കാർഡ് B. P. L. ആക്കാൻ ഇപ്പോൾ അപേക്ഷ സ്വികരിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എവിടെ അപേക്ഷിക്കണം?






Manu Manu
Answered on July 03,2020

കാർഡ് വിഭാഗം മാറ്റുന്നതിന് താലൂക്ക് സപ്ലൈ ഓഫീസർക്ക് വെള്ളപേപ്പറിൽ അപേക്ഷ നൽകുകയാണ് വേണ്ടത്.

നിലവിലുള്ള കാർഡിന്റെ കോപ്പി അപേക്ഷയോടൊപ്പം വയ്ക്കുക.

മാരകമായ അസുഖങ്ങളുള്ളവർ (ക്യാൻസർ, എയ്ഡ്സ്, വൃക്കരോഗം, ഹൃദ്രോഗം മുതലായവ), ഓട്ടിസം ബാധിച്ച കുട്ടികളുള്ളവർ, കിടപ്പുരോഗികൾ എന്നിവരിലാരെങ്കിലും കാർഡിലുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട മെഡിക്കൽ രേഖയുടെ പകർപ്പ് കൂടി വയ്ക്കുക.

നിലവിലെ കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പല ഓഫസുകളിലും സന്ദര്‍ശകര്‍ക്ക് നിയന്ത്രണങ്ങളുള്ളതിനാല്‍ അപേക്ഷ കൈപ്പറ്റുന്നത് സംബന്ധിച്ച് അതാത് താലൂക്ക് സപ്ലൈ ഓഫീസുമായി ഫോണില്‍ ബന്ധപ്പെടുക.

നിങ്ങൾ ഏത് ജില്ലയിലാണോ ആ ജില്ലയിലെ താലൂക് സപ്ലൈ ഓഫീസറുമായി ബന്ധപെടുക. താലൂക് സപ്ലൈ ഓഫീസർമാരുടെ നമ്പർ താഴത്തെ ലിങ്കിൽ കൊടുത്തിട്ടുണ്ട്.
Contact Numbers Civil Supplies Department


tesz.in
Hey , can you help?
Answer this question


Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide