തറവാട്ടിലെ റേഷൻ കാർഡിലാണ് എന്റെ പേരുള്ളത്. ഞാനും ഭാര്യയും മക്കളും വടക വീട്ടിലാണ് താമസം. വീട്ടുകാരുടെ സമ്മർദ്ധം മൂലം എന്റെ പേര് വെട്ടുമെന്ന് താമരശ്ശേരി സപ്ലെ ഓഫീസിൽ നിന്നും അറിയിച്ചു. വാടക വീട്ടുകാർ എഗ്രിമെന്റ് വെച്ച് റേഷൻ കാർഡ് ഉണ്ടാക്കാൻ സമ്മതിക്കുന്നുമില്ല. ഈ അവസ്ഥയിൽ എന്റെ പേര് വെട്ടാൻ അവർക്ക് അധികാരമുണ്ടോ ? പേര് വെട്ടിയാൽ ഞാൻ എവിടെയാണ് പരാതിപ്പെടേണ്ടത്.






റേഷൻ കാർഡിലുള്ള വിലാസത്തിൽ നിലവിൽ താമസമില്ലാത്തവരുടെ പേര് കുറവ് ചെയ്യണമെന്ന് നിലവിൽ അവിടെ താമസിക്കുന്ന കാർഡുടമ അപേക്ഷിക്കുന്നപക്ഷം ആയത് പരിഗണിച്ച് തീരുമാനമെടുക്കുന്നതിന് അതാത് താലൂക്ക് സപ്ലൈ ഓഫീസർക്ക് അധികാരമുണ്ട്.
വാടകയ്ക്ക് താമസിക്കുന്നവർക്ക് വാടക കരാര്‍ ഉപയോഗിച്ച് റേഷൻ കാർഡെടുക്കുന്നതിന് ആ വാടക വീടിന്റെ ഉടമയുടെ സമ്മതം ആവശ്യമില്ല.
കൂടാതെ ആ വാടക വീട്ടു നമ്പരില്‍ നിലവില്‍ വേറെ റേഷൻ കാർഡുണ്ടായിരിക്കാനും പാടില്ല

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question


Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide