ഞാൻ KSFE ചിട്ടിടെ ആദ്യത്തെ 6 മാസം അടച്ചു. ചിട്ടി പിടിച്ചിട്ടില്ല. എനിക്ക്  ഇപ്പം ചിട്ടി ക്ലോസ് ചെയ്ത ഞാൻ അടച്ച തുക ജാമ്യം ഇല്ലാതെ  തിരികെ എടുക്കാമോ ?


KSFE, Government of Kerala
Answered on June 21,2021

KSFE ചിട്ടി 6 മാസം അടച്ച വ്യക്തിയ്ക്ക്  ചിട്ടി ലേലത്തിൽ പങ്കെടുത്ത് വിളിച്ചെടുക്കാനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണ്.  ചിട്ടി തുടർന്ന് അടക്കാൻ താത്പര്യമില്ലാത്ത പക്ഷം അത് കാണിച്ചു കൊണ്ടുള്ള അപേക്ഷ ശാഖാ മാനേജർക്ക് സമർപ്പിക്കണം. സാധ്യമെങ്കിൽ ചിട്ടിയിൽ മറ്റൊരു വ്യക്തിയെ പകരം ചേർത്ത് താങ്കൾ അടച്ച  തുക തിരികെ നൽകാനുള്ള  നടപടികൾ മാനേജർ സ്വീകരിക്കുന്നതാണ്.