ലൈഫ് മിഷൻ സ്കീം കേരളം

Written By Gautham Krishna   | Updated on September 26, 2023




കേരളത്തിലെ ഭവനരഹിതരായ എല്ലാവർക്കും സൗജന്യമായി വീടുകൾ നിർമ്മിക്കുകയെന്നത് കേരള സർക്കാരിന്റെ ദൗത്യമാണ്.

സംസ്ഥാനത്തെ ഭൂരഹിതർക്കും ഭവനരഹിതർക്കും വേണ്ടിയുള്ള ഒരു സമഗ്ര ഭവന പദ്ധതിയാണ് ലൈഫ് മിഷൻ.

അര്‍ഹതാ മാനദണ്ഡങ്ങള്‍

(എ) ഭൂമിയുള്ള ഭവനരഹിതര്‍

1. ഒരേ റേഷന്‍ കാര്‍ഡില്‍ ഉൾപ്പെട്ടവരെ ഒറ്റകുടുംബമായി പരിഗണിച്ച് ഒരു ഭവനത്തിന് മാത്രമായി പരിഗണിക്കേണ്ടതാണ്. നിലവിൽ റേഷന്‍ കാര്‍ഡ് ഉളള കുടുംബം. ആ റേഷന്‍ കാര്‍ഡില്‍ ഉൾപ്പെട്ട ഒരാള്‍ക്കുപോലും ഭവനം ഇല്ലാത്തവരും ആകണം. (പട്ടികജാതി/പട്ടികവര്‍ഗ്ഗ/മത്സ്യതൊഴിലാളി വിഭാഗത്തിന് ബാധകമല്ല)

2. സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളില്‍ സ്ഥിരജോലിക്കാരോ ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നവരോ ആയ അംഗങ്ങളുള്ള കുടുംബങ്ങളെ ഒഴിവാക്കേണ്ടതാണ്.

3. വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കൂടുതലുള്ള കുടുംബങ്ങളെ ഒഴിവാക്കേണ്ടതാണ്.

4. ഗ്രാമപഞ്ചായത്തുകളില്‍ 25 സെന്റിലോ/ മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ പ്രദേശത്ത് അഞ്ച് സെന്റിലേറെയോ ഭൂമി സ്വന്തമായുള്ള കുടുംബങ്ങളെ ഒഴിവാക്കേണ്ടതാണ്. (പട്ടികജാതി/പട്ടികവര്‍ഗ്ഗ/മത്സ്യതൊഴിലാളി വിഭാഗത്തിന് ബാധകമല്ല)

5. ഉപജീവനത്തൊഴില്‍ ഉപാധിയെന്ന നിലയ്ക്കല്ലാതെ നാലുചക്രവാഹനം സ്വന്തമായുള്ള കുടുംബങ്ങളെ ഒഴിവാക്കേണ്ടതാണ്.

6. അവകാശികള്‍ക്ക് വസ്തുഭാഗം ചെയ്ത സാഹചര്യത്തില്‍ സ്വന്തംപേരില്‍ സാങ്കേതികമായി ഭൂമിയില്ല എന്ന കാരണത്താല്‍ ഭൂരഹിതരായവര്‍ ഒഴിവാക്കപ്പെടേണ്ടതാണ്.

7. ജീര്‍ണ്ണിച്ചതും അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കാന്‍ പറ്റാത്തതുമായ ഭവനങ്ങള്‍ (മൺഭിത്തി / കല്‍ഭിത്തി, ടാര്‍പ്പോളിന്‍, ഷീറ്റ്, തടി എന്നിവ കൊണ്ട് നിര്‍മ്മിച്ച ഭിത്തിയുള്ളതും, ഷീറ്റ്, ഓല എന്നിവയോടുകൂടിയ മേല്‍ക്കൂര ഉള്ളതുമായ ഭവനങ്ങളെ ജീര്‍ണ്ണിച്ചതും വാസയോഗ്യമല്ലാത്തതുമായ ഭവനങ്ങള്‍ എ വിഭാഗത്തില്‍ പരിഗണിക്കാം). നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്നപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപന എന്‍ജിനീയര്‍ ടി ഭവനത്തിന്റെ വാസയോഗ്യത സംബന്ധിച്ച സാക്ഷ്യപത്രം നല്‍കേണ്ടതാണ്.

ബി) ഭൂരഹിതര്‍

മുകളിലെ മാനദണ്ഡങ്ങളോടൊപ്പം താഴെ പറയുന്ന മാനദണ്ഡങ്ങള്‍ കൂടി പരിഗണിക്കണം.

1. സ്വന്തമായി ഭൂമി ഇല്ലാത്തവർ

2. റേഷൻ കാർഡിൽ പേരുള്ള കുടുംബാംഗങ്ങളുടെ പേരിൽ ഭൂമി ഇല്ലാത്തവർ

3. റേഷൻ കാർഡിൽ പേരുള്ള കുടുംബാംഗങ്ങളുടെ മൊത്തം പേരിലും കൂടി 3 സെന്റിൽ കുറവ് ഭൂമി ഉള്ളവർ

സമര്‍പ്പിക്കേണ്ട രേഖകള്‍

അപേക്ഷകര്‍ താഴെപറയുന്ന രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്‌

1) റേഷന്‍ കാര്‍ഡ്‌

2) ആധാര്‍ കാര്‍ഡ്‌

3) വില്ലേജ്‌ ഓഫീസറില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്‌

4) ഭൂരഹിത കുടുംബങ്ങള്‍ ഭൂമി ഇല്ല എന്നു കാണിക്കുന്ന വില്ലേജ്‌ ഓഫീസറില്‍ നിന്നുള്ള സാക്ഷ്യപത്രം

5) ക്ലേശഘടകങ്ങള്‍ തെളിയിക്കുന്ന സാക്ഷ്യപത്രം

6) ജാതി സര്‍ട്ടിഫിക്കറ്റ്‌ (SC/ST യ്ക്ക മാത്രം) 

ലൈഫ് മിഷന് സ്കീമിന് എങ്ങനെ അപേക്ഷികാം?

ലൈഫ് മിഷൻ സ്കീമിന് അപേക്ഷിക്കാൻ താഴെയുള്ള ഘട്ടങ്ങൾ പാലിക്കുക.

  • ആദ്യം, ലൈഫ് മിഷൻ വെബ്സൈറ്റിൽ ഒരു അക്കൗണ്ട് സൃഷ്ടിക്കുക.

  • New Registration ക്ലിക്ക് ചെയ്യുക.

  • OTP സൃഷ്ടിക്കാൻ മൊബൈൽ നമ്പറും പേരും നൽകുക.

  • നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയയ്ക്കും. OTP നൽകുക.

  • ഒരു പാസ്‌വേഡ് സൃഷ്ടിച്ച് രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കുക.

അക്കൗണ്ട് സൃഷ്ടിച്ചുകഴിഞ്ഞാൽ, ലൈഫ് മിഷൻ വെബ്‌സൈറ്റിലേക്ക് ലോഗിൻ ചെയ്യുക.

  • മൊബൈൽ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലൈഫ് മിഷൻ സ്കീം വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക.

  • നിങ്ങൾ സ്കീമിന് യോഗ്യനാണോ എന്ന് പരിശോധിക്കാൻ വലതുവശത്ത് ക്ലിക്ക് ചെയ്യുക.

  • ശരിയായ ഫോമുകൾ തിരഞ്ഞെടുക്കുന്നതിന് ഇടതുവശത്ത് ക്ലിക്ക് ചെയ്യുക.

  • "Click to Proceed" എന്നതിൽ ക്ലിക്ക് ചെയ്യുക

  • ഘട്ടം 1-ൽ, നിങ്ങളുടെ 10 അക്ക റേഷൻ കാർഡ് നമ്പർ സമർപ്പിക്കുക.

  • ഘട്ടം 2-ൽ, അപേക്ഷകന്റെ വിലാസം, ആധാർ നമ്പർ, തദ്ദേശ സ്ഥാപനത്തിന്റെ തരം, ജാതി, സമുദായം തുടങ്ങിയ വിശദാംശങ്ങൾ നൽകുക.

  • ഘട്ടം 3-ൽ, കുടുംബാംഗങ്ങളുടെ വിശദാംശങ്ങൾ നൽകുക. ആവശ്യമെങ്കിൽ ഏതെങ്കിലും രേഖകൾ അപ്‌ലോഡ് ചെയ്യുക.

  • ഘട്ടം 4-ൽ, ബാങ്ക് അക്കൗണ്ടുകൾ, ഭൂമി/കെട്ടിട വിശദാംശങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുക.

  • ഘട്ടം 5-ൽ, ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക.

