സ്വന്തം വീട്ടിലെ റേഷൻ കാർഡിൽ നിന്ന് പേര് ഒഴിവാക്കി ഭർത്താവിന്റെ വീട്ടിലെ റേഷൻ കാർഡിലേക്ക് ചേർക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്?






Manu Manu
Answered on June 28,2020

രണ്ട് കാര്‍ഡും ഒരേ താലൂക്ക് സപ്ലൈ ഓഫീസിന് കീഴിലാണെങ്കിൽ

രണ്ട് റേഷന്‍ കാര്‍ഡുകളും, ഈ ഭാര്യയുടെ പേരുള്ള കാർഡിൽ നിന്നും പേര് കുറയ്ക്കുന്നതിന് സമ്മതമാണെന്ന് വെള്ളപേപ്പറിലെഴുതി ആ കാർഡിന്റെ ഉടമ ഒപ്പിട്ട സമ്മപത്രവുമായി അക്ഷയ കേന്ദ്രത്തിലെത്തുക. ഏത് കാര്‍ഡിലേയ്ക്കാണോ ചേര്‍ക്കേണ്ടത് അതിലേയ്ക്ക് addition of member എന്ന അപേക്ഷ നല്‍കുക. അതിന് ശേഷം അപേക്ഷയുടെ printout-ഉം രണ്ട് റേഷന്‍ കാര്‍ഡുകളും കൊണ്ട് താലൂക്ക് സപ്ലൈ ഓഫീസിൽ ചെല്ലുക.

രണ്ട് കാര്‍ഡും ഒരേ താലൂക്ക് സപ്ലൈ ഓഫീസിന് കീഴിൽ അല്ലെങ്കിൽ

ആദ്യം നിലവിൽ പേരുള്ള റേഷൻ കാർഡ്, ആ കാർഡിൽ നിന്നും പേര് കുറയ്ക്കുന്നതിന് സമ്മതമാണെന്ന് വെള്ളപേപ്പറിലെഴുതി ആ കാർഡിന്റെ ഉടമ ഒപ്പിട്ട സമ്മപത്രം എന്നിവ സഹിതം അക്ഷയ കേന്ദ്രം വഴി Transfer of Member എന്ന online അപേക്ഷ നല്കുക. ആ അപേക്ഷ ആദ്യത്തെ താലൂക്ക് സപ്ലൈ ഓഫീസർ approve ചെയ്ത് ലഭിച്ച ശേഷം, പേര് കുറവ് ചെയ്ത് ലഭിച്ച രേഖ, പുതിയ താലൂക്കിലെ റേഷന്‍ കാര്ഡ്ക എന്നിവ സഹിതം അക്ഷയ കേന്ദ്രം വഴി Addition of Member എന്ന online അപേക്ഷ നല്കുക.ആ അപേക്ഷയുടെ Printout-ഉം റേഷന്‍ കാര്‍ഡും പുതിയ  താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാക്കുക


tesz.in
Hey , can you help?
Answer this question


Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide