നോർക്കയുടെ കാരുണ്യം പദ്ധതിയെ കുറിച് വിവരിക്കാമോ ?


Vinod Vinod
Answered on June 24,2020

ലഭിക്കുന്ന സഹായം/സേവനം:പ്രവാസികളായ (വിദേശത്തോ കേരളത്തിനു പുറത്തോ ഉള്ള) കേരളീയരുടെ മൃതശരീരം സ്വദേശത്തു കൊണ്ടുവരാനുള്ള പ്രത്യേക സഹായപദ്ധതി.

പ്രവാസിയായ കേരളീയന്റെ മൃതദേഹം വിമാനത്തിലോ ട്രെയിനിലോ മറ്റേതെങ്കിലും വാഹനത്തിലോ ഏറ്റവും ചെലവുകുറഞ്ഞരീതിയിൽ സ്വദേശത്തെത്തിക്കാൻ മരണമടഞ്ഞ പ്രവാസിയുടെ നിയമാനുസൃതമുള്ള അവകാശികൾക്കു സാമ്പത്തികസഹായം നല്കുന്നു. മരണമടഞ്ഞ പ്രവാസിക്കോ ബന്ധുക്കൾക്കോ മറ്റൊരു ധനാഗമമാർഗവുമില്ലാത്ത അസാധാരണസന്ദർഭങ്ങളിൽ മാത്രമേ ഈ സഹായം നൽകൂ. ചെലവായ തുക പിന്നീട് അനുവദിക്കുകയാണ് ചെയ്യുന്നത്.

അർഹതാമാനദണ്ഡം:മരിച്ചയാൾ വിദേശത്തോ ഇതരസംസ്ഥാനത്തോ രണ്ടുവർഷമെങ്കിലും താമസിച്ചിട്ടുള്ള ആളാവണം. വിദേശത്തു മരിക്കുന്ന പ്രവാസിക്കു സാധുതയുള്ള ഇന്ത്യൻ പാസ്‌പോർട്ട് ഉണ്ടായിരിക്കണം. മരണസമയത്ത് അവിടെ നിയമാനുസൃതം താമസിച്ചിരുന്ന/ജോലി ചെയ്തിരുന്ന ആളായിരിക്കണം.

ഇന്ത്യയിൽ ഇതരസംസ്ഥാനങ്ങളിൽ മരിക്കുന്ന കേരളീയർ തൊഴിലിനുവേണ്ടി/ജോലി സംബന്ധിച്ച ആവശ്യങ്ങൾക്ക് അന്യസംസ്ഥാനത്തു സഞ്ചരിക്കുകയോ താമസിക്കുകയോ ചെയ്തിരുന്ന ആളാവണം.

അപേക്ഷിക്കേണ്ട വിധം:അന്തരിച്ച പ്രവാസിയുടെ നിയമാനുസൃതമുള്ള അനന്തരാവകാശികൾ നിശ്ചിതഫോമിൽ അപേക്ഷ നൽകണം. എന്ന വെബ്‌സൈറ്റിൽനിന്നു ഫോം ഡൗൺലോഡ് ചെയ്യാം. അപേക്ഷയിൽ അപേക്ഷിക്കുന്ന ആളുടെയും അന്തരിച്ച ആളുടെയും പാസ്‌പോർട്ട് സൈസ് ഫോട്ടോ ഒട്ടിക്കുകയും എല്ലാ രേഖകളുടെയും സ്വയംസാക്ഷ്യപ്പെടുത്തിയ വ്യക്തതയുള്ള പകർപ്പുകൾ ചേർക്കുകയും ചെയ്യണം. അധികൃതർ ആവശ്യപ്പെട്ടാൽ അപേക്ഷകർ പരിശോധനയ്ക്കായി അസ്സൽ രേഖകൾ ഹാജരാണം.

അപേക്ഷിക്കേണ്ട വിലാസം:ജില്ലാസെല്ലുകൾ, റീജണൽ ഓഫീസുകൾ

അപേക്ഷാഫോം:നോർക്ക-റൂട്ട്‌സിന്റെ വെബ് സൈറ്റിലും ജില്ലാസെല്ലുകളിലും റീജിണൽ ഓഫീസുകളിലും ലഭ്യമാണ്.