What is the criteria for government employees for OBC NCL or CL catagory?






Venu Mohan, Citizen Volunteer, Kerala
Answered on July 24,2021

If you are from Kerala, you can refer to the extracts on OBC Non Creamy Layer certificate from Revenue Guide 2020, provided below.

നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്‌

ക്രേന്ദസര്‍ക്കാര്‍ സര്‍വീസിലും. സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസിലും മറ്റ്‌ പിന്നാക്ക വിഭാഗക്കാര്‍ക്കായി അനുവദിച്ചിരിക്കുന്ന സംവരണം ലഭിക്കുന്നതിനായി ഉദ്യോഗാര്‍ത്ഥി ഹാജരാക്കേണ്ട സാക്ഷ്യപ്രതമാണ്‌ നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്‌. 

ഉദ്യോഗാര്‍ത്ഥി ഉള്‍പ്പെടുന്ന ജാതി പിന്നാക്ക വിഭാഗത്തിലാണെന്നും അയാള്‍ ക്രീമിലെയര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നില്ലെന്നുമാണ്‌ ഈ സാക്ഷ്യപ്രതത്തില്‍ രേഖപ്പെടുത്തേണ്ടത്‌. 

പൊതുനിര്‍ദ്ദേശങ്ങള്‍

  1. ഉദ്യോഗാര്‍ത്ഥിയുടെ മാതാപിതാക്കളെ സംബന്ധിച്ച മാനദണ്ഡങ്ങള്‍ മാതമേ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാന്‍ വിലയിരുത്താന്‍ പാടുള്ളൂ.

  2. ഉദ്യോഗാര്‍ത്ഥിയുടെ വരുമാനം, പദവി, ഭാര്യ/ഭര്‍ത്താവിന്റെ വരുമാനം, കുടുംബവരുമാനം, സഹോദരങ്ങളുടെ വരുമാനം തുടങ്ങിയവയൊന്നും യാതൊരു കാരണവശാലും പരിഗണിക്കാന്‍ പാടില്ല.

  3. സംവരണാര്‍ത്ഥിയുടെ മാതാപിതാക്കള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെങ്കില്‍ അവര്‍ സര്‍വ്വീസില്‍ നേരിട്ട്‌ പ്രവേശിച്ച പദവിയെയാണ്‌ (റിട്ടയര്‍ ആയാലും) പരിഗണിക്കേണ്ടത്‌. അവരുടെ സര്‍വ്വീസില്‍ പ്രവേശിച്ച കാലത്തെ വരുമാനമോ, നിലവിലെ വരുമാനമോ നിലവിലെ പദവിയോ പരിഗണിക്കാന്‍ പാടില്ല. ആയതുകൊണ്ടു തന്നെ അവരുടെ നിലവിലെ ശമ്പള സര്‍ട്ടിഫിക്കറ്റ്‌ ആവശ്യപ്പെടുന്ന രീതി ശരിയല്ല. മറിച്ച്‌ സര്‍വീസ്‌ സര്‍ട്ടിഫിക്കറ്റാണ്‌ പരിഗണിക്കേണ്ടത്‌.

  4. മാതാപിതാക്കള്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചത്‌ ക്ലാസ്‌ I/ ക്ലാസ്‌ II ഓഫീസറായി നേരിട്ട്‌ അല്ലെങ്കില്‍ അവരുടെ മക്കള്‍ സംവരണത്തിന്‌ അര്‍ഹരാണ്‌.

  5. ക്ലാസ്‌ III ആയി പ്രവേശിച്ചവര്‍ പ്രൊമോഷന്‍ വഴി ക്ലാസ്‌ I/ ക്ലാസ്‌ II ആയാലും അവരുടെ മക്കള്‍ സംവരണത്തിന്‌ അര്‍ഹരാണ്‌.

  6. സംവരണാര്‍ത്ഥിയുടെ മാതാപിതാക്കള്‍ കൃഷിക്കാര്‍ ആണെങ്കില്‍ ഭൂമിയില്‍ നിന്നുള്ള വരുമാനമല്ല, ഭൂപരിധി നിയമരപ്പകാരമുളള വിസ്‌ തൃതിയെയാണ്‌ മാനദണണ്‍ഡമായി സ്വീകരിക്കേണ്ടത്‌. അവര്‍ക്ക്‌ സ്വന്തമായി 5 ഹെക്ടറോ അതില്‍ കൂടുതലോ ഭൂമിയുണ്ടെങ്കില്‍ സംവരണാര്‍ത്ഥിക്ക്‌ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കുകയില്ല.

  7. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കൃഷിക്കാര്‍, ഭൂവുടമകള്‍, സ്വകാര്യ-പൊതുമേഖല സ്ഥാപനങ്ങളിലെ തത്തുല്യ ഉദ്യോഗസ്ഥര്‍, പ്രതിരോധമേഖലയിലെ ഉദ്യോഗസ്ഥര്‍ എന്നിവരൊഴിച്ചുള്ള ആളുകളുടെ കാരൃത്തിലാണ്‌ വരുമാനം മാനദണ്ഡമാക്കേണ്ടത്‌. ബിസിനസ്‌, വ്യവസായം, പ്രൊഫഷണലുകള്‍, നഗര്രപദേശങ്ങളിലെ വസ്തുവും കെട്ടിടവും വഴി വരുമാനമുള്ളവര്‍ തുടങ്ങിയവരുടെ കാരൃത്തിലാണ്‌ വാര്‍ഷിക വരുമാനം കണക്കിലെടുക്കേണ്ടത്‌. അങ്ങനെയുള്ള വരുമാനം തുടര്‍ച്ചയായി 3 വര്‍ഷം ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്‌. ഉദാ: മാതാപിതാക്കളുടെ ശമ്പളവരുമാനം 8 ലക്ഷത്തില്‍ കൂടുതല്‍, അവരുടെ കാര്‍ഷിക വരുമാനം 8 ലക്ഷത്തില്‍ കൂടുതല്‍, മറ്റ്‌ രീതിയിലുള്ള വരുമാനം 8 ലക്ഷത്തില്‍ കുറവ്‌. ഇത്തരത്തിലുള്ളവരുടെ മക്കള്‍ക്ക്‌ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കും.

  8. പൊതു മേഖലാസ്ഥാപനങ്ങളിലും ബാങ്കുകളിലും ഇന്‍ഷ്വറന്‍സ്‌ കമ്പനികളിലും യൂണിവേഴ്‌സിറ്റികളിലും കൂടാതെ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളിലെ ജോലിക്കാരുടെ കാരൃത്തിലും തത്തുല്യമായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മാനദണ്ഡങ്ങള്‍ ബാധകമായിരിക്കും.

  9. ജസ്റ്റിസ്‌ രാജ്രേന്ദബാബു കമ്മീഷന്‍ റിപ്പോര്‍ട്ട പ്രകാരം തയ്യാറാക്കിയ മറ്റ്‌ പിന്നാക്ക വിഭാഗങ്ങളുടെ ലിസ്റ്റാണ്‌ കേരളത്തില്‍ നോണ്‍ക്രിമിലെയറിന്‌ മാനദണ്ഡമാക്കേണ്ടത്‌. പ്രസ്തുത ലിസ്റ്റില്‍ അനുബന്ധം 'ബി'യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന (പരമ്പരാഗത തൊഴില്‍ ചെയ്യുന്ന) സമുദായങ്ങളുടെയും അനുബന്ധം 'സി'യില്‍ ഉള്‍പ്പെടുത്തിയിരുന്ന (മത്സ്യത്തൊഴിലാളി) സമുദായങ്ങളെയും  നോണ്‍ക്രീമിലെയറില്‍ നിന്ന്‌ പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നു.

  10. പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടില്ലാത്ത (നാലാം ക്ലാസ്‌ പാസ്സാകാത്ത) മാതാപിതാക്കളുടെ മക്കളെയെല്ലാം നോണ്‍ക്രീമിലെയര്‍ ആയിട്ടാണ്‌ പരിഗണിക്കേണ്ടത്‌.

  11. നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയില്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാവുന്നതാണെങ്കിലും അല്ലെങ്കിലും 7 ദിവസത്തിനുള്ളില്‍ തീരുമാനമെടുത്തിരിക്കണം.

  12. ക്രേന്ദസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ തഹസില്‍ദാര്‍ നല്‍കുന്ന നോണ്‍ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക്‌ ക്രേന്ദഗവണ്‍മെന്റ്‌ പുറപ്പെടുവിച്ചിട്ടുള്ള പിന്നാക്ക ലിസ്റ്റാണ്‌ മാനദണ്ഡമാക്കേണ്ടത്‌

  13. ക്രേന്ദ ഉദ്യോഗത്തിനും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണത്തിനും ക്രീമിലെയര്‍ വ്യവസ്ഥയാണ്‌ മാനദണ്ഡം.

  14. പ്രൊഫഷണല്‍ കോഴ്‌സുകളിലേയ്ക്കുള്ള അഡ്മിഷന്‍ എസ്‌.സി.ബി.സി വിഭാഗങ്ങള്‍ക്കും, ഒ.ഇ.സി വിഭാഗങ്ങള്‍ക്കും, മിശ്രവിവാഹിതരുടെ മക്കള്‍ക്കും നോണ്‍ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കേണ്ടതാണ്‌. ഈ ആവശ്യത്തിന്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാന്‍ വില്ലേജ്‌ ഓഫീസര്‍ മുതല്‍ മുകളിലോട്ടുള്ള റവനമ്പ്യൂ ഉദ്യോഗസ്ഥര്‍ക്ക്‌ അധികാരമുണ്ടായിരിക്കും. 

  15. പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകള്‍, ആര്‍ട്സ്‌ & സയന്‍സ്‌ കോളേജുകളിലെ കോഴ്സുകള്‍, പ്രൊഫഷണല്‍ പി.ജി. കോഴ്‌സുകള്‍ എന്നിങ്ങനെ സംസ്ഥാനത്ത്‌ SEBC സംവരണം അനുവദിