പിന്നാക്ക വിഭാഗക്കാർക്കായി സർക്കാർ എന്തെങ്കിലും ചെയ്യുന്നുണ്ടോ?






Vinod Vinod
Answered on June 08,2020

പിന്നാക്ക വിഭാഗത്തിന്റെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കി സർക്കാർ നടപ്പാക്കിയ കാര്യങ്ങൾ താഴെ കാണാം.

ഒ.ബി.സി. പ്രീമെട്രിക് സ്കോളർഷിപ്പ്

സഹായം:സ്റ്റാൻഡേർഡ് I–X: 1000 രൂപ സ്റ്റൈപെന്റും 50‌0‌ രൂപ‌ അ‌ഡ്‌ഹോ‌ക്‌ ഗ്രാന്റും.

അർഹതാമാനദണ്ഡം:സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഒന്നുമുതൽ പത്തുവരെ ക്ലാസ്സുകളിൽ പഠിക്കുന്ന, കുടുംബവാർഷികവരുമാനം 2,5‌0‌,000 രൂപ കവിയാത്ത വിദ്യാർത്ഥികൾ. കുടുംബവാർഷികവരുമാനം ‌‌കുറഞ്ഞവർക്കു‌ ഫണ്ടി‌ന്റെ‌ ലഭ്യതയ്ക്കനുസരി‌ച്ചു‌ സ്കോളർഷിപ്പ് അനുവദിക്കുന്നു. ഇ‌ത്‌ 5‌0‌%‌ കേന്ദ്രാവിഷ്കൃതപദ്ധതിയാ‌ണ്‌. അതുകൊണ്ടുത‌ന്നെ‌ വരുമാനപരി‌ധി‌ കേന്ദ്രസർക്കാരാ‌ണു‌ നിശ്ചയിക്കുന്ന‌ത്‌.

അപേക്ഷിക്കേണ്ട വിധം:അദ്ധ്യയനവർഷാരംഭത്തിൽ വകുപ്പ് നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുന്ന മുറയ്ക്ക് വിദ്യാർത്ഥികൾ നിശ്ചിതമാതൃകയിലുളള അപേക്ഷാഫോം പൂരിപ്പിച്ച് സ്കൂൾ പ്രധാനാദ്ധ്യാപകരെ ഏല്പിക്കണം. സ്കൂളധികൃതർ നിശ്ചിതതീയതിക്കകം ഈ കണ്ണിയിൽ അമർത്തുക.എന്ന സ്കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈൻ എൻട്രി നടത്തണം.

സമയപരിധി:നോട്ടിഫിക്കേഷൻ പ്രകാരമുളള കാലയളവ്

ഒ.ഇ.സി. പ്രീമെട്രിക് സ്കോളർഷിപ്പ്

സഹായം:സ്റ്റാൻഡേർഡ് I – IV: 320 രൂപ , സ്റ്റാൻഡേർഡ് V – VII: 630 രൂപ, സ്റ്റാൻഡേർഡ് VIII – X: 940 രൂപ

അർഹതാമാനദണ്ഡം:സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ്, സി.ബി.എസ്.സി, ഐ.സി.എസ്.സി., കേന്ദ്രീയ വിദ്യാലയം എന്നീ സ്ഥാപനങ്ങളിലെ ഒ.ഇ.സി വിഭാഗം വിദ്യാർത്ഥികൾക്ക് ആനുകൂല്യം നൽകുന്നു. വരുമാനപരിധിയില്ല.

അപേക്ഷിക്കേണ്ട വിധം:വിദ്യാർത്ഥികൾ അപേക്ഷ നൽകേണ്ടതില്ല.

നടപടിക്രമം:സ്കൂളധികൃതർ നിശ്ചിതതീയതിക്കകം ഈ കണ്ണിയിൽ അമർത്തുക.എന്ന സ്കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈൻ എൻട്രി നടത്തണം.

സമയപരിധി:നോട്ടിഫിക്കേഷൻ പ്രകാരമുളള കാലയളവ്

ഒ.ബി.സി. പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പ്

സഹായം:ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്ക് ഹയർ സെക്കൻഡറി തലത്തിൽ പട്ടികജാതിവികസനവകുപ്പിന്റെ ഇ-ഗ്രാന്റ്‌സ് മുഖേനയും മറ്റു തെരഞ്ഞെടുക്കപ്പെട്ട കോഴ്സുകൾക്കു പിന്നാക്കവിഭാഗവികസനവകുപ്പു നേരിട്ടും ആണ് ആനുകൂല്യം അനുവദിക്കുന്നത്.

അർഹതാമാനദണ്ഡം:സംസ്ഥാനത്തിനുപുറത്തെ ദേശീയപ്രാധാന്യമുളള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ അഖിലേൻഡ്യാടിസ്ഥാനത്തിൽ നടത്തുന്ന തെരഞ്ഞെടുപ്പുരീതിപ്രകാരം പ്രവേശനം ലഭിച്ചു പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഒ.ബി.സി പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പിന് (100% സി.എസ്.എസ്) അപേക്ഷിക്കാം. സംസ്ഥാനത്തിനകത്ത് ഹയർ സെക്കൻഡ‌റി‌ കോഴ്സുകൾക്കു‌ മാത്രമാ‌യി‌ പരിമിതപ്പെടുത്തിയിട്ടു‌ണ്ട്‌. വരുമാനപരി‌ധി‌ കേന്ദ്രസർക്കാർമാനദണ്ഡപ്രകാരമാ‌ണ്‌. കുടുംബവാർഷികവരുമാനപരിധി ഒരുലക്ഷം രൂപ. സംസ്ഥാനത്തെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെട്ടവരായിരിക്കണം.

അപേക്ഷിക്കേണ്ട വിധം: Backward Class Development Department എന്ന വെബ്‌സൈറ്റിൽനിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ ജാതി, വരുമാനസർട്ടിഫിക്കറ്റുകൾ, എസ്എസ്എൽ‌സിയുടെയോ തത്തുല്യയോഗ്യതയുടെയോ സാക്ഷ്യപത്രത്തിന്റെ പകർപ്പ്, ഇപ്പോൾ പഠനം നടത്തുന്ന കോഴ്സിന്റെ അടിസ്ഥാനയോഗ്യതയുടെ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവസഹിതം നിലവിൽ പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയുടെ സാക്ഷ്യപ്പെടുത്തലോടെയും ശുപാർശയോടെയും വകുപ്പുമേധാവിക്കു നൽകണം. ഹയർ സെക്കൻഡറിതല അപേക്ഷ ഇ-ഗ്രാന്റ്‌സ് മുഖേന ഓൺലൈനായാണു നൽകേണ്ടത്.

അപേക്ഷിക്കേണ്ട വിലാസം:ഡയറക്ടർ, പിന്നാക്കവിഭാഗവികസനവകുപ്പ്, അയ്യങ്കാളി ഭവൻ, കനകനഗർ, വെളളയമ്പലം, തിരുവനന്തപുരം 695003

സമയപരിധി:നോട്ടിഫിക്കേഷൻ പ്രകാരമുളള കാലയളവ്

നടപ്പാക്കുന്നത്:ഹയർ സെക്കൻഡറി ഒഴികെയുളള കോഴ്സുകൾക്കു ഡയറക്റ്ററേറ്റ് നേരിട്ടു നടപ്പാക്കുന്നു. ഹയർ സെക്കൻഡറി കോഴ്സുകൾക്കു പട്ടികജാതിവികസനവകുപ്പ് ഇ-ഗ്രാന്റ്‌സിലൂടെ നടപ്പാക്കുന്നു.

ഒ.ഇ.സി. പോസ്റ്റ്‌മെട്രിക് വിദ്യാഭ്യാസാനുകൂല്യം

സഹായം:പ്ലസ് ടൂ മുതൽ പി.എച്ച്.ഡി. വരെയുളള കോഴ്സുകളിൽ പ്രവേശനം നേടുന്ന ഒ.ഇ.സി. വിദ്യാർത്ഥികൾക്കു ലംപ്‌സം ഗ്രാന്റ്, പ്രതിമാസസ്റ്റൈപെന്റ്, നിയമാനുസൃത ഫീസുകൾ അനുവദിക്കുന്നു. സംസ്ഥാന‌ത്തെ‌ അൺഎ‌യ്‌ഡ‌ഡ്‌ മേഖലയിൽ പഠിക്കു‌ന്ന‌ ‌ഒ.ഇ.സി. വിദ്യാർത്ഥികളിൽ പ്രൊഫഷണൽ കോഴ്സി‌നു‌ പഠിക്കുന്നവർക്കു‌ മാത്രമാ‌ണ്‌ വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്ന‌ത്‌. സർക്കാർ/എ‌യ്‌ഡ‌ഡ്‌ മേഖലയിൽ എ‌ല്ലാ‌ കോഴ്സുകളിലും വിദ്യാർത്ഥികൾക്ക്‌ ആനുകൂല്യം അനുവദിക്കുന്നു‌ണ്ട്‌.

അർഹതാമാനദണ്ഡം:സംസ്ഥാനത്തെ മറ്റർഹവിഭാഗ (ഒ.ഇ.സി) പട്ടികയിൽ ഉൾപ്പെട്ടവരായിരിക്കണം. മെറിറ്റിലോ റിസർവേഷനിലോ പ്രവേശനം നേടിയവരായിരിക്കണം. കുമാരപിള്ളക്കമ്മിഷൻ ‌‌റിപ്പോർട്ട്‌ (കെ.പി.സി.ആർ.) പ്രകാരം സാമൂഹികവും ‌‌സാമ്പത്തികവുമാ‌യി‌ പിന്നാക്കം നില്ക്കു‌ന്ന‌ സമുദായങ്ങളി‌ലെ‌ (S.E.B.C.) വിദ്യാർത്ഥികൾക്ക്‌ ഒരുലക്ഷം രൂ‌പ‌ വരുമാനപരിധി‌ക്കു‌ വിധേയമാ‌യി‌ പോസ്റ്റ്മെട്രി‌ക്‌ വിദ്യാഭ്യാസാനുകൂല്യം നൽകുന്ന‌ത്‌ ഇ‌തേ‌ സ്കീമിലൂടെയാ‌ണ്‌.

അപേക്ഷിക്കേണ്ട വിധം:ഇ-ഗ്രാന്റ്‌സ് മുഖേന ഓൺലൈനായി

ഇ-ഗ്രാന്റ്‌സ് വിലാസം:E Grantz Website

സമയപരിധി:പ്രവേശനം നേടി രണ്ടുമാസത്തിനകം അപേക്ഷിക്കണം

നടപ്പാക്കുന്നത്:പട്ടികജാതിവികസനവകുപ്പ് ഡയറക്ടർ

ഓവർസീസ് സ്കോളർഷിപ്പ്

സഹായം:10,00,000 രൂപ വരെ അനുവദിക്കുന്നു.

അർഹതാമാനദണ്ഡം:വിദേശസർവ്വകലാശാലകളിൽ മെഡിക്കൽ, എൻജിനീയറിങ്, പ്യുവർസയൻസ്, അഗ്രികൾച്ചർ, മാനേജ്‌മെന്റ് കോഴ്സുകളിൽ ഉപരിപഠനം നടത്തുന്നതിനുളള അവസരം ഒരുക്കി നടപ്പാക്കുന്ന പദ്ധതിയാണ് ഓവർസീസ് സ്കോളർഷിപ്പ്. ഫസ്റ്റ് ക്ലാസ്സോടെ, അല്ലെങ്കിൽ 60% മാർക്കിൽ കുറയാതെ, അല്ലെങ്കിൽ സമാനഗ്രേഡിൽ ബിരുദം നേടിയവരായിരിക്കണം. മേൽയോഗ്യതയോടെ ഏതെങ്കിലും സ്ഥാപനത്തിൽ പ്രവൃത്തിപരിചയം ഉളളവർക്കു മുൻഗണന. ബിരുദം നേടിയിട്ടുളള വിഷയത്തിൽ ഉപരിപഠനം നടത്തുന്നവർക്കു മാത്രമേ അർഹതയുണ്ടാകൂ. വരുമാനപരി‌ധി‌ ആറുലക്ഷം രൂ‌പ‌.

അപേക്ഷിക്കേണ്ട വിധം: Backward Classes Development Department എന്ന വെബ്‌സൈറ്റിൽനിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ ജാതി, വരുമാനസർട്ടിഫിക്കറ്റുകൾ, എസ്എസ്എൽ‌സിയുടെയോ തത്തുല്യയോഗ്യതയുടെയോ സാക്ഷ്യപത്രത്തിന്റെ പകർപ്പ്, ഇപ്പോൾ പഠനം നടത്തുന്ന കോഴ്സിന്റെ അടിസ്ഥാനയോഗ്യതയുടെ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, യൂണിവേഴ്‌സിറ്റിയുടെ ഓഫർ ലെറ്റർ എന്നിവ സഹിതം വകുപ്പുമേധാവിക്കു നൽകണം.

അപേക്ഷിക്കേണ്ട വിലാസം:ഡയറക്ടർ, പിന്നാക്കവിഭാഗവികസനവകുപ്പ്, അയ്യങ്കാളി ഭവൻ, കനകനഗർ, വെളളയമ്പലം, തിരുവനന്തപുരം 695003

സമയപരിധി:നോട്ടിഫിക്കേഷൻ പ്രകാരമുളള കാലയളവ്

നടപ്പാക്കുന്നത്:ഡയറക്റ്ററേറ്റ് നേരിട്ട്.

അഡ്വക്കേറ്റ് ഗ്രാന്റ്

സഹായം:അഭിഭാഷക കൗൺസിലിൽ എൻറോൾ ചെയ്ത നിയമ ബിരുദധാരികൾക്ക് പ്രാക്ടീസ് ചെയ്യുന്നതിന് പ്രതിവർഷം 12000 രൂപ വീതം 3 വർഷത്തേക്ക് ധനസഹായം അനുവദിക്കുന്നു.

അർഹതാമാനദണ്ഡം:അഭിഭാഷക കൗൺസിലിൽ എൻറോൾ ചെയ്ത വാർഷികവരുമാനം 1 ലക്ഷം രൂപയിൽ അധികരിക്കാത്ത നിയമ ബിരുദധാരികൾക്ക് അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട വിധംBackward Classes Development Department എന്ന വെബ്‌സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്ത നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ജാതിസർട്ടിഫിക്കറ്റ്, വരുമാനസർട്ടിഫിക്കറ്റ്, എൻറോൾമെന്റ് സർട്ടിഫിക്കറ്റ്, സീനിയർ അഭിഭാഷകനിൽനിന്നുള്ള സാക്ഷ്യപത്രം, ബാങ്ക് പാസ് ബുക്കിന്റ പകർപ്പ് എന്നിവ സഹിതം നൽകണം

അപേക്ഷിക്കേണ്ട വിലാസം:തിരുവനന്തപുരം മുതൽ എറണാകുളം വരെയുളളവർ ദക്ഷിണമേഖലാ ഡെപ്യൂട്ടി ഡയറക്ടർക്കും തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുളളവർ ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടർക്കുമാണ് അപേക്ഷ അയയ്ക്കേണ്ടത്. 

ദക്ഷിണമേഖലാ ഡെപ്യൂട്ടി ഡയറക്റ്റർ (തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള ചുമതല):

മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്കവിഭാഗവികസനവകുപ്പ്,
സിവിൽ സ്റ്റേഷൻ, രണ്ടാം നില, കാക്കനാട്, എറണാകുളം-682030
ഫോൺ: 0484-2429130, 2428130

ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്റ്റർ (തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുളള ചുമതല):

മേഖലാ ഡെപ്യൂട്ടി ഡയറക്ടർ,
പിന്നാക്കവിഭാഗവികസനവകുപ്പ്,
സിവിൽ സ്റ്റേഷൻ, കോഴിക്കോട്-673020
ഫോൺ: 0495- 2377786, 2377796

സമയപരിധി:നോട്ടിഫിക്കേഷൻ പ്രകാരമുളള കാലയളവ്

എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാം

സഹായം:മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസ് – 30,000 രൂപ, സിവിൽ സർവ്വീസ് – 50,000 രൂപ, ബാങ്കിങ് – 20,000 രൂപ , യു.ജി.സി., നെറ്റ്, ഗേറ്റ് പരീക്ഷാപരിശീലനം – 25,000രൂപ , പ്രൊഫഷണലുകൾക്കു സംരംഭങ്ങൾ തുടങ്ങാൻ ധനസഹായം – 2 ലക്ഷം രൂപാ സബ്‌സിഡി , സിക്കിൾ സെൽ അനീമിയ ബാധിതർക്കു സ്വയംതൊഴിൽ ഗ്രാന്റ് – 1,00,000 രൂപ. വരുമാനപരി‌ധി‌ ഒരുലക്ഷം രൂ‌പ‌.

അർഹതാമാനദണ്ഡം:മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസ്, സിവിൽ സർവ്വീസ്, ബാങ്കിങ് തുടങ്ങിയ വിവിധ മത്സരപ്പരീക്ഷാപരിശീലനം നടത്തുന്ന വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ധനസഹായം അനുവദിക്കുന്ന പദ്ധതിയാണിത്. സ്വയംതൊഴിൽപദ്ധതികൾക്കും ഈ സ്കീം‌പ്രകാരം ആനുകൂല്യം നൽകുന്നു. വാർഷികവരുമാനപരിധി 4.5 ലക്ഷം രൂപ. അപേക്ഷകരുടെ എണ്ണം അധികമായാൽ രണ്ടുലക്ഷം രൂപ വരുമാനപരിധിയിൽ താഴെയുളളവർക്കായി ആനുകൂല്യം പരിമിതപ്പെടുത്തും.

അപേക്ഷിക്കേണ്ട വിധം:മത്സരപ്പരീക്ഷകൾക്കുളള അപേക്ഷ ഈ കണ്ണിയിൽ അമർത്തുക.എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ ആയാണു നൽകേണ്ടത്. സ്വയംതൊഴിൽപദ്ധതികളുടെ അപേക്ഷ കടലാസിൽ തയ്യാറാക്കി നൽകണം.

അപേക്ഷിക്കേണ്ട വിലാസം:സ്വയംതൊഴിലിനുള്ള അപേക്ഷ തിരുവനന്തപുരം മുതൽ എറണാകുളം വരെയുളളവർ ദക്ഷിണമേഖലാ ഡെപ്യൂട്ടി ഡയറക്ടർക്കും തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുളളവർ ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടർക്കുമാണ് അയയ്ക്കേണ്ടത്.

മത്സരപ്പരീക്ഷകൾക്കുളള അപേക്ഷകൾ ഓൺലൈനായി നൽകി അതിന്റെ പ്രിന്റ് ഔട്ട് ആവശ്യമായ സാക്ഷ്യപത്രങ്ങൾ സഹിതം അതതു മേഖലാ ഡെപ്യൂട്ടി ഡയറക്ടർമാർക്കു നൽകണം.

അയയ്ക്കേണ്ട വിലാസം:

ദക്ഷിണമേഖലാ ഡെപ്യൂട്ടി ഡയറക്റ്റർ (തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള ചുമതല):

മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്കവിഭാഗവികസനവകുപ്പ്,
സിവിൽ സ്റ്റേഷൻ, രണ്ടാം നില, കാക്കനാട്, എറണാകുളം-682030
ഫോൺ: 0484-2429130, 2428130

ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്റ്റർ (തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുളള ചുമതല):

മേഖലാ ഡെപ്യൂട്ടി ഡയറക്ടർ,
പിന്നാക്കവിഭാഗവികസനവകുപ്പ്,
സിവിൽ സ്റ്റേഷൻ, കോഴിക്കോട്-673020
ഫോൺ: 0495- 2377786, 2377796

സമയപരിധി:നോട്ടിഫിക്കേഷൻ പ്രകാരമുളള കാലയളവ്

നടപ്പാക്കുന്നത്:മേഖലാ ഡെപ്യൂട്ടി ഡയറക്ടർമാർ. രണ്ടു സ്വയംതൊഴിൽപദ്ധതികളും പിന്നോക്കവിഭാഗവികസനകോർപ്പറേഷനുമായി സഹകരിച്ചാണു നടപ്പിലാക്കുന്നത്.

ഓട്ടോമൊബൈൽ മേഖലയിൽ തൊഴിൽപരിശീലനം

പദ്ധതിയുടെ പേര്:ഓട്ടോമൊബൈൽ മേഖലയിൽ തൊഴിൽപരിശീലനം

സഹായം:പ്രതിമാസം 7000 രൂപ വരെ.

അർഹതാമാനദണ്ഡം:പൊതു-സ്വകാര്യപങ്കാളിത്തത്തോടെ ഓട്ടോമൊബൈൽ മേഖലയിൽ ഡിപ്ലോമ, ഐ.റ്റി.ഐ, ഐ.റ്റി.സി കോഴ്സ് പൂർത്തിയാക്കിയവർക്ക് പരിശീലനം നൽകുകയും പ്രമുഖസ്ഥാപനങ്ങളിൽ തൊഴിൽ ഉറപ്പാക്കുകയും ചെയ്യുന്ന പദ്ധതി. പരിശീലനകാലയളവിൽ ട്യൂഷൻ ഫീസ്, സ്റ്റൈപ്പന്റ് ഇനങ്ങളിലായി പ്രതിമാസം 7000 രൂപ വരെ അനുവദിക്കുന്നു. വരുമാന പരിധി നാ‌ലു ലക്ഷം രൂപ.

അപേക്ഷിക്കേണ്ട വിധം: Backward Class Development Department എന്ന വെബ്‌സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്ത നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ജാതിസർട്ടിഫിക്കറ്റ്, വരുമാനസർട്ടിഫിക്കറ്റ്, അടിസ്ഥാനയോഗ്യതയുടെ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവസഹിതം നൽകണം.

അപേക്ഷിക്കേണ്ട വിലാസം:മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്കവിഭാഗവികസനവകുപ്പ്, സിവിൽ സ്റ്റേഷൻ, രണ്ടാം നില, കാക്കനാട്, എറണാകുളം-682030

സമയപരിധി:നോട്ടിഫിക്കേഷൻ പ്രകാരമുളള കാലയളവ്

വിശ്വകർമ്മജർക്കുള്ള പെൻഷൻ

സഹായം:പ്രതിമാസം 110‌0‌ രൂപ

അർഹതാമാനദണ്ഡം:60 വയസ്സു തികഞ്ഞ പരമ്പരാഗത വിശ്വകർമ്മതൊഴിലിൽ ഏർപ്പെട്ടിരുന്നവർക്ക്. വരുമാ‌നപരി‌ധി‌ ഒ‌രു‌ലക്ഷം ‌‌രൂ‌പ‌.

അപേക്ഷിക്കേണ്ട വിധം: Backward Class Development Department എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ ആയി

അപേക്ഷിക്കേണ്ട വിലാസം:

ഡയറക്ടർ,
പിന്നാക്കവിഭാഗവികസനവകുപ്പ്, അയ്യൻകാളി ഭവൻ, നാലാംനില,
കനകനഗർ, വെളളയമ്പലം, കവടിയാർ.പി.ഒ., തിരുവനന്തപുരം-695003
ഫോൺ: 0471-2727378, 0471-2727379

സമയപരിധി:നോട്ടിഫിക്കേഷൻ പ്രകാരമുളള കാലയളവ്

പരമ്പരാഗത മൺപാത്രനിർമ്മാണത്തൊഴിലാളികൾക്കുള്ള ധനസഹായം

സഹായം:തൊഴിൽ നവീകരിക്കുന്നതിനും യന്ത്രസാമഗ്രികൾ വാങ്ങുന്നതിനും 25,000 രൂപ വീതം.

അർഹതാമാനദണ്ഡം:വാർഷികവരുമാനം ഒരുലക്ഷം രൂപ കവിയാത്ത, നിലവിൽ മൺപാത്രനിർമ്മാണത്തൊഴിൽ ചെയ്യുന്ന, പരമ്പരാഗതതൊഴിലാളികൾക്ക്.

അപേക്ഷിക്കേണ്ട വിധം: Backward Class Development Department എന്ന വെബ്‌സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്ത നിശ്ചിതമാതൃകയിലുള്ള അപേക്ഷാഫോം പൂരിപ്പിച്ച് ജാതിസർട്ടിഫിക്കറ്റ്, വരുമാനസർട്ടിഫിക്കറ്റ്, മറ്റു സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം നൽകണം

അപേക്ഷിക്കേണ്ട വിലാസം:തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള അപേക്ഷകൾ ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടർക്കും തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുളള അപേക്ഷകൾ ദക്ഷിണമേഖലാ ഡെപ്യൂട്ടി ഡയറക്ടർക്കും അയയ്ക്കണം. 

ദക്ഷിണമേഖലാ ഡെപ്യൂട്ടി ഡയറക്റ്റർ (തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള ചുമതല):

മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്കവിഭാഗവികസനവകുപ്പ്,
സിവിൽ സ്റ്റേഷൻ, രണ്ടാം നില, കാക്കനാട്, എറണാകുളം-682030
ഫോൺ: 0484-2429130, 2428130

ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്റ്റർ (തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുളള ചുമതല):

മേഖലാ ഡെപ്യൂട്ടി ഡയറക്ടർ,
പിന്നാക്കവിഭാഗവികസനവകുപ്പ്,
സിവിൽ സ്റ്റേഷൻ, കോഴിക്കോട്-673020
ഫോൺ: 0495- 2377786, 2377796

സമയപരിധി:നോട്ടിഫിക്കേഷൻ പ്രകാരമുളള കാലയളവ്

പരമ്പരാഗതകരകൗശലപ്പണിക്കാർക്കു നൈപുണ്യവികസനപരിശീലനത്തിനും ടൂൾകിറ്റിനുമുളള ധനസഹായം

സഹായം:പരിശീലനം അടക്കം പരമാവധി 25,000 രൂപ ഗ്രാന്റ് ആയി അനുവദിക്കുന്നു. തുക ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്കു രണ്ടുതവണയായി കൈമാറുന്നു.

അർഹതാമാനദണ്ഡം:പിന്നാക്കസമുദായങ്ങളിൽപ്പെട്ട പരമ്പരാഗതകരകൗശലത്തൊഴിൽ ചെയ്യുന്ന സമുദായങ്ങളായിരിക്കണം. കുടുംബവാർഷികവരുമാനം ഒരുലക്ഷം രൂപയിൽ കവിയരുത്.

അപേക്ഷിക്കേണ്ട വിധം: Backward Class Development Department എന്ന വെബ്‌സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്ത നിശ്ചിതമാതൃകയിലുള്ള അപേക്ഷാഫോം പൂരിപ്പിച്ചു ജാതിസർട്ടിഫിക്കറ്റ്, വരുമാനസർട്ടിഫിക്കറ്റ്, മറ്റു സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം നൽകണം.

അപേക്ഷിക്കേണ്ട വിലാസം:തിരുവനന്തപുരം മുതൽ എറണാകുളം വരെയുളളവർ ദക്ഷിണമേഖലാ ഡെപ്യൂട്ടി ഡയറക്ടർക്കും തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുളളവർ ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടർക്കുമാണ് അപേക്ഷ അയയ്ക്കേണ്ടത്. 

ദക്ഷിണമേഖലാ ഡെപ്യൂട്ടി ഡയറക്റ്റർ (തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള ചുമതല):

മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്കവിഭാഗവികസനവകുപ്പ്,
സിവിൽ സ്റ്റേഷൻ, രണ്ടാം നില, കാക്കനാട്, എറണാകുളം-682030
ഫോൺ: 0484-2429130, 2428130

ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്റ്റർ (തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുളള ചുമതല):

മേഖലാ ഡെപ്യൂട്ടി ഡയറക്ടർ,
പിന്നാക്കവിഭാഗവികസനവകുപ്പ്,
സിവിൽ സ്റ്റേഷൻ, കോഴിക്കോട്-673020
ഫോൺ: 0495- 2377786, 2377796

സമയപരിധി:നോട്ടിഫിക്കേഷൻ പ്രകാരമുളള കാലയളവ്

പരമ്പരാഗത ബാർബർത്തൊഴിലാളികൾക്കുള്ള ധനസഹായം

സഹായം:25,000 രൂപ വരെ വിവിധ ഗഡുക്കളായി ഗ്രാന്റ് അനുവദിക്കുന്നു.

അർഹതാമാനദണ്ഡം:പിന്നാക്കസമുദായങ്ങളിൽപ്പെട്ട പരമ്പരാഗതബാർബർത്തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ ആയിരിക്കണം. കുടുംബവാർഷികവരുമാനം ഒരുലക്ഷം രൂപയിൽ കവിയരുത്. ഗ്രാമ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ബാർബർ ഷോപ്പുകളായിരിക്കണം

അപേക്ഷിക്കേണ്ട വിധം: Backward Class Development Department എന്ന വെബ്‌സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്ത നിശ്ചിതമാതൃകയിലുള്ള അപേക്ഷാഫോം പൂരിപ്പിച്ച് ജാതി, വരുമാനസർട്ടിഫിക്കറ്റുകൾ, റേഷൻ കാർഡ്, തിരിച്ചറിയൽക്കാർഡ്, ബാങ്ക് പാസ് ബുക്ക് തുടങ്ങിയവയുടെ പകർപ്പുകൾസഹിതം അതതു ഗ്രാമപഞ്ചായത്തിൽ നൽകണം.

അപേക്ഷിക്കേണ്ട വിലാസം:തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള അപേക്ഷകൾ ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടർക്കും തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുളള അപേക്ഷകൾ ദക്ഷിണമേഖലാ ഡെപ്യൂട്ടി ഡയറക്ടർക്കും അയയ്ക്കണം. 

ദക്ഷിണമേഖലാ ഡെപ്യൂട്ടി ഡയറക്റ്റർ (തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള ചുമതല):

മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്കവിഭാഗവികസനവകുപ്പ്,
സിവിൽ സ്റ്റേഷൻ, രണ്ടാം നില, കാക്കനാട്, എറണാകുളം-682030
ഫോൺ: 0484-2429130, 2428130

ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്റ്റർ (തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുളള ചുമതല):

മേഖലാ ഡെപ്യൂട്ടി ഡയറക്ടർ,
പിന്നാക്കവിഭാഗവികസനവകുപ്പ്,
സിവിൽ സ്റ്റേഷൻ, കോഴിക്കോട്-673020
ഫോൺ: 0495- 2377786, 2377796

സമയപരിധി:നോട്ടിഫിക്കേഷൻ പ്രകാരമുളള കാലയളവ്

കുംഭാരക്കോളനികളു‌ടെ‌ നവീകരണം

സഹായം:ഒരു‌ കോളനി‌യ്ക്ക്‌ ഒ‌രു‌ കോ‌ടി‌ രൂ‌പ‌.

കോളനികളിൽ കുടിവെള്ള പദ്ധ‌തി‌, നടപ്പാ‌ത‌, തൊഴിൽ ചെയ്യുന്നതിനു‌ള്ള‌ ഷെഡ്ഡുകൾ, കമ്മ്യൂണി‌റ്റി‌ ഹാൾ എന്നിങ്ങനെയു‌ള്ള‌ വികസനപ്രവർത്തനങ്ങളാണു‌ പദ്ധ‌തി‌ ലക്ഷ്യമിടുന്ന‌ത്‌.


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide