പഞ്ചായത്ത് റോഡരികില്‍ മതില്‍ കെട്ടാന്‍ എത്ര മീറ്റര്‍ വിടണം ?


പൊതുവഴി യോട് ചേർന്ന് നമ്മുടെ സ്ഥലത്ത്  മതിൽ നിർമ്മിക്കുമ്പോൾ സ്ഥലം വിടേണ്ട ആവശ്യമില്ല  . പക്ഷെ പൊതു വഴിയോട് ചേർന്ന് മതിൽ നിർമ്മിക്കുന്നതിന് സെക്രട്ടറിയുടെ അനുവാദം വാങ്ങണം. പൊതു വഴിയോട് ചേർന്ന് മതിൽ കെട്ടുമ്പോൾ പൊതുവഴി (അത് സ്വകാര്യ കരം തീരുവയിൽ ഉള്ളതാണെങ്കിലും) കയ്യേറി മതിൽ കെട്ടാൻ പാടില്ല. കൂടാതെ പൊതു തെരുവിലേക്ക് തുറക്കുന്ന രീതിയിൽ ഗേറ്റ് സ്ഥാപിക്കാൻ പാടില്ല. അതുപോലെ രണ്ടു തെരുവുകളുടെ മൂലയിൽ മതിൽ നിർമ്മിക്കുമ്പോൾ അത് ചാമ്പ്ര രൂപത്തിൽ വേണം നിർമ്മിക്കേണ്ടത്.


 
tesz.in