  • അപേക്ഷ സമർപ്പിക്കാൻ "Submit Application" എന്നതിൽ ക്ലിക്ക് ചെയ്യുക.

മുന്ഗണനാക്രമം

  • മാനസിക വെല്ലുവിളി നേരിടുന്നവര്‍/അന്ധര്‍/ശരീരിക തളര്‍ച്ച സംഭവിച്ചവര്‍ .

  • അഗതികള്‍

  • അംഗവൈകല്യമുള്ളവര്‍

  • ഭിന്നലിംഗക്കാര്‍

  • ഗുരുതര/മാരകരോഗമുള്ളവര്‍

  • അവിവാഹിതരായ അമ്മമാര്‍

  • രോഗം/അപകടത്തില്‍പ്പെട്ട് ജോലി ചെയ്ത് വരുമാനം കണ്‍െത്താന്‍ പ്രാപ്തിയില്ലാത്തവര്‍

  • വിധവകള്‍, എന്നിവര്‍ക്ക് മുന്‍ഗണന

അപേക്ഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  1. ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ളതും എന്നാല്‍ പ്രത്യേക കുടുംബമായി കഴിയുന്ന പട്ടികജാതി/പട്ടികവര്‍ഗ്ഗ/മല്‍സ്യ തൊഴിലാളി വിഭാഗത്തില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്കും ഈ വിഭാഗങ്ങളില്‍ ഗ്രാമപഞ്ചായത്തുകളില്‍ 25 സെന്റില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍ക്കും നഗരസഭകളില്‍ 5 സെന്റില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍ക്കും അര്‍ഹത മാനദണ്ഡങ്ങളിലെ മറ്റ 5 മാനദണ്ഡങ്ങള്‍ ഉണ്ടെങ്കില്‍ അപേക്ഷ നല്കാവുന്നതാണ്‌.
  2. 2017ലെ ലൈഫ്‌ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുകയും എന്നാല്‍ വിവിധ കാരണങ്ങളാല്‍ അര്‍ഹരാകാതിരുന്നവരുമായ കുടുംബങ്ങള്‍ക്ക്‌ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്‌.

  3. PMAY/ആശ്രയ ലിസ്റ്റില്‍ പേര്‌ ഉണ്ടായിരിക്കുകയും എന്നാല്‍ ടി ലിസ്റ്റില്‍ നിന്നും ആനുകൂല്യം ലഭിക്കാതിരുന്നവരും ഇപ്പോള്‍ പുതിയ അപേക്ഷ നൽകേണ്ടതാണ്. ലൈഫ്‌ മിഷന്‍ ഇപ്പോള്‍ തയ്യാറാക്കി വരുന്ന പട്ടികജാതി/പട്ടികവര്‍ഗ്ഗ/മല്‍സ്യതൊഴിലാളി ഗുണഭോക്തൃ പട്ടികയില്‍ അര്‍ഹതയുള്ളതായി കണ്ടെത്തിയിട്ടുള്ളവര്‍ വീണ്ടും അപേക്ഷ നല്ലേണ്ടതില്ല.

  4. ലെഫ് 2,3 ഘട്ടങ്ങളിൽ eligible ആയിട്ടുും ഇതുവരെ സഹോയം കിട്ടാത്തവർ വീണ്ടും അപേക്ഷികേണ്ടതില്ല. അവര്‍ക്ക് നിലവിലുള്ള ലിസ്റ്റിന്റെ ഭാഗമായി തന്നെ സഹായം ലഭിക്കുന്നതാണ്.

  5. അക്ഷയ സെന്റർ വഴിയാണ്  അപക്ഷ സമര്പിയോകുന്നതെങ്കിൽ 40 രൂപയാണ് ചാർജ് ആയി നൽകേണ്ടത്.

ക്ലേശഘടകങ്ങളും സമർപ്പിക്കേണ്ട രേഖകളും

1. മാനസിക വെല്ലുവിളികള്‍ നേരിടുന്നവരോ/ അന്ധരോ ശാരീരികത്തളര്‍ച്ച ബാധിച്ചവരോ ആയ കുടുംബാംഗങ്ങള്‍ ഉള്ള കുടുംബങ്ങള്‍

 സമർപ്പിക്കേണ്ട രേഖ - മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ്/ അസി.സര്‍ജനില്‍ കുറയാത്ത ഡോക്ടറുടെ സാക്ഷ്യപത്രം .

