ഞാൻ അക്ഷയ ill പോയി വോട്ടർ id card ന് അപേക്ഷിച്ചു.അവർ എല്ലാം ചെയ്തു തന്നു.അപ്പോ എനിക് ഇനി നിയമസഭ,ലോക്സഭ ഇലക്ഷനിൽ വോട്ട് ചെയ്യാമല്ലോ?പിന്നെ വോട്ടർ id കാർഡ് എങ്ങനെ കിട്ടും നമ്മുടെ കയ്യിൽ?


Niyas Maskan, Village Officer, Kerala
Answered on November 23,2020
രണ്ട് തരം വോട്ടർ പട്ടികയാണ് ഉള്ളത്.

സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻന്റെ നേതൃത്വത്തിൽ ആണ് പഞ്ചായത്ത് മുൻസിപ്പാലിറ്റി കോര്പറേഷന് വേണ്ടി വോട്ടർ പട്ടിക തയാർ ചെയുന്നത്.വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ http://lsgelection.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി അപേക്ഷികാം.

ഇന്ത്യൻ തിരഞ്ഞെടുപ്പു കമ്മീഷൻന്റെ നേതൃത്വത്തിൽ ആണ് നിയമസഭയിലേക്കും, ലോക്സഭയിലേക്കും വേണ്ടി വോട്ടർ പട്ടിക തയാർ ചെയുന്നത്. വോട്ടർ പട്ടികയിൽ പേര് ഉണ്ടോ എന്ന് https://www.nvsp.in/ എന്ന വെബ്സൈറ്റ് വഴി നോക്കാം.

അത് കൊണ്ട് ഇപ്പോൾ നിങ്ങൾ https://www.nvsp.in/ വെബ്സൈറ്റ് വഴി ആണ് അപേക്ഷിച്ചിട്ടുണ്ടെങ്കിൽ നിയമസഭ,ലോക്സഭ ഇലക്ഷനിൽ വോട്ട് ചെയാം.