കെട്ടിട ഉടമസ്ഥാത മാറ്റൽ എങ്ങനെ അപേക്ഷിക്കണം?


Ajith Ajith
Answered on June 04,2020

ഇനിപ്പറയുന്ന രേഖകൾ വീട് നിൽക്കുന്ന പഞ്ചായത്തിലോ മുനിസിപ്പാലിറ്റിയിലോ സമർപ്പിക്കുക.

  • 5 രൂപ കോർട്ട് ഫീ സ്റ്റാമ്പു പതിച്ച ഇരുകക്ഷികളുടെയും അപേക്ഷ.
  • കൈമാറ്റം സംബന്ധിച്ച രേഖ/ വസ്തു കൈവശക്കാരൻ മരണപ്പെട്ടെങ്കിൽ പിന്‍തുടര്‍ച്ച സംബന്ധിച്ച തെളിവ്
  • ഭൂനികുതി ഒടുക്കിയ രേഖ.

കെട്ടിടനമ്പർ അപേക്ഷയിലും ആധാരത്തിലും ഉണ്ടാകണം. സംയുക്താപേക്ഷ ഇല്ലെങ്കിൽ ആധാരത്തിലെ മറ്റേ കക്ഷിയ്ക്കും രജിസ്റ്റർ പ്രകാരമുള്ള ഉടമസ്ഥനും (രണ്ടും ഒരാളല്ലെങ്കില്‍) രജിസ്റ്റേഡ് നോട്ടീസ് അയച്ച് ആക്ഷേപം പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുന്നത്.

നിശ്ചിത സമയത്തിനകം കൈമാറ്റം സംബന്ധിച്ച നോട്ടീസ് നല്കുന്നതിലോ രേഖകള്‍ ഹാജരാക്കുന്നതിലോ വീഴ്ച വരുത്തിയാല്‍ 500 രൂപയില്‍ കവിയാതെ പിഴ ചുമത്താവുന്നതാണ്.


 
tesz.in