റേഷൻ കാർഡുകൾ വിവിധ വിഭാഗത്തിൽ പെടുത്തുന്നതിൽ ഓരോന്നിന്റെയും മാനദണ്ഡങ്ങൾ എന്തെല്ലാം ?






Manu Manu
Answered on July 11,2020

നിലവിലുള്ള നിയമ പ്രകാരം ഒരു റേഷൻ കാർഡിലും പേരില്ലാത്ത ഒരു കുടുംബം പുതിയ കാർഡെടുക്കുമ്പോൾ സാമ്പത്തിക ഭേദമന്യെ വെള്ള നിറത്തിലുള്ള (NPNS) കാർഡാണ് ലഭിക്കുക.

സർക്കാർ/അർദ്ധ സർക്കാർ ഉദ്യോഗസ്ഥർ/സർവ്വീസ് പെൻഷണർ, 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനം, ആദായ നികുതി അടയ്ക്കുന്നവർ ഇതിലേതെങ്കിലും “ഒന്ന് എങ്കിലും” ഉള്ളവർക്ക് വെള്ള (NPNS) കാര്‍ഡ് തന്നെയായിരിക്കും.

1000 square feet-ൽ കൂടുതൽ വലിപ്പമുള്ള വീട്, ഒരേക്കറിൽ കൂടുതൽ പുരയിടം, നാല് ചക്ര വാഹനമുള്ളവർ എന്നിവയിൽ ഏതെങ്കിലും “രണ്ടെണ്ണം ഒരുമിച്ച്” ഉള്ളവർക്കും വെള്ള (NPNS) കാര്‍ഡ് തന്നെയായിരിക്കും.

1000 square feet-ൽ കൂടുതൽ വലിപ്പമുള്ള വീട്, ഒരേക്കറിൽ കൂടുതൽ പുരയിടം, നാല് ചക്ര വാഹനമുള്ളവർ എന്നിവയിൽ ഏതെങ്കിലും ഒരെണ്ണം മാത്രമുള്ളവര്‍ക്ക് നീല കാര്‍ഡിന് അര്‍ഹതയുണ്ട് (NB: നിലവില്‍ നീല കാര്‍ഡിലേക്ക് മാറ്റുന്നത് നിര്‍ത്തിയിരിക്കുകയാണ്)

സർക്കാർ/അർദ്ധ സർക്കാർ ഉദ്യോഗസ്ഥർ/സർവ്വീസ് പെൻഷണർ, 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനം, 1000 square feet-ൽ കൂടുതൽ വലിപ്പമുള്ള വീട്, ഒരേക്കറിൽ കൂടുതൽ പുരയിടം, ആദായ നികുതി അടയ്ക്കുന്നവർ, ഏക ഉപജീവനമാർഗ്ഗമല്ലാത്ത നാല് ചക്ര വാഹനമുള്ളവർ എന്നിവയിൽ ഏതെങ്കിലും ഒരെണ്ണം പോലും ഇല്ലാത്ത ആർക്കും മുൻഗണനാ കാർഡിന് വേണ്ടി അപേക്ഷിക്കാം (Pink).

എ.എ.വൈ. മാനദണ്ഡങ്ങള്‍ (Yellow)

അന്ത്യോദയ അന്നയോജന പദ്ധതിയില്‍ ഉള്‍പ്പെടാന്‍ കേന്ര്ര സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍

  1. ഭൂരഹിതരായ കര്‍ഷക തൊഴിലാളികള്‍ ഗ്രാമീണലയില്‍ കൈത്തൊഴിലുകള്‍ ചെയ്യുന്നവര്‍, ദിവസനത്തില്‍ പണിയെടുക്കുന്ന തുച്ഛവരുമാനക്കാര്‍,വലിക്കുന്നവര്‍ തുടങ്ങിയവര്‍.

  2. വിധവകള്‍/ഭിന്നശേഷിയുള്ള വ്യക്തികള്‍ /സ്ഥിരവരുമാനമില്ലാത്തവരും സാമൂഹിക പിന്തുണയില്ലാത്തതുമായ 60 വയസിന്‌ മേല്‍ പ്രായമുള്ളവര്‍ /മാരകമായ രോഗങ്ങള്‍ ബാധിച്ചവര്‍ തുടങ്ങിയവര്‍ കുടുംബനാഥരായി വരുന്ന കുടുംബങ്ങള്‍.

  3. ഒറ്റക്കു താമസിക്കുന്ന വിധവകള്‍,/ഭിന്നശേഷിക്കാര്‍/സാമൂഹികമായും സാമ്പത്തികമായും നിലനില്പിനായി സ്ഥിരവരുമാനമില്ലാത്ത, കുടുംബമില്ലാത്ത 60 വയസു കഴിഞ്ഞവര്‍ /തുടങ്ങിയ വ്യക്തികള്‍.

  4. എല്ലാ ആദിവാസി വിഭാഗങ്ങള്‍ക്കും.

