പഞ്ചായത്ത് നടത്തിയ ഉദ്ഘാന പരിപാടിയുടെ ചിലവ് കണക്കുകള്‍ അറിയുന്നതിനായി അപേക്ഷയുടെ രൂപവും സമ്മർപ്പിക്കേണ്ടത് എവിടെയാണെന്നും പറഞ്ഞു തരുമോ.


പഞ്ചായത്തിലെ ഏതൊരു രേഖയും വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയാൽ പൊതുജനങ്ങൾക്ക് ലഭിക്കുന്നതാണ്.

10 രൂപയുടെ കോർട്ട് ഫീസ് സ്റ്റാമ്പ് പതിച്ച വെള്ള കടലാസിലുള്ള അപേക്ഷ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ആയ  സെക്രട്ടറിയുടെ  പേരിൽ നൽകുക (വിവരാവകാശ അപേക്ഷക്ക് പ്രത്യേക മാതൃകയില്ല, അപേക്ഷയുടെ മുകൾഭാഗത്ത്  വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ എന്ന് എഴുതി ചേർക്കുന്നത് നന്നായിരിക്കും). അപേക്ഷയിൽ  ഏത് തീയതിയിൽ നടന്ന ഏതു ഉത്‌ഘാടന പരിപാടിയുടെ ചിലവുകണക്ക് സംബന്ധിച്ച വിവരം ആണ്  ലഭിക്കേണ്ടത് എന്ന് കാണിച്ചിരിക്കണം. കൂടാതെ താങ്കളുടെ വ്യക്തമായ  മേൽവിലാസം  അപേക്ഷയിൽ രേഖപ്പെടുത്തുകയും വേണം.

 
tesz.in