ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി എന്താണ് ?


Vinod Vinod
Answered on June 07,2020

ഗ്രാമീണകുടുംബങ്ങളുടെ ഉപജീവനമാര്‍ഗ്ഗം അഭിവൃദ്ധിപ്പെടുത്താൻ അവിദഗ്ദ്ധകായികതൊഴിൽ ചെയ്യാൻ താല്പര്യമുള്ള കുടുംബങ്ങൾക്കു പ്രതിവര്‍ഷം 100 ദിവസത്തെ തൊഴിൽനല്‍കുന്നു. ജോലി ചെയ്യുന്ന ഒരാളിന് ഒരു ദിവസം 27‌1‌ രൂപ വേതനം ലഭിക്കും. തൊഴിൽ ആവശ്യപ്പെട്ട് 15 ദിവസത്തിനുള്ളിൽ തൊഴിൽ ലഭിക്കാനുള്ള അവകാശം. അല്ലെങ്കില്‍, തൊഴിലില്ലായ്മാവേതനം അനുവദിക്കും. തൊഴിലില്ലായ്മാവേതനത്തിന്റെ നിരക്ക് ആദ്യത്തെ ഒരു മാസം വേതനത്തിന്റെ 25 ശതമാനവും രണ്ടാമത്തെ മാസം മുതല്‍ വേതനത്തിന്റെ 50 ശതമാനവും ആയിരിക്കും.

അര്‍ഹത:

  • പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ ഏതു കുടുംബത്തിനും ഗ്രാമപ്പഞ്ചായത്തിൽ പേരു രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ നല്‍കാം. അപേക്ഷിച്ച് 15 ദിവസത്തിനകം തൊഴിൽ കാര്‍ഡ് ലഭിക്കും.
  • തൊഴിൽ കാര്‍ഡിൽ പേരുള്ള 18 വയസ്സു പൂര്‍ത്തീകരിച്ച ഒരാൾക്കു ജോലി ആവശ്യപ്പെടാം. കുറഞ്ഞത് തുടര്‍ച്ചയായി 14 ദിവസത്തെ തൊഴിലിനാണ് അപേക്ഷ നല്‍കേണ്ടത്.

ജോലിസമയം രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ.