പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ എങ്ങനെ ചെയ്യും ?






Vinod Vinod
Answered on June 29,2020

താല്‍ക്കാലിക രജിസ്ട്രേഷനാണ് ആദ്യം നടത്തേണ്ടത്. ടിപി ( ടെംപററി പെര്‍മിറ്റ്) എടുക്കുകയെന്നാണ് ഇതിനു പറയാറുള്ളത്. ഇതു വാഹന ഡീലര്‍ഷിപ്പ് നടത്തിത്തരും. ടെംപററി രജിസ്ട്രേഷനു 30 ദിവസമാണ് കാലാവധി. പുതിയ വാഹനങ്ങള്‍ വാങ്ങുന്ന സ്ഥലത്തുനിന്ന് രജിസ്റ്റര്‍ ചെയ്യുന്ന സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ നല്‍കുന്ന രജിസ്‌ട്രേഷനാണിത്. 
ബോഡി നിര്‍മ്മിക്കേണ്ട വാഹനങ്ങള്‍ക്ക് അവശ്യ സന്ദര്‍ഭങ്ങളില്‍ താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നീട്ടിനല്‍കും. താല്‍ക്കാലിക രജിസ്‌ട്രേഷന്‍ കാലാവധി തീരുംമുന്‍പ് ഇതിനായി നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. 50 രൂപയാണ് അപേക്ഷാ ഫീസ്. ടെംപററി രജിസ്ട്രേഷന്‍ കാലാവധി തീര്‍ന്നാല്‍ സ്വകാര്യവാഹനങ്ങള്‍ക്ക് 2,000 രൂപ പിഴ അടച്ചശേഷമേ വണ്ടി രജിസ്റ്റര്‍ ചെയ്യാനാവൂ എന്ന കാര്യം പ്രത്യേകം ഓര്‍മിക്കുക. ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് 3,000 രൂപ മുതല്‍ 5,000 രൂപ വരെ പിഴ അടയ്ക്കണം.

പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ വാഹനം വാങ്ങി 30 ദിവസത്തിനകം പ്രദേശത്തെ ആര്‍ടി ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോം 20 ലാണ് അപേക്ഷ നല്‍കേണ്ടത്. വാഹന വായ്പയുണ്ടെങ്കില്‍ അതു നല്‍കിയ ധനകാര്യസ്ഥാപനത്തിന്റെ ഒപ്പും സീലും പ്രസ്തുത ഫോമില്‍ പതിക്കണം.

അപേക്ഷയ്‌ക്കൊപ്പം നല്‍കേണ്ട മറ്റു രേഖകള്‍

1. ഓണ്‍ലൈന്‍ ഫീ റെമിറ്റന്‍സ് സര്‍ട്ടിഫിക്കറ്റ്

2. ഫോം 21 ല്‍ ഉള്ള വില്‍പ്പന സര്‍ട്ടിഫിക്കറ്റ്

3. ഡീലര്‍ഷിപ്പ് ഇന്‍വോയ്സ്

4. ഫോം 22 ല്‍ വാഹന നിര്‍മ്മാതാവ് നല്‍കുന്ന ഉപയോഗക്ഷമതാ സര്‍ട്ടിഫിക്കറ്റ്

5. താല്‍ക്കാലിക രജിസ്‌ട്രേഷന്‍ ഫോം 19

6. ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്

7. ബോഡി നിര്‍മ്മിച്ച വാഹനമാണെങ്കില്‍ ഫോം 22 എ യില്‍ അതുസംബന്ധിച്ച സാക്ഷ്യപത്രം

8. മേല്‍വിലാസം തെളിയിക്കുന്ന രേഖയുടെ സാക്ഷ്യപ്പെടുത്തിയ പതിപ്പ്

9. പാന്‍ കാര്‍ഡ് അല്ലെങ്കില്‍ പൂരിപ്പിച്ച ഫോം 60

(ഒരു ലക്ഷം രൂപയ്ക്ക് മേല്‍ വിലയുള്ള വാഹനങ്ങള്‍ക്ക്)

10. പഴയ സൈനിക വാഹനം ആണെങ്കില്‍ ഫോം 21 ല്‍ അതുസംബന്ധിച്ച സാക്ഷ്യപത്രം.

11. ഷാസി നമ്പറിന്റെ പെന്‍സില്‍ പ്രിന്റ്

12. ഇറക്കുമതി ചെയ്ത വാഹനമാണെങ്കില്‍ കസ്റ്റംസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്

13. റൂള്‍ 81 പ്രകാരമുള്ള നിശ്ചിത ഫീസ് അടച്ചതിന്റെ രസീത്

14. 40 രൂപ സ്റ്റാംപ് ഒട്ടിച്ച കവര്‍ ( വിലാസം ,പിന്‍കോഡ് , മൊബൈല്‍ നമ്പര്‍ എന്നിവ എഴുതണം )

15. ചെക്ക് ലിസ്റ്റ്

മേല്‍ കൊടുത്തിരിക്കുന്ന നീണ്ട ലിസ്റ്റ് കണ്ട് പരിഭ്രമിക്കേണ്ട. പട്ടികയിലെ ആദ്യ അഞ്ച് സംഗതികളും ഡീലര്‍ഷിപ്പില്‍ നിന്നു തന്നെ ലഭിക്കും. 2015 മാര്‍ച്ചില്‍ മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും വാഹന രജിസ്ട്രേഷന്‍ നടത്താം. മുമ്പ് ശനിയാഴ്ചകളില്‍ രജിസ്ട്രേഷന്‍ ഇല്ലായിരുന്നു.

മേല്‍പറഞ്ഞ ഫോമുകളും ഫീസ് - റോഡ് ടാക്സ് എന്നിവ അടച്ചതിന്റെ രസീതുമായി രജിസ്ട്രേഷനു നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് ഹാജരാകണം. ഉച്ചയ്ക്ക് 12.30 വരെ വരെ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കും. വാഹനം വളരെ വൃത്തിയായി വേണം രജിസ്ട്രേഷന്‍ അധികാരിക്കു മുമ്പാകെ ഹാജരാക്കേണ്ടത്. വാഹനത്തിന്റെ ഷാസി, എന്‍ജിന്‍ നമ്പരുകള്‍ ശരിയാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്‍ ഉറപ്പുവരുത്തും. ഓണേഴ്സ് മാന്വല്‍ പരിശോധിച്ച് ഇവ രേഖപ്പെടുത്തിയിരിക്കുന്ന സ്ഥാനം മനസിലാക്കി പോകുന്നത് നന്ന്. സമര്‍പ്പിച്ച രേഖകളിലെ വിവരങ്ങള്‍ വാഹനവുമായി ഒത്തുനോക്കി അപാകതകള്‍ ഇല്ലെങ്കില്‍ രജിസ്ട്രേഷന്‍ നമ്പര്‍ നല്‍കും.

റോഡ് ടാക്സ് നിരക്ക്

ഇരുചക്രവാഹനം - ഒരു ലക്ഷം രൂപ വരെ എക്സ്‍ഷോറൂം വിലയുള്ളതിന് 8 ശതമാനം. ഒരു ലക്ഷം രൂപയ്ക്ക് മേല്‍ വിലയുള്ളതിന് 10 ശതമാനം, രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ളവയ്ക്ക് 20 ശതമാനം.

ഓട്ടോറിക്ഷ - ആറ് ശതമാനം

കാര്‍ - അഞ്ചു ലക്ഷം രൂപ വരെയുള്ളതിന് 6 ശതമാനവും അഞ്ചുലക്ഷത്തിനും പത്തുലക്ഷത്തിനും ഇടയ്ക്ക് വിലയുള്ള വാഹനങ്ങള്‍ക്ക് വിലയുടെ എട്ടുശതമാനവും. 10 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയ്ക്ക് വിലയുള്ളവയ്ക്ക് 10 ശതമാനവും 15 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിലുളളവയ്ക്ക് 15 ശതമാനവും 20 ലക്ഷത്തിനു മുകളില്‍ വിലയുള്ളവയ്ക്ക് 20 ശതമാനവും റോഡ് നികുതി നല്‍കണം.

നാല്‍പ്പത് ശതമാനത്തില്‍ കൂടുതല്‍ അംഗവൈകല്യമുള്ളവര്‍ക്ക് അവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് ടാക്സ് അടയ്ക്കുന്നതില്‍ നിന്നും ഒഴിവ് ലഭിക്കും. ഇതിനായി അപേക്ഷകന്‍ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡില്‍ നിന്നും ലഭിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. ഈ ഇളവ് സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രമേ ലഭിക്കൂ. കൂടാതെ ഒരേ സമയം ഒരേ വിഭാഗത്തില്‍ പെട്ട ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ക്ക് ഈ ഇളവ് ലഭിക്കില്ല.


tesz.in
Hey , can you help?
Answer this question

Guide

Other State Vehicle in Kerala: RTO Rules, NOC, Address Change, Road Tax, Registration [2024]

When you take a vehicle from any other State to Kerala, you need to do either or all of the following based on your period of stay in Kerala. Get NOC Certificate from Other State. ..
  Click here to get a detailed guide

Guide

Sarthi Parivahan Sewa 2024- Driving License, Vehicle Information

The Ministry of Road Transport & Highways (MoRTH) has been instrumental in automating more than 1300 Road Transport Offices (RTOs) nationwide. These RTOs issue essential documents, inclu..
  Click here to get a detailed guide

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide