കേരളത്തിൽ സ്ഥലം വാങ്ങുന്നതിന് മുമ്പ് പരിശോധിക്കേണ്ട രേഖകൾ എന്തൊക്കെയാണ് ?






Anil Kumar Anil kumar
Answered on June 26,2020

യഥാർഥ (Original) ആധാരം കണ്ടു ബോധ്യപ്പെട്ടു മാത്രം ഇടപാട് നടത്തുക.

ഫോട്ടോസ്റ്റാറ്റ് ആധാരം കണ്ട്ഇടപാടുകൾക്ക് തുനിയരുത്.

വസ്തുവിന്റെ ബാധ്യത സർട്ടിഫിക്കറ്റ് പരിശോധിക്കുക. ആധാരം പണയത്തിലാണെങ്കിൽ ബാദ്ധ്യതാ സർട്ടിഫിക്കറ്റ് എടുക്കുക വഴി നിലവിലുള്ള കടബാദ്ധ്യത അറിയാൻ സാധിക്കില്ല. പണയവസ്തുവിനെക്കുറിച്ചുള്ള വിവരങ്ങൾ രജിസ്ട്രാർ ഓഫീസിൽ അറിയിക്കുകയോ ശേഖരിക്കുകയോ ചെയ്യുന്നില്ല.

കുറഞ്ഞത് 31 വർഷത്തെ ബാദ്ധ്യതാ സർട്ടിഫിക്കറ്റ് സബ് രജിസ്ട്രാർ ഓഫീസിൽ അപേഷ നൽകി ശേഖരിച്ച് പരിജ്ഞാനമുള്ളവരെക്കൊണ്ട് പരിശോധിപ്പിക്കണം. ഒപ്പം അതിൽ പറഞ്ഞിരിക്കുന്ന ആധാരങ്ങളുടെ അസ്സലും പരിശോധിക്കണം.

വസ്തു കേസുകളിൽ പെട്ടിട്ടുണ്ടോ എന്ന് പരിജ്ഞാനമുള്ളവരെക്കൊണ്ട് പരിശോധിപ്പിക്കണം.

For more information, please check this link


Manu Manu
Answered on June 21,2020

Please check this video.


Ramesh Ramesh
Answered on June 22,2020

ഭൂമി വാങ്ങുമ്പോള്‍ അവശ്യം അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ ചുവടെപ്പറയുന്നു:

  • വസ്തു വില്‍ക്കുന്ന വ്യക്തിക്കു തന്നെയാണ് ആ ഭൂമിയില്‍ യഥാര്‍ഥ അവകാശം ഉള്ളതെന്ന് ഉറപ്പാക്കണം. ഇതിനായി സ്ഥലത്തിന്റെ ആധാരം, ലഭ്യമായ മൂന്നാധാരങ്ങള്‍, പട്ടയം, പോക്കുവരവ് രസീത്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, കുടിക്കട സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലോ/ പകര്‍പ്പോ നേരിട്ടു പരിശോധിക്കണം.

  • ഭൂമിയുമായി ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് ഈ മേഖലയില്‍ വൈദഗ്ധ്യം ഉള്ള ഒരാളെക്കൊണ്ട് (ആധാരമെഴുത്തുകാരന്‍/വക്കീല്‍) പരിശോധിപ്പിക്കുന്നത് നല്ലതാണ്. ഏതെങ്കിലും രേഖകളില്‍ സംശയം തോന്നുന്ന പക്ഷം ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസില്‍ നിന്നും വിശദാശങ്ങള്‍ ശേഖരിക്കണം.

  • ഏറ്റവും പ്രധാന രേഖകളിലൊന്നാണ് കുടിക്കട സര്‍ട്ടിഫിക്കറ്റ്, സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും ലഭിക്കുന്ന ഈ രേഖയില്‍ നിന്നും ഭൂമിയുടെ പേരില്‍ നിലവില്‍ വായ്പയോ നിയമപരമായ മറ്റു ബാധ്യതകളോ ഉണ്ടോ എന്നുള്ളതും വസ്തുവില്‍ എന്തെല്ലാം കൈമാറ്റങ്ങള്‍ നടന്നിട്ടുണ്ട് എന്നതും വ്യക്തമായി മനസ്സിലാക്കാം. 15 വര്‍ഷം വരെയുള്ള കുടിക്കട സര്‍ട്ടിഫിക്കറ്റ് വാങ്ങി പരിശോധിക്കുന്നതാണ് ഉചിതം.

  • സ്ഥലം വില്‍ക്കുന്ന വ്യക്തിയുടെ കൈവശം ഉള്ളതാണോ, പുറമ്പോക്ക് ഉള്‍പ്പെട്ടിട്ടുണ്ടോ എന്നീ വിവരങ്ങള്‍ ഉറപ്പിക്കാന്‍ വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കുന്ന ലൊക്കേഷന്‍ സ്‌കെച്ച്, പ്ലാന്‍ എന്നിവ ആവശ്യമാണ്. കൂടാതെ വാങ്ങാനുദ്ദേശിക്കുന്ന സ്ഥലം ചതുപ്പ് അല്ല എന്നതും ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതല്ല എന്നതും വില്ലേജ് ഓഫീസ് മുഖാന്തിരം ഉറപ്പാക്കണം. ഇത്തരം ഭൂമികളില്‍ വീടുവെക്കാന്‍ അനുമതി ലഭിക്കില്ല.

  • വാങ്ങാനുദ്ദേശിക്കുന്ന സ്ഥലം ഗ്രീന്‍ ബെല്‍റ്റില്‍ ഉള്‍പ്പെട്ടതാണോ എന്ന വിവരം തദ്ദേശസ്വയംഭരണ സ്ഥാപനം വഴി അന്വേഷിച്ച് ഉറപ്പാക്കണം. ഗ്രീന്‍ബെല്‍റ്റ് ആയി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ കെട്ടിട നിര്‍മാണം അനുവദിക്കില്ല.

  • സ്ഥലവുമായി ബന്ധപ്പെട്ട് പരിശോധിക്കേണ്ട മറ്റൊരു പ്രധാന സംഗതി, സ്ഥലത്തേക്ക് സ്വകാര്യ വഴിയുണ്ടെങ്കില്‍ അത് ആധാരത്തില്‍ കാണിച്ചിട്ടുണ്ടോ എന്നതാണ്.

  • വാങ്ങാനുദ്ദേശിക്കുന്ന വസ്തു ഏതെങ്കിലും സര്‍ക്കാര്‍ പദ്ധതികള്‍ക്കായി നീക്കിവെച്ചതാണോ, പാരിസ്ഥിതിക ദുര്‍ബലപ്രദേശത്ത് ഉള്‍പ്പെട്ടതാണോ എന്നുള്ള വിവരങ്ങള്‍ വില്ലേജ് ഓഫീസില്‍ അന്വേഷിച്ച് ഉറപ്പുവരുത്തണം. ഇതിനായി വസ്തുവിന്റെ സര്‍വേ നമ്പറുമായി വില്ലേജ് ഓഫീസില്‍ ബന്ധപ്പെട്ടാല്‍ മതി.

  • കോടതി വ്യവഹാരങ്ങള്‍ ഉണ്ടായിരുന്ന വസ്തു ആണെങ്കില്‍ അതിന്റെ വിവരങ്ങള്‍ ഒരു വക്കീലിനെ കാണിച്ച് ഉപദേശം തേടാം. പിന്തുടര്‍ച്ചാ അവകാശമായി ലഭിച്ച ഭൂമിയാണ് വാങ്ങുന്നതെങ്കില്‍ പിന്തുടര്‍ച്ചാ അവകാശ സര്‍ട്ടിഫിക്കറ്റും വാങ്ങണം.

  • ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനുകള്‍, റെയില്‍പ്പാളങ്ങള്‍ എന്നിവയുടെ സമീപത്തെ വസ്തുവാണ് വാങ്ങുന്നതെങ്കില്‍ വീടുവെക്കാനും മറ്റും പ്രസ്തുത അധികാരികളുടെ സമ്മതം ലഭിക്കേണ്ടി വരും എന്നതും അറിഞ്ഞിരിക്കണം.


tesz.in
Hey , can you help?
Answer this question

Guide

How to do Property Registration in Kerala?

Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..
  Click here to get a detailed guide

Guide

Aadhaaram, Pattayam, Pokkuvaravu, Databank

Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..
  Click here to get a detailed guide