പഞ്ചായത്ത മെംബെർക് അവരുടെ ഓഫീസിൽ വെച്ചു കെട്ടിട നികുതി സ്വീകരിക്കാൻ പറ്റുമോ ?


പഞ്ചായത്തിന്റെ കെട്ടിട നികുതി(വസ്തുനികുതി) ചുവടെ പറയുന്ന രീതികളിലാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്.

(1) പഞ്ചായത്താഫീസിലെ ഫ്രണ്ട് ഓഫീസിലും

(2) പഞ്ചായത്ത് പ്രാദേശികമായി സംഘടിപ്പിക്കുന്ന നികുതി പിരിവ് ക്യാമ്പുകളിലും

(3) നികുതിദായകനെ നേരിട്ട് സമീപിച്ചും.

ഇത്തരത്തിൽ നികുതി സ്വീകരിക്കുന്നത് ഔദ്യോഗിക രസീത് നൽകിയായതിനാൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥർക്കു മാത്രമേ നികുതി സ്വീകരിക്കാൻ നിയമപരമായി കഴിയുകയുള്ളൂ.

കെട്ടിട നികുതി http://tax.lsgkerala.gov.in എന്ന സൈറ്റിൽ ഓൺലൈനായും അടയ്ക്കാം.


 
tesz.in