പഞ്ചായത്ത് റോഡിൽ നിന്ന് ഒരു കെട്ടിടം വിട്ടിരിക്കേണ്ട ദൂരം എത്രയാണ് ? പഞ്ചായത്ത് ഭരണ സമിതിക് ഈ നിയമത്തിൽ എന്തെലും ഇളവ് നല്കാനാകുമോ ?


ഒരു കെട്ടിടം നിർമിക്കുമ്പോൾ അത് പഞ്ചായത്ത് റോഡിൽനിന്ന് എത്രമാത്രം അകലം പാലിക്കണമെന്നുള്ളത് കെട്ടിടത്തിന്റെ പൊക്കം, റോഡിൻറെ വീതി, നീളം, റോഡിന്റെ തരംതിരിവ്, പ്ലോട്ടിന്റെ വിസ്തൃതി എന്നിവയെ ആശ്രയിച്ചിരിക്കും.

പൊതുവെ പറഞ്ഞാൽ കേരള പഞ്ചായത്ത് രാജ് ആക്ടിലെ വകുപ്പ് 220 ബി ബാധകമായ റോഡ് ആണെങ്കിൽ കെട്ടിടം 3 മീറ്റർ അകലം പാലിച്ചിരിക്കണം. പഞ്ചായത്ത് റോഡിൻറെ വീതി 6 മീറ്ററോ അതിൽ കൂടുതലോ ആണെങ്കിലും 3 മീറ്റർ അകലം പാലിക്കണം. മറ്റുള്ള റോഡുകളിൽ നിന്ന് 2 മീറ്റർ അകലം പാലിച്ചിരിക്കണം എന്നിങ്ങനെയുള്ള നിബന്ധനകൾ ഉണ്ട്.

2019 ലെ കേരള പഞ്ചായത്ത് കെട്ടിടനിർമാണ ചട്ടങ്ങളിലെ മറ്റു പല നിബന്ധനകളും റോഡിൽ നിന്നുള്ള അകലത്തിന് ബാധകമായി വരും. ലൈസൻസുള്ള ഒരു ബിൽഡിംഗ് സൂപ്പർവൈസറെ പ്ലോട്ട് കാണിച്ച് ആവശ്യമായ ഉപദേശം തേടുക. പഞ്ചായത്ത് ഭരണസമിതിക്ക് ഇക്കാര്യത്തിൽ ഇളവ് നൽകാനുള്ള അധികാരം ഇല്ല.


 
tesz.in