സർക്കാരിന്റെ ഓവർസീസ് സ്കോളർഷിപ്പിന് എങ്ങനെ അപേക്ഷിക്കാം ?






Ramesh Ramesh
Answered on June 08,2020

സഹായം:10,00,000 രൂപ വരെ അനുവദിക്കുന്നു.

അർഹതാമാനദണ്ഡം:വിദേശസർവ്വകലാശാലകളിൽ മെഡിക്കൽ, എൻജിനീയറിങ്, പ്യുവർസയൻസ്, അഗ്രികൾച്ചർ, മാനേജ്‌മെന്റ് കോഴ്സുകളിൽ ഉപരിപഠനം നടത്തുന്നതിനുളള അവസരം ഒരുക്കി നടപ്പാക്കുന്ന പദ്ധതിയാണ് ഓവർസീസ് സ്കോളർഷിപ്പ്. ഫസ്റ്റ് ക്ലാസ്സോടെ, അല്ലെങ്കിൽ 60% മാർക്കിൽ കുറയാതെ, അല്ലെങ്കിൽ സമാനഗ്രേഡിൽ ബിരുദം നേടിയവരായിരിക്കണം. മേൽയോഗ്യതയോടെ ഏതെങ്കിലും സ്ഥാപനത്തിൽ പ്രവൃത്തിപരിചയം ഉളളവർക്കു മുൻഗണന. ബിരുദം നേടിയിട്ടുളള വിഷയത്തിൽ ഉപരിപഠനം നടത്തുന്നവർക്കു മാത്രമേ അർഹതയുണ്ടാകൂ. വരുമാനപരി‌ധി‌ ആറുലക്ഷം രൂ‌പ‌.

അപേക്ഷിക്കേണ്ട വിധംBackward Classes Development Department എന്ന വെബ്‌സൈറ്റിൽനിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ ജാതി, വരുമാനസർട്ടിഫിക്കറ്റുകൾ, എസ്എസ്എൽ‌സിയുടെയോ തത്തുല്യയോഗ്യതയുടെയോ സാക്ഷ്യപത്രത്തിന്റെ പകർപ്പ്, ഇപ്പോൾ പഠനം നടത്തുന്ന കോഴ്സിന്റെ അടിസ്ഥാനയോഗ്യതയുടെ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, യൂണിവേഴ്‌സിറ്റിയുടെ ഓഫർ ലെറ്റർ എന്നിവ സഹിതം വകുപ്പുമേധാവിക്കു നൽകണം.

അപേക്ഷിക്കേണ്ട വിലാസം:ഡയറക്ടർ, പിന്നാക്കവിഭാഗവികസനവകുപ്പ്, അയ്യങ്കാളി ഭവൻ, കനകനഗർ, വെളളയമ്പലം, തിരുവനന്തപുരം 695003

സമയപരിധി:നോട്ടിഫിക്കേഷൻ പ്രകാരമുളള കാലയളവ്

നടപ്പാക്കുന്നത്:ഡയറക്റ്ററേറ്റ് നേരിട്ട്.


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide