നിയമപരം അല്ലാത്ത ബന്ധത്തില്‍ ജനിച്ച കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ ആ കുട്ടിയുടെ യഥാര്‍ത്ഥ പിതാവിന്‍റെ പേര് ചേര്‍ക്കാന്‍ എന്താണ് ചെയ്യുക? (നിലവില്‍ സര്‍ട്ടിഫിക്കറ്റില്‍ കൊടുത്തിട്ടുള്ള പിതാവിന്‍റെ പേര് മാറ്റുകയും ചെയ്യണം)


ജനന രജിസ്റ്ററിൽ ഒരിക്കൽ ചേർത്ത പിതാവിന്റെ പേരിനുപകരം മറ്റൊരാളുടെ പേര് ചേർക്കാൻ സാധാരണയായി അനുവദിക്കാറില്ല. എന്നാൽ ഡി.എൻ.എ.ടെസ്റ്റിലൂടെ പിതൃത്വം തെളിയിച്ചാൽ ആ പേര് പിതാവിന്റെ പേരായി ചേർക്കാൻകഴിയും.