എന്റെ DOB രജിസ്റ്റർ ചെയ്തിട്ടില്ല. എനിക്ക് ippol 47വയസ്സായി. ഇപ്പോൾ രജിസ്റ്റർ ചെയ്യാൻ പോയപ്പോൾ school certificate, adhar, passport തുടങ്ങിയടത്തു ഒരു പോലെയും Baptisam certificate ൽ വ്യത്യാസമായും കിടക്കുന്നു.എന്തു ചെയ്യാൻ പറ്റുമെന്നു ഒന്ന് വിശദീകരിക്കാമോ?


താങ്കളുടെ ജനനം നാളിതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ അത് എവിടെയാണോ നടന്നത് അവിടെത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ , RDO യുടെ അനുമതി വാങ്ങി,  രജിസ്റ്റർ ചെയ്യാൻ കഴിയും. താമസിച്ചുള്ള രജിസ്ട്രേഷനായി ബാപ്റ്റിസം സർട്ടിഫിക്കറ്റൊന്നും ആവശ്യമില്ല. ജനനം രജിസ്റ്റർ ചെയ്യുന്നതിനായി  ജനനം നടന്ന സ്ഥലത്തെ തദ്ദേശ ഭരണ സ്ഥാപനത്തിൽ നിന്നും  ജനനം രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കാണിക്കുന്ന ഫോം 10 ലുള്ള "നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ്" വാങ്ങി, അതും ജനന റിപ്പോർട്ടും സ്കൂൾ രേഖയും സഹിതം  താമസിച്ചുള്ള  ജനന രജിസ്ട്രേഷന്റെ (Delayed Registration) അനുമതിക്കായി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് അപേക്ഷ നൽകുക. അനുമതിക്കുള്ള അപേക്ഷ തദ്ദേശ ഭരണ സ്ഥാപനം വഴി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് നൽകുകയും ആവാം. അനുമതി ലഭിച്ച ശേഷം  അനുമതി ഉത്തരവും ആവശ്യമായ രേഖകളും ലേറ്റ് ഫീസായ 10 രൂപയും സഹിതം ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനത്തിൽ ഹാജരായി ജനനം രജിസ്റ്റർ ചെയ്യാവുന്നതാണ്. അതിനുശേഷം അപേക്ഷ നൽകി ജനന സർട്ടിഫിക്കറ്റ് വാങ്ങുകയും ചെയ്യാം.