2. അഗതി /ആശ്രയ പദ്ധതിയിലെ ഗുണഭോക്താക്കള്‍

 സമർപ്പിക്കേണ്ട രേഖ - CDS ചെയര്‍പേഴ്സണ്‍ അല്ലെങ്കില്‍ മെമ്പര്‍സെക്രട്ടറി നല്‍കുന്ന സാക്ഷ്യപത്രം .

3. 40%-ലേറെ അംഗവൈകല്യമുള്ള അംഗങ്ങള്‍ ഉള്ള കുടുംബങ്ങള്‍

 സമർപ്പിക്കേണ്ട രേഖ - മെഡിക്കല്‍ ബോര്‍ഡിന്റെ സാക്ഷ്യപത്രം .

4. ഭിന്നലിംഗക്കാര്‍

 സമർപ്പിക്കേണ്ട രേഖ - അസി.സര്‍ജനില്‍ കുറയാത്ത ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് .

5. ഗുരുതര/മാരക രോഗമുള്ള (കാന്‍സര്‍/ ഹൃദ്രോഗം/ കിഡ്‌നി തകരാറ് മുലം ഡയാലിസിസ് വിധേയരാകുന്നവര്‍/പക്ഷാഘാതം തുടങ്ങിയവ) അംഗങ്ങളുള്ള കുടുംബങ്ങള്‍

 സമർപ്പിക്കേണ്ട രേഖ - ചികിത്സിക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് .

6. അവിവാഹിതരായ അമ്മമാര്‍ കുടുംബനാഥയായുള്ള കുടുംബങ്ങള്‍

 സമർപ്പിക്കേണ്ട രേഖ - വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് .

7. രോഗമോ അപകടമോ കാരണം തൊഴിലെടുത്തു ജീവിക്കാനാകാത്ത കുടുംബനാഥരായ കുടുംബങ്ങള്‍

 സമർപ്പിക്കേണ്ട രേഖ - ചികിത്സിക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ്/സ്വയം സാക്ഷ്യപ്പെടുത്തുന്ന സത്യവാങ്ങ്മൂലം .

8. വിധവയായ കുടുംബനാഥയും സ്ഥിരവരുമാനമില്ലാത്ത അംഗങ്ങളുമുള്ള കുടുംബങ്ങള്‍ (25 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള ആൺമക്കളുള്ള വിധവകളെ പരിഗണിക്കേണ്ടതില്ല)

 സമർപ്പിക്കേണ്ട രേഖ - വിധവ എന്നു തെളിയിക്കാന്‍ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ്/ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം കൂടാതെ സ്ഥിര വരുമാനം ഉള്ളവര്‍ ഇല്ലെന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്ങ്മൂലം .

9. എച്ച്.ഐ.വി ബാധിതരായ അംഗങ്ങളുള്ള കുടുംബങ്ങള്‍.

 രേഖകൾ അപ്‌ലോഡ് ചെയ്യേണ്ട ആവശ്യമില്ല .വെരിഫിക്കേഷൻ പിന്നീട് ചെയ്യുന്നതായിരിക്കും.

റഫറൻസുകൾ

ഈ ഗൈഡ് സൃഷ്ടിക്കുന്നതിന്, ഞങ്ങൾ ഔദ്യോഗിക സർക്കാർ ഉത്തരവുകൾ, ഉപയോക്തൃ മാനുവലുകൾ, സർക്കാർ വെബ്‌സൈറ്റുകളിൽ നിന്നുള്ള പ്രസക്തമായ മെറ്റീരിയലുകൾ എന്നിവ പോലുള്ള ഉയർന്ന നിലവാരമുള്ളതും വിശ്വസനീയവുമായ ഉറവിടങ്ങൾ പരിശോധിച്ചിട്ടുണ്ട്.

  1. ലെഫ് - 2020
  2. കുടുംബങ്ങളുടെ പട്ടിക തയ്യാറാക്കൽ - മാർഗ്ഗരേഖ

FAQs

What are some common queries related to Life Mission Scheme 2020?
You can find a list of common Life Mission Scheme 2020 queries and their answer in the link below.
Life Mission Scheme 2020 queries and its answers
Where can I get my queries related to Life Mission Scheme 2020 answered for free?
Tesz is a free-to-use platform for citizens to ask government-related queries. Questions are sent to a community of experts, departments and citizens to answer. You can ask the queries here.
Ask Question