  5. HIV പോസിറ്റീവ്‌ ആയ അംഗങ്ങള്‍ ഉള്ള BPL കൂടുംബങ്ങള്‍ എന്നീ സാമൂഹിക /സാമ്പത്തിക സാഹചര്യങ്ങളില്‍ ഉള്ള കുടുംബങ്ങള്‍ / വ്യക്തികളെയാണ്‌ AAY പദ്ധതിയുടെ ആനുകുല്യം ലഭിക്കുന്നതിനായി സംസ്ഥാന/സര്‍ക്കാര്‍ തിരഞ്ഞെടുക്കേണ്ടത്‌.

തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം

അപേക്ഷിക്കുന്നവരുടെ റേഷൻ കാർഡ് ഡാറ്റയിലെ വിവരങ്ങൾക്കനുസരിച്ച് ഓരോ ഫീൽഡിനും നിശ്ചിത മാർക്ക് നൽകുകയും ഹിയറിംഗ് നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ (കുറഞ്ഞത് 30 മാർക്ക് ലഭിക്കുന്നവരെ ഉൾപ്പെടുത്തി) ഒരു പട്ടിക തയ്യാറാക്കുകയുമാണ് ആദ്യം ചെയ്യുന്നത്. ആ പട്ടികയിലുൾപ്പെടുന്നവരുടെ അപേക്ഷകൾ മാത്രമേ പിന്നീട് കാർഡ് മാറ്റുന്നതിന് പരിഗണിക്കുകയുള്ളൂ.

അപേക്ഷാ പട്ടികയിലെ സീനിയോരിറ്റി അനുസരിച്ച് കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റി നല്കുകയാണ് ചെയ്യുന്നത്. 

എന്നാൽ ഈ പട്ടികയിലുൾപ്പെടുന്ന എല്ലാവർക്കും മുൻഗണനാ കാർഡ് ഉടനെ നല്കാനും കഴിയില്ല. കാരണം അതിനുംമാത്രം vacancy മുൻഗണനാ വിഭാഗത്തിനുണ്ടാകില്ല. നിലവിലുള്ള നിയമങ്ങൾ പ്രകാരം ഓരോ സംസ്ഥാനത്തിലെയും ജനസംഖ്യയും സോഷ്യോ - ഇകണോമിക് ഡാറ്റയും അനുസരിച്ച് ഒരു സംസ്ഥാനത്തിലെ ആകെ മുൻഗണനാ വിഭാഗത്തിലെ കാർഡുകളിലുണ്ടാകേണ്ട ആകെ അംഗങ്ങളുടെ എണ്ണം ഓരോ സംസ്ഥാനത്തിനും ലിമിറ്റ് ചെയ്തിട്ടുണ്ട്. ആ ലിമിറ്റ് ചെയ്യപ്പെട്ട എണ്ണത്തിനപ്പുറം അത് കൂട്ടി നൽകുന്നതിന് ഒരു സംസ്ഥാനത്തിലും കഴിയില്ല. അതിനാലാണ് അപേക്ഷിക്കുന്ന എല്ലാവർക്കും നൽകാൻ കഴിയാത്തത്.

ഓരോ മാസവും സംസ്ഥാനത്ത് മുൻഗണനാ കാർഡുകളിലുണ്ടാകുന്ന ഒഴിവുകളുടെ എണ്ണം കണക്കാക്കുകയും അത് ഓരോ താലൂക്കുകൾക്കായി വിഭജിച്ച് നല്കുകയും ചെയ്യും. അതിന് ശേഷം, അതാത് താലൂക്ക് സപ്ലൈ ഓഫീസിലെ നിലവിലുള്ള അപേക്ഷാ പട്ടികയിലുൾപ്പെട്ട അപേക്ഷകരെ പരിഗണിച്ച് അത്രയും ഒഴിവുകളുടെ എണ്ണമനുസരിച്ച് കാർഡ് മാറ്റി നല്കുകയാണ് ചെയ്യുന്നത്. മിക്കവാറും എല്ലാ മാസങ്ങളിലും ഓരോ താലൂക്കിലും ഉണ്ടാകുന്ന ഒഴിവുകളുടെ എണ്ണത്തിന്റെ ഇരട്ടിയലധികം അപേക്ഷകർ പട്ടികയിൽ ഉണ്ടാകാറുണ്ട്. അപ്പോൾ അപേക്ഷാ പട്ടികയിലെ സീനിയോരിറ്റി അനുസരിച്ച് കാർഡ് മാറ്റി നല്കുകയാണ് ചെയ്യുന്നത്.

മാരകമായ അസുഖങ്ങളുള്ളവർ (ക്യാൻസർ, എയ്ഡ്സ്, വൃക്കരോഗം, ഹൃദ്രോഗം മുതലായവ), ഓട്ടിസം ബാധിച്ച കുട്ടികളുള്ളവർ, നിരാലംബരായ വിധവകൾ, സർക്കാരിന് കീഴിലുള്ള ആശ്രയ പദ്ധതിയിലുൾപ്പെട്ടവർ, പരസഹായമില്ലാതെ ജീവിക്കാൻ കഴിയാത്ത അവശർ, കിടപ്പുരോഗികൾ എന്നിവരുടെ അപേക്ഷകൾക്ക് ഇതിൽ പ്രത്യേക പരിഗണന നല്കും.


tesz.in
Hey , can you help?
Answer this question


Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide