എന്റെയും ഭർത്താവിന്റെയും മോന്റെയും പേര് ഭർത്താവിന്റെ അമ്മയുടെ കാർഡിലാണുള്ളത്. ഞങ്ങൾ വാടക വീട്ടിലാണ് താമസം. ഞങ്ങൾക്ക് സ്വന്തമായി കാർഡ് ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്?






Vinod Vinod
Answered on July 02,2020

നിലവില്‍ പേരുള്ള കാര്‍ഡും വാടകയ്ക്ക് താമസിക്കുന്നതും രണ്ടും ഒരേ താലൂക്കിൽ ആണെങ്കിൽ 

നിലവിൽ പേരുള്ള റേഷൻ കാർഡ്, ആ കാർഡിൽ നിന്നും പേര് കുറയ്ക്കുന്നതിന് സമ്മതമാണെന്ന് വെള്ളപേപ്പറിലെഴുതി ആ കാർഡിന്റെ ഉടമ ഒപ്പിട്ട സമ്മപത്രം, പുതിയ കാർഡിൽ വരാനുള്ള എല്ലാവരുടേയും ആധാർ കാർഡ്, വാടക കരാറിന്‍റെ കോപ്പി, വാടക വീട്ടിലെ KSEB consumer number, വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്, പുതിയ കാർഡിന്റെ ഉടമയാകേണ്ട ഗൃഹനാഥയുടെ passport size photo എന്നിവ സഹിതം അക്ഷയ വഴി online അപേക്ഷ നല്കുക. അതിന് ശേഷം അപേക്ഷയുടെ printout-ഉം പേര് കുറയ്ക്കാനുള്ള റേഷൻ കാർഡും ബന്ധപ്പെട്ട documents-ന്റെ കോപ്പിയും കൊണ്ട് താലൂക്ക് സപ്ലൈ ഓഫീസിൽ ചെല്ലുക.

നിലവില്‍ പേരുള്ള കാര്‍ഡും വാടകയ്ക്ക് താമസിക്കുന്നതും രണ്ടും ഒരേ താലൂക്കിൽ അല്ലെങ്കിൽ 

അപ്പോള്‍ രണ്ട് ഘട്ടമായിട്ടാണ് അപേക്ഷ നൽകേണ്ടത്.

  • ആദ്യം നിലവിൽ പേരുള്ള താലൂക്കിൽ നിന്നും പുതിയ താലൂക്കിലേക്ക് മാറ്റുക എന്നതാണ്. അതിനായി നിലവിൽ പേരുകളുള്ള റേഷൻ കാർഡ്, ആ കാർഡിൽ നിന്നും പേരുകള്‍ കുറയ്ക്കുന്നതിന് സമ്മതമാണെന്ന് വെള്ളപേപ്പറിലെഴുതി ആ കാർഡിന്റെ ഉടമ ഒപ്പിട്ട സമ്മപത്രം എന്നിവ സഹിതം അക്ഷയ വഴി Transfer of Member എന്ന online അപേക്ഷ നല്കുക.

  • ആ അപേക്ഷ നിലവിലെ താലൂക്ക് സപ്ലൈ ഓഫീസർ approve ചെയ്ത് ലഭിച്ച ശേഷം മാത്രമേ മറ്റേ താലൂക്കിൽ പുതിയ കാർഡിന് അപേക്ഷ നല്‍കുന്നതിന് കഴിയൂ. ഇവിടെ new ration card -ന് അപേക്ഷിക്കുമ്പോള്‍ ഒരു താലൂക്കില്‍ നിന്നും transfer ആയി വന്നതായതിനാല്‍ , അവിടെ നിന്നും transfer ആയി എന്നുള്ളതിന് ആദ്യത്തെ താലൂക്ക് സപ്ലൈ ഓഫീസര്‍ നല്‍കുന്ന രേഖ ((ഒന്നുകില്‍ ആദ്യത്തെ കാര്‍ഡില്‍ പേരുകള്‍ നീക്കം ചെയ്തായി രേഖപ്പെടുത്തി സീല്‍ ചെയ്ത ഭാഗത്തിന്‍റെ കോപ്പി അല്ലെങ്കില്‍ transfer certificate)) ആണ് വേണ്ടത് . അതിനോടൊപ്പം ആധാർ കാർഡ്, വാടക കരാറിന്‍റെ കോപ്പി, വാടക വീട്ടിലെ KSEB consumer number, വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്, പുതിയ കാർഡിന്റെ ഉടമയാകേണ്ട ഗൃഹനാഥയുടെ passport size photo എന്നിവയും വേണം.ഈ അപേക്ഷയുടെ printout-ഉം ബന്ധപ്പെട്ട documents-ന്റെ കോപ്പിയും കൊണ്ട് രണ്ടാമത്തെ താലൂക്ക് സപ്ലൈ ഓഫീസിൽ ചെല്ലുക.

ചുരുക്കി പറഞ്ഞാൽ രണ്ടും ഒരു താലൂക്കിലാണെങ്കില്‍ new ration card എന്ന ഒറ്റ അപേക്ഷ മാത്രവും, രണ്ട് താലൂക്കാണെങ്കില്‍ Transfer of member, new ration card എന്നീ രണ്ട് അപേക്ഷകളും..That's the difference..താലൂക്ക് വിട്ട് മറ്റൊരു താലൂക്കിലേക്കുള്ള എല്ലാ അപേക്ഷകളും ഇങ്ങനെ രണ്ട് ഘട്ടമായിട്ടാണ് ചെയ്യേണ്ടത്, കാരണം ഒരു താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് ആ ഒരു താലൂക്കിന്‍റെ പരിധിയിലുള്ളവ മാത്രമേ approve ചെയ്യുന്നതിന് കഴിയൂ

NB:- റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷകള്‍ അക്ഷയ വഴി ചെയ്യുന്നതിന് പുറമേ സിറ്റിസണ്‍ ലോഗിന്‍ വഴി സ്വന്തമായി ചെയ്യുന്നതിനും സാധിക്കും.


tesz.in
Hey , can you help?
Answer this question


Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide