What is the revenue recovery procedures in Kerala?






1. സർക്കാരിലേക്കോ സർക്കാർ അനുവദിച്ചിട്ടുള്ള സ്ഥാപനങ്ങളിലേക്കോ ലഭിക്കേണ്ട തുക കുടിശികയായാൽ കുടിശികക്കാരനിൽ നിന്നും കുടിശ്ശിഖ ഈടാക്കാൻ റവന്യൂ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്ന നിയമം ആണ് .

3. 15-12-1968ൽ പ്രാബല്യത്തിൽ വന്നു. കുടിശ്ശികതുക കൂടാതെ പലിശയും ഡിമാൻഡ് നോട്ടീസ് ഫീസും കളക്ഷൻ ചാർജും ഈടാക്കണം. കളക്ഷൻ ചാർജ് 5 ലക്ഷം രൂപയിൽ താഴെ 5 ശതമാനവും 5 ലക്ഷം രൂപയ്ക്ക് മുകളിൽ 7.5 ശതമാനവും ആണ് .

4. കുടിശിക ഈടാക്കുന്നതിനുള്ള നടപടികൾ ഭൂമിയുടെയും അനുബന്ധ വസ്തുക്കളുടെ മേലുമുള്ള പ്രഥമ ചാർജ് ആയിരിക്കും.

5. റവന്യൂ വകുപ്പ് കുടിശികയ്ക്ക് തഹസിൽദാർ നേരിട്ട് നോട്ടീസ് നൽകിയാൽ മതി എന്നാൽ മറ്റ് അധികാര സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും കുടിശിക പിരിക്കുന്നതിന് ഫാറം 24 ൽ ഓൺലൈനായിട്ട് ജില്ലാ കളക്ടർക്ക് അതാത് വകുപ്പ് ഓഫീസർമാർ അപേക്ഷ നൽകണം. ഇതിന് റവന്യൂ റിക്കവറി റിക്വിസിഷൻ എന്നാണ് പറയുന്നത് തുടർന്ന് ജില്ലാ കളക്ടർ റവന്യൂ റിക്കവറി സർട്ടിഫിക്കറ്റ് പുറപ്പെടുവിച്ചു തുകപിരിക്കുവാൻ തഹസിൽദാരെ ചുമതലപ്പെടുത്തും.

6. നിയമപ്രകാരം കളക്ടറുടെ അധികാരങ്ങൾ വിനിയോഗിക്കുന്നതിന് ജില്ലാ കളക്ടറെ കൂടാതെ ഡെപ്യൂട്ടി കളക്ടർ ( ജനറൽ ) ഡെപ്യൂട്ടി കളക്ടർ (R R ),സബ് കളക്ടർ , അസിസ്റ്റൻറ് കളക്ടർ , റവന്യൂ ഡിവിഷണൽ ഓഫീസർമാർ , തഹസിൽദാർമാർ എന്നിവരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നിയമത്തിൽ ജില്ലാ കളക്ടർ നിർവഹിക്കേണ്ട അധികാരങ്ങൾ ജില്ലാ കളക്ടർ തന്നെ നിർവഹിക്കേണ്ടതായിട്ടുണ്ട്.

7. ജില്ലാ കളക്ടറിൽ നിന്നും റവന്യൂ റിക്കവറി സർട്ടിഫിക്കറ്റ് തഹസിൽദാർക്ക് ലഭിച്ചാൽ സെക്ഷൻ 7 പ്രകാരം ജംഗമ വസ്തു ജപ്തിക്കുള്ള നോട്ടീസും 10000 രൂപയിൽ കൂടുതലുള്ള തുക ഈടാക്കുന്നതിന് നോട്ടീസും സെക്ഷൻ 34 പ്രകാരം ഭൂമിയുടെ ജപ്തിക്കുള്ള നോട്ടീസും ഒരുമിച്ച് പുറപ്പെടുവിക്കും. നോട്ടീസ് നടത്തി തുക പിരിക്കുന്നതിന് തഹസിൽദാർ വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തും.

8. നിയമപ്രകാരം കുടിശ്ശിക തുക പിരിച്ചെടുക്കുന്നതിന് നാലു മാർഗ്ഗങ്ങൾ ഉണ്ട് .

a . ജംഗമ വസ്തുക്കളുടെ ജപ്തിയും വില്പനയും.

b. സ്ഥാവര വസ്തുവിന്റെ ജപ്തിയും വില്പനയും.

C. കുടിശികക്കാരൻ പുരുഷനെങ്കിൽ അറസ്റ്റ് ചെയ്ത് തടങ്കലിൽ വച്ച് .

d. ജാമ്യക്കാരന്റെ ജംഗമ സ്ഥാവര ജപ്തി - അറസ്റ്റ് പാടില്ല.

8. കുടിശ്ശികതുകയ്ക്ക് പുറമേ താഴെപ്പറയുന്നവയും ഈടാക്കണം.

a . കളക്ഷൻ ചാർജ്

b. ഡിമാൻഡ് നോട്ടീസ് ഫീസ് ഒന്നിന് 85 രൂപ നിരക്കിൽ .

c. റിക്വിസിഷൻ പ്രകാരമുള്ള പലിശ.

9. ഡിമാൻഡ് നോട്ടീസ് ലഭിച്ചാൽ കുടിശികക്കാരന് കുടിശ്ശികത്തുക തവണകളായി അടയ്ക്കുന്നതിന് അനുവാദം ലഭിക്കും. വെള്ള പേപ്പറിൽ അപേക്ഷ തയ്യാറാക്കി ഡിമാൻഡ് നോട്ടീസിന്റെ ഒറിജിനൽ സഹിതം അപേക്ഷ നൽകണം. തവണകൾ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ തുക ഒന്നായി പിരിച്ചെടുക്കണം.

9. ഡിമാൻഡ് നോട്ടീസ് അവഗണിക്കപ്പെട്ടാൽ ജംഗമങ്ങൾ ജപ്തി ചെയ്യുന്നതിന് താഴെപ്പറയുന്ന കാര്യങ്ങൾ പരിഗണിക്കണം

1. ഡിമാൻഡ് നോട്ടീസ് നൽകിയശേഷം കൂടുതൽ കാലാവധി നൽകാതെ ഏത് സമയവും ജപ്തി നടത്താം.

2. ജംഗമ വസ്തുക്കൾ പിടിച്ചെടുത്തു തന്നെ ജപ്തി നടപ്പിൽ വരുത്തണം.

3. കുടിശിക തുക ഈടാക്കാൻ പര്യാപ്തമായ മിനിമം സാധനങ്ങൾ മാത്രം ജപ്തി ചെയ്താൽ മതി.

4. രണ്ട് സ്ഥലവാസികൾ സാക്ഷികളായി ഉണ്ടായിരിക്കണം.

5. എല്ലാ ജംഗമ വസ്തുക്കളും ജപ്തിയോഗ്യമല്ല. താലി ,വിവാഹമോതിരം, പൂജാ വസ്തുക്കൾ, കൃഷി ഉപകരണങ്ങൾ, കൈത്തൊഴിൽ പണിയായുധങ്ങൾ തുടങ്ങിയവ ഒഴിവാക്കാം.

6. സ്ത്രീകളുടെ മുറിയിൽ ജപ്തിക്കായി കയറുമ്പോൾ അവരെ നിയമപ്രകാരം ഒഴിപ്പിച്ച ശേഷം മാത്രമേ ജപ്തി നടത്താവൂ.

7. സൂര്യോദയത്തിനു മുമ്പും സൂര്യാസ്തമയത്തിനു ശേഷവും ജപ്തി നടപടികൾ പാടില്ല.

8. ജപ്തി ചെയ്ത വസ്തുക്കൾ ഉപയോഗിക്കാൻ പാടില്ല.

9. നശിച്ചുപോകുന്ന സാധനങ്ങൾ ജപ്തി ചെയ്യുമ്പോൾ ജാഗ്രത പാലിക്കണം.

9. ഉടമസ്ഥത ബോധ്യപ്പെട്ട് ജപ്തി നടത്തണം. തെറ്റായി ഉടമസ്ഥതാനിർണയം നടത്തി വസ്തു ജപ്തി ചെയ്ത് ലേലം നടത്തിയത് മൂലം ഉണ്ടാകുന്ന നഷ്ടം ജപ്തി ഉദ്യോഗസ്ഥന്റെ ബാധ്യതയായി മാറിയേക്കാം.

10. ബിസിനസ് ജപ്തി ചെയ്യാൻ ജില്ലാ കളക്ടറുടെ അനുവാദം വേണം.

11. ജപ്തി സമയത്ത് കുടിശ്ശികതുക അടയ്ക്കാൻ തയ്യാറായാൽ ജപ്തി ഒഴിവാക്കണം.

12. നോട്ടീസ് ലഭിച്ചശേഷം കുടിശികക്കാരൻ ജപ്തിയിൽ നിന്ന് രക്ഷപ്പെടാൻ കൈമാറിയിട്ടുള്ള ജംഗമങ്ങൾ കോടതിയുടെ സഹായത്തോടെ വീണ്ടെടുത്ത് ജപ്തി ചെയ്യാം.

13. ബാങ്ക് അക്കൗണ്ടുകൾ, ഓഹരി,കടപ്പത്രങ്ങൾ, സ്ഥിരനിക്ഷേപങ്ങൾ, വാടക, ഡിക്രിതുക തുടങ്ങിയവയും ജപ്തി ചെയ്യാം.

14. ജപ്തി മഹസർ തയ്യാറാക്കി പകർപ്പ് കുടിശിക കക്ഷികൾക്ക് നൽകണം.

15. ജപതി ചെയ്ത വസ്തുക്കൾ നോക്കി നടത്തുന്നതിന് ഏജന്റിനെ ചുമതലപ്പെടുത്താം.

10. ജപ്തി ചെയ്ത ജംഗമ വസ്തുക്കൾ ലേലം ചെയ്യുമ്പോൾ സ്വീകരിക്കേണ്ട നടപടികൾ .

1. ജപ്തിക്ക് ശേഷം ഉടൻ ലേലം നടത്താൻ പാടില്ല. പ്രത്യേകം ലേല നോട്ടീസ് രണ്ടാം ഫാറത്തിൽ കുടിശ്ശികക്കാരന് നൽകണം.

2. നോട്ടീസ് നടത്തിയ തീയതിയും ലേല തീയതിയും തമ്മിൽ 15 ദിവസത്തെയെങ്കിലും ഇടവേള ഉണ്ടായിരിക്കണം.

3. ലേലത്തിനു മുമ്പ് ലേലവസ്തുക്കളുടെ മൂല്യംനിർണയിച്ചിരിക്കണം ആവശ്യമെങ്കിൽ മൂല്യനിർണയത്തിന് വിവിധ സർക്കാർ വകുപ്പുകളിലെ വിദഗ്ധരുടെ സഹായം തേടാം.

4. ലേലം വിളിച്ചയാൾ മുഴുവൻ ലേലത്തുകയും ലേലസമയത്ത് തന്നെ അടയ്ക്കണം ലേലത്തുക അടയ്ക്കാതിരുന്നാൽ വീണ്ടും ലേലം നടത്താം എന്നാൽ ടി ലേലത്തുക ആദ്യ ലേലത്തുകയെക്കാൾ കുറവാണെങ്കിൽ കുറവ് വന്ന തുക റവന്യൂ റിക്കവറി നടപടികൾ മുഖേന ആദ്യ ലേലക്കാരനിൽ നിന്നും ഈടാക്കാം.

5. ലേലം, ഉയർന്ന മേലധികാരികൾ സ്ഥിരീകരിക്കേണ്ടതില്ല. കുടിശ്ശിക തുക അനുബന്ധ ചിലവുകൾ എന്നിവ ഈടാക്കിയ ശേഷം മിച്ചം ഉണ്ടെങ്കിൽ കുടിശ്ശികക്കാരന് നൽകണം.

6. ലേലത്തിനു മുമ്പ് കുടിശിക ക്കാരൻ തുക അടയ്ക്കാൻ തയ്യാറായാൽ ലേലം ഒഴിവാക്കണം.

11. നോട്ടീസുകൾ നടത്തുന്നതിനുള്ള മാർഗങ്ങൾ

a . കുടിശ്ശികക്കാരന് നോട്ടീസ് നൽകി നോട്ടീസ് കോപ്പിയിൽ കൈപ്പറ്റു വിവരം രേഖപ്പെടുത്തണം.

b. കുടിശികക്കാരൻ സ്ഥലത്തില്ലെങ്കിൽ കുടുംബത്തിലെ മുതിർന്ന പുരുഷ അംഗത്തിന് നോട്ടീസ് നൽകാം.

c. നോട്ടീസ് വാതിലിൽ സ്ഥലത്ത് പതിച്ചു നടത്താം.

d. അറിയപ്പെടുന്ന ഏറ്റവും പുതിയ അഡ്രസ്സിൽ രജിസ്റ്റർ ചെയ്ത തപാൽ മുഖാന്തരം നൽകാം.

12. സ്ഥാവരവസ്തു ജപ്തി സംബന്ധിച്ച നടപടിക്രമങ്ങൾ .

a . 34 - വകുപ്പ് ഡിമാൻഡ് നോട്ടീസ് നൽകിയ ശേഷം ആക്ഷേപം ബോധിപ്പിക്കാൻ ഉണ്ടെങ്കിൽ 7 ദിവസത്തെ സാവകാശം നൽകണം.

b. രജിസ്ട്രേഷൻ ആക്ട് 89(6) പ്രകാരം ഡിമാൻഡ് നോട്ടീസിന്റെ പകർപ്പും മെമ്മോറാണ്ഡവും സ്ഥലത്തെ സബ് രജിസ്ട്രാർക്ക് നൽകണം. കുടിശ്ശിക ക്കാരൻ ഭൂമി കൈമാറ്റം ചെയ്യുന്നത് തടയാൻ ഇത് ഉപകരിക്കും.

c. ജപ്തി അനിവാര്യമാകുന്ന പക്ഷം 36 വകുപ്പ് പ്രകാരം നോട്ടീസ് നൽകി മഹസർ തയ്യാറാക്കി ജപ്തി ചെയ്യാം.

d . വസ്തുവിന്റെയും ചമയങ്ങളുടെയും കമ്പോള വില നിർണയിക്കണം.

e .ഡിമാൻഡ് നോട്ടീസ് നൽകിയ ശേഷമുള്ള കൈമാറ്റങ്ങൾ.

റവന്യൂ റിക്കവറി നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മുൻപ് അതാത് വകുപ്പുകൾ ഏതെങ്കിലും നിയമപ്രകാരം ഡിമാൻഡ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിൽ ആയതായിരിക്കും ഡിമാൻഡ് നോട്ടീസ് നൽകിയ തീയതിയായി കണക്കാക്കുന്നത്.

f. കുടിശ്ശിക തുകയുടെ മൂല്യമനുസരിച്ച് ജപ്തി ഭൂമിയുടെ അളവ് നിശ്ചയിക്കാം ജപ്തി ഭൂമി സ്വതന്ത്രമായ ഉപയോഗത്തിന് സാധ്യമാണോ എന്നു കൂടി പരിശോധിക്കണം.

