ഞാൻ നായർ ജാതിയില്‍പ്പെട്ട യുവാവാണ്. ഭാര്യ പട്ടികജാതിയുമാണ്. മിശ്ര വിവാഹ സഹായത്തിന് അപേക്ഷ നൽകാൻ എനിക്ക് നായർ ജാതി സർട്ടിഫിക്കറ്റ് കിട്ടുമോ?


Niyas Maskan, Village Officer, Kerala
Answered on June 15,2021

ആർക്കുവേണമെങ്കിലും അവർ ഉൾക്കൊള്ളുന്ന ജാതിയിൽ ആണ് എന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വേണ്ടി Revenue ഓഫീസിൽ അപേക്ഷ നൽകാവുന്നതാണ് . വില്ലജ് ഓഫീസിൽ നിന്നും അതുപോലെ താലൂക്ക് ഓഫീസിൽ നിന്നും നിലവിൽ ജാതി സർട്ടിഫിക്കറ്റുകൾ നൽകി കൊണ്ടിരിക്കുകയാണ്.

തന്റെ ജാതി തെളിയിക്കുന്നതിന് എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ ജാതി രേഖപ്പെടുത്തിയ കോളം ഉൾപ്പെടെയുള്ള വിവരങ്ങൾ വില്ലേജ് ഓഫീസർക്ക് സമർപ്പിച്ചു കഴിഞ്ഞാൽ അല്ലെങ്കിൽ തഹസില്ദാര്ക് സമർപ്പിച്ചു കഴിഞ്ഞാൽ ജാതി സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതാണ്. അത് ഏത് ആവശ്യത്തിന് വേണ്ടി ആണ് എന്ന് സെര്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കും.