി ലഭിച്ച ശേഷം അത് ആവശ്യമായ രേഖകൾ സഹിതം ഹാജരാക്കി തദ്ദേശ ഭരണ സ്ഥാപനത്തിൽ മരണം രജിസ്റ്റർ ചെയ്യാം.


 
tesz.in