ഞാൻ ഒരു ഓട്ടോ ഡ്രൈവർ ആണ്. ഞാൻ ക്ഷേമ  നിധിയിൽ അംഗമാണ്. എനിക്ക് ഇത് വരെ ഒരു ആനുകൂല്യവും കിട്ടിയില്ല. ആരോട് പരാതി ബോധിപ്പിക്കേണ്ടത്. 4 മാസമായി ഞാൻ അപേക്ഷ കൊടുത്തിട്ട് . ഇവർക്കു എതിരെ ഒരു നിയമ നടപടിക് എന്ത് ചെയ്യണം ?






Manu Manu
Answered on August 28,2020

06-07-2020 തീയതിയിലെ ബഹു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ സി 1. 1774/ 2020  നമ്പർ കത്ത്  പ്രകാരം കോവിഡ് 19 ധനസഹായ വിതരണത്തിനുള്ള അപേക്ഷകൾ പൂർണ്ണമായും  കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി എന്ന വെബ് പോർട്ടൽ മുഖേനയാണ് സ്വീകരിക്കേണ്ടത്. 

ഈ വെബ്‌സൈറ്റിൽ "Apply Covid 19" എന്ന ലിങ്ക് ക്ലിക്ക് ചെയുക.

ദയവായി വെബ് പോർട്ടൽ മുഖേന അനുബന്ധ രേഖകൾ സഹിതം അപേക്ഷ പുതുക്കി നൽകുക.

കൊടുത്ത അപേക്ഷ സംബന്ധിച്ച വിവരങ്ങളും ഈ വെബ് പോർട്ടൽ മുഖേന തന്നെ പരിശോധിക്കാവുന്നതാണ്.

വെബ്‌സൈറ്റിൽ "Application Status" എന്ന ലിങ്ക് ക്ലിക്ക് ചെയുക.

തുടർന്ന്  ആധാർ നമ്പറോ റെസിപ്റ് നമ്പറോ കൊടുത്താൽ നിങ്ങളുടെ അപ്പ്ലിക്കേഷന്റെ സ്റ്റാറ്റസ് അറിയാൻ പറ്റും.


tesz.in
Hey , can you help?
Answer this question