ഒരു പുതിയ വീട് വെയ്ക്കാൻ sanction വാങ്ങുന്നതിന് എന്തെല്ലാം ഡോക്യൂമെന്റസ് വേണം ? എവിടെ ആണ് അപ്ലിക്കേഷൻ നൽകേണ്ടത് ? എത്ര കാലം എടുക്കും sanction കിട്ടുന്നതിന് ?


വീട് വയ്ക്കാൻ ഉദ്ദേശിക്കുന്ന വസ്തു സ്ഥിതി ചെയ്യുന്ന  ഗ്രാമ പഞ്ചായത്ത് / മുനിസിപ്പാലിറ്റി സെക്രട്ടറിക്കാണ് വീട് നിർമ്മിക്കുന്നതിനുള്ള അനുമതി നൽകുവാനുള്ള അധികാരം. 
വീട് നിർമ്മിക്കുന്ന വസ്തുവിന്റെ തരം, വസ്തു സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പ്രത്യേകത, വിസ്തൃതി  മുതലായവയുടെ അടിസ്ഥാനത്തിൽ അനുമതിക്കായി നൽകേണ്ട ഡോക്യൂമെന്റുകളിൽ വ്യത്യാസം ഉണ്ടാകും. സാധാരണയായി വീടു നിർമ്മിക്കുന്നതിന് ചുവടെ പറയുന്ന രേഖകൾ ആവശ്യമാണ്.

1) കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ അനുബന്ധം എ 1 ലുള്ള അപേക്ഷ,  

2) വസ്തുവിന്റെ പ്രമാണം,

3) ഭൂനികുതി അടച്ച രസീത്, 

4) കൈവശാവകാശ സർട്ടിഫിക്കറ്റ്, 

5) കെട്ടിടം നിർമിക്കുന്നതിനുള്ള പ്ലാൻ തയ്യാറാക്കിയ ബിൽഡിംഗ് സൂപ്പർവൈസറുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ് ,

6) പ്ലാനുകളും സ്റ്റേറ്റുമെന്റുകളും (രണ്ടെണ്ണം വീതം),

7) അപേക്ഷ ഫീസ് 30 രൂപ. 

അപേക്ഷ ഓൺലൈനായി  ബന്ധപ്പെട്ട സെക്രട്ടറിക്കു സമർപ്പിക്കണം.