g. ഏതെങ്കിലും വിഭാഗത്തിലുള്ള ഭൂമിക്കോ കെട്ടിടങ്ങൾക്കോ ജപ്തിയിൽ നിന്നും ഇളവുള്ളതല്ല.

h. ജപ്തിക്കുശേഷം കുടിശികക്കാരന് കുടിശ്ശികത്തുക അടയ്ക്കുന്നതിന് മൂന്നുമാസത്തേക്ക് സമയം നൽകാം.

i. ജപ്തിക്കുശേഷം പതിമൂന്നാം ഫാറത്തിൽ ഉത്തരവ് പുറപ്പെടുവിച്ചു ആവശ്യമെങ്കിൽ ജപ്തിവസ്തുവിന്റെ ഭരണകർതൃത്വം ജില്ലാകളക്ടർക്ക് ഏറ്റെടുക്കാം.

J. ജപ്തി വസ്തുവിൽ നിന്നും കുടിശ്ശിക ഈടാകുന്നതുവരെ ആദായം ശേഖരിക്കാം. കുടിശ്ശിക തുകയ്ക്ക് തുല്യമായ ആദായം ഈടാക്കിയെന്ന് കണ്ടാൽ പതിനാലാം ഫാറത്തിൽ ജപ്തി പിൻവലിച്ച് ഉത്തരവ് നൽകണം.

K .ജപ്തി സാധ്യതയുള്ള ഭൂമിക്ക് നികുതി രസീതിൽ ബാധ്യതാ വിവരം രേഖപ്പെടുത്തി കരം സ്വീകരിക്കാം.

13. ജപ്തി ചെയ്യപ്പെട്ട സ്ഥാവര വസ്തുവിന്റെ ലേല നടപടികൾ .

a . നോട്ടീസ് 16-ാം നമ്പർ ഫാറത്തിൽ ഇംഗ്ലീഷിലും മലയാളത്തിലും പ്രാദേശിക ഭാഷയിലും നൽകണം.

b . നോട്ടീസ് പരസ്യപ്പെടുത്തി 30 ദിവസത്തിന് ശേഷം മാത്രമേ ലേലം നടത്താവൂ.

C .ലേല സ്ഥലത്ത് വെച്ച് തന്നെ ലേല തുകയുടെ 15 ശതമാനം തുക ലേലം പിടിച്ചയാൾ കൊടുക്കണം. ബാക്കി തുക 30 ദിവസങ്ങൾക്കകം കൊടുക്കണം. ലേലത്തുക 30 ദിവസത്തിനകം കൊടുക്കുന്നതിൽ വീഴ്ച വരുത്തിയാൽ ടി തുക സർക്കാരിലേക്ക് കണ്ടുകിട്ടും.

d. ലേല മഹസറും ലേല ഡയറിയും തയ്യാറാക്കണം. ലേലം നടത്താനാവാത്ത സാഹചര്യം ഉണ്ടായാൽ 60 ദിവസത്തിനകമുള്ള ലേല തീയതി നിശ്ചയിച്ച് ലേല നോട്ടീസ് - താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ് , പഞ്ചായത്ത് ഓഫീസ്, ജപ്തി വസ്തു എന്നിവിടങ്ങളിൽ പരസ്യപ്പെടുത്തണം. 60 ദിവസത്തിനകം ലേലം നടത്താൻ സാധിക്കാതെ വന്നാൽ വീണ്ടും പതിനാറാം നമ്പർ ഫാറത്തിൽ ലേല നോട്ടീസ് നടത്തേണ്ടി വരും

e. ലേലത്തുക കെട്ടിവയ്ക്കുന്നതിന് വീഴ്ച വരുന്നതിനാൽ തുടർന്ന് നടത്തുന്ന ലേലത്തിൽ ആദ്യ ലേലത്തേക്കാൾ തുക കുറവാണ് എങ്കിൽ നഷ്ടം ആദ്യ ലേലക്കാരനിൽ നിന്നും ഈടാക്കാം.

