ഭർത്താവ് അപേക്ഷിച്ചപ്പോൾ ഭാര്യയുടെ പേരാണ് ലിസ്റ്റിൽ വന്നത്. പക്ഷേ ഭാര്യ അകന്നു കഴിയുകയാണ്. സ്വന്തമായി വീടില്ലാത്ത ഭർത്താവിന് ഇ പദ്ധതി പ്രകാരം ഭർത്താവിന്റെ പേരിൽ വീട് വെക്കാൻ കഴിയുമോ?


ലൈഫ് പദ്ധതി പ്രകാരമുള്ള ധന സഹായത്തിനായി 20-21 ൽ സ്വീകരിച്ച ഓൺലൈൻ അപേക്ഷകളിന്മേൽ പരിശോധന നടത്തി പുതിയ ഗുണഭോക്‌തൃ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. രേഖകളിൽ അപേക്ഷകന്റെ പേരായി താങ്കളുടെ പേര് ചേർക്കുന്നതിന് ഗ്രാമപഞ്ചായത്തിൽ/മുനിസിപ്പാലിറ്റിയിൽ  റേഷൻ കാർഡിന്റെ പകർപ്പ് സഹിതം അപേക്ഷ നൽകുക.