സംരംഭക സഹായ പദ്ധ‌തി ‌വിവരിക്കാമോ ?






Vinod Vinod
Answered on June 24,2020

ലഭിക്കുന്ന സഹായം:സ്റ്റാർട്ടപ്പ് സപ്പോർട്ട്, ഇൻവെസ്റ്റ്‌മെന്റ് സപ്പോർട്ട്, ടെക്‌നോളജി സപ്പോർട്ട്.

അർഹതാമാനദണ്ഡം:സൂക്ഷ്മ-ചെറുകിട-ഇടത്തരം മാനുഫാക്ചറിംഗ് യൂണിറ്റ്.

അപേക്ഷിക്കേണ്ട വിലാസം:അതതു ജില്ലാവ്യവസായകേന്ദ്രം

പദ്ധതിയുടെ വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും:ഈ കണ്ണിയിൽ അമർത്തുക.

അപേക്ഷിക്കേണ്ട വിധം:ഓൺ ലൈനായി മാത്രം

1. Industries Department  വെബ്‌സൈറ്റിൽ Apply for ESS എന്ന ലിങ്ക് മുഖേന ഇ‌എസ്‌എസ്‌ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള സൈറ്റിൽ പ്രവേശിക്കാം.
 
2. പുതുതായി അപേക്ഷ സമർപ്പിക്കുന്നതിനുമുമ്പ് രജിസ്റ്റർ ചെയ്യണം. രജിസ്റ്റ്രേഷൻ ചെയ്യുമ്പോൾ ലഭിക്കുന്ന യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് സൈറ്റിൽ ലോഗിൻ ചെയ്യാം.
 
3. ഏതു സഹായത്തിനാണോ അപേക്ഷിക്കുന്നത് അത് യൂസറുടെ ഹോം പേജിൽനിന്നു സെലക്റ്റ് ചെയ്ത് അപേക്ഷ സമർപ്പിക്കുന്നതിനുള്ള പേജിലേക്കു കടക്കാം.
 
4. അപേക്ഷയിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ പൂർണ്ണമായി എന്റർ ചെയ്തശേഷം സബ്‌മിറ്റ് കീയിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാം.
 
5. സമർപ്പിച്ച അപേക്ഷ ഹോം പേജിൽത്തന്നെയുള്ള ഡൗൺലോഡ് മെനുവിൽനിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കാം.
 
6. പ്രിന്റെടുത്ത അപേക്ഷ, അപേക്ഷാഫീസിന്റെ ഡി.ഡി, ആവശ്യമായ മറ്റു രേഖകൾ (ചെക്ക് ലിസ്റ്റ് പ്രകാരമുള്ളത്) എന്നിവ സഹിതം ജില്ലാവ്യവസായകേന്ദ്രത്തിൽ നേരിട്ടു നൽകണം.

പൊതുവിവരങ്ങൾ:ഈ കണ്ണിയിൽ അമർത്തുക.


tesz.in
Hey , can you help?
Answer this question