F . വീണ്ടും ഒരു പുനർലേലം ഗുണം ചെയ്യില്ലെന്ന് ബോധ്യപ്പെട്ടാൽ വസ്തു ഒരു രൂപയ്ക്ക് സർക്കാരിലേക്ക് ലേലം കൊള്ളാം. (Bought in Land)

g. ലേല വിൽപ്പന നടന്നു 30 ദിവസത്തിനകം കുടിശ്ശികക്കാരന് കുടിശ്ശിക അടയ്ക്കാൻ അവസരം ഉണ്ട് പക്ഷേ ലേലത്തുകയുടെ 5 % തുക അധികമായി കെട്ടിവയ്ക്കണം. ടി തുക സാന്ത്വനമായി ലേലക്കാരന് നൽകി ലേലം അസ്ഥിരപ്പെടുത്താം.

H . ലേലനടപടികളിൽ വീഴ്ചയോ ക്രമക്കേടോ ഉണ്ടെന്നുള്ള പരാതികൾ ലേലം നടന്ന് 30 ദിവസത്തിനകം കളക്ടർക്ക് നൽകാം.

I ലേലത്തിനെതിരെ പരാതികൾ ഇല്ലെങ്കിലോ, ലേലം ക്രമപ്രകാരം ആണെന്ന് ബോധ്യപ്പെട്ടാലോ, ജില്ലാ കളക്ടർ ലേലം സ്ഥിരപ്പെടുത്തി 17 -ാം നമ്പർ ഫാറത്തിൽ ഉത്തരവ് നൽകും .

J. ലേലം സാധൂകരിച്ച ശേഷം 18 A നമ്പർ ഫാറത്തിൽ ലേലം കൊണ്ട വ്യക്തിയുടെ പേരും അവകാശവും കളക്ടർ പ്രസിദ്ധപ്പെടുത്തി റവന്യൂ ഡിവിഷണൽ ഓഫീസർക്ക് അയച്ചുകൊടുക്കും ആർ.ഡി.ഒ 56 വകുപ്പ് പ്രകാരം സെയിൽ സർട്ടിഫിക്കറ്റ് നൽകും .

14.ബോട്ട് ഇൻ ലാൻഡ് വസ്തുക്കൾ .

a . ഭൂമി സർക്കാർ വാങ്ങിയ തീയതി മുതൽ രണ്ടു വർഷത്തിനുള്ളിൽ മുഴുവൻ കുടിശ്ശിക പലിശ കളക്ഷൻ ചാർജ് ഭൂനികുതി കുടിശിക എന്നിവ അടച്ച് തീർത്ത് അപേക്ഷിക്കുന്നവർക്ക് ഭൂമി തിരികെ നൽകേണ്ടതാണ്.

b. ഭൂമി സർക്കാർ വാങ്ങി രണ്ടു വർഷത്തിനുശേഷം അഞ്ചുവർഷത്തിനകം കുടിശിക , പലിശ, കളക്ഷൻ ചാർജ് , ഭൂനികുതി കുടിശിക എന്നിവ അടച്ചശേഷം അപേക്ഷിക്കുന്ന ഭൂരഹിതരായവർക്ക് 25 സെൻറ് സ്ഥലം വരെ തിരികെ നൽകാവുന്നതാണ്. 25 സെൻറിൽ കൂടുതൽ സ്ഥലം തിരികെ വേണം എന്നുള്ളവർ അധിക ഭൂമിക്ക് കമ്പോള വില കൂടി അടച്ചാൽ ആ വിധത്തിൽ പരമാവധി 75 സെൻറ് ( ആകെ ഒരു ഏക്കർ) തിരികെ നൽകാവുന്നതാണ്.

C . സ്വന്തമായി ഭൂമിയുള്ളവരാണ് ഇപ്രകാരം അപേക്ഷ നൽകുന്നത് എങ്കിൽ കുടിശ്ശിക തുകയും പലിശയും കളക്ഷൻ ചാർജും കൂടാതെ ഭൂമിയുടെ കമ്പോള വില കൂടി അടച്ചാൽ ഒരു ഏക്കർ ഭൂമി വരെ തിരികെ നൽകുന്നതാണ്.

D . അഞ്ചുവർഷത്തിനുശേഷം അപേക്ഷിക്കുന്ന ആർക്കും തന്നെ ബോട്ട് ഇൻ ലാൻഡ് തിരികെ നൽകേണ്ടതില്ല.

15. കുടിശ്ശിക കക്ഷിയുടെ അറസ്റ്റും തടങ്കലും .

A . പ്രായപൂർത്തിയായ പുരുഷനായ കുടിശിഖക്കാരനെ മാത്രമേ അറസ്റ്റ് ചെയ്തു കുടിശ്ശിക ഈടാക്കാൻ സാധിക്കുകയുള്ളൂ..

B . ജാമ്യക്കാരെ അറസ്റ്റ് ചെയ്യാൻ പാടില്ല.

C . കുടിശ്ശികക്കാരനെ അറസ്റ്റ് ചെയ്യുന്നതിന് ജില്ലാ കളക്ടറുടെ ഉത്തരവ് വാങ്ങേണ്ടതാണ്.

C . കുടിശ്ശികക്കാരൻ കുടിശ്ശിക അടച്ച് തീർക്കാനുള്ള ശേഷി ഉണ്ടായിരിക്കും ആയതിൽ നിന്നും ബോധപൂർവ്വം വിട്ടുനിൽക്കുന്നതായോ സ്ഥാവര വസ്തുക്കൾ അവിഹിതമായി കൈമാറ്റം ചെയ്തതായി കണ്ടെത്തുകയോ അല്ലെങ്കിൽ കുടിശ്ശിക ഈടാക്കുന്നതിൽ നിന്നും രക്ഷപ്പെടാൻ എന്തെങ്കിലും കപട മാർഗ്ഗം സ്വീകരിക്കുകയോ കുടിശിക കൊടുക്കാൻ മാർഗം ഉണ്ടായിട്ടും മനപ്പൂർവം അത് ചെയ്യാതിരിക്കുകയോ ചെയ്താൽ ഇത്തരം സാഹചര്യങ്ങളിൽ മാത്രമാണ് കുടിശ്ശികക്കാരനെ അറസ്റ്റ് ചെയ്തു തടങ്കലിൽ പാർപ്പിക്കുവാൻ അനുമതി ലഭിക്കുക.

D . ജില്ലാ കളക്ടർ 19 - ) o നമ്പർ ഭാരത്തിൽ നോട്ടീസ് നൽകി ഹിയറിങ് നടത്തിയ ശേഷം ആവശ്യമെന്ന് കരുതുന്നവർഷം ഇരുപതാം നമ്പർ ഫാറത്തിൽ അറസ്റ്റിലുള്ള ഉത്തരവ് നൽകുന്നതാണ്.

E. സ്ത്രീകൾ , പ്രായപൂർത്തിയാകാത്തവർ ബുദ്ധിമാന്ദ്യമുള്ളവർ, ജാമ്യക്കാർ എന്നിവരെ അറസ്റ്റ് ചെയ്യാൻ പാടില്ല.

ജെയിംസ് ജോസഫ് അധികാരത്തിൽ

mob - 094474 64502

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get Possession Certificate in Kerala?

A possession certificate is an official statement provided to the citizen by the state government to obtain subsidy and loan for housing. Documents Required to get Possession Certifi..
  Click here to get a detailed guide

Guide

How to do Property Registration in Kerala?

Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..
  Click here to get a detailed guide

Guide

Aadhaaram, Pattayam, Pokkuvaravu, Databank

Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..
  Click here to get a detailed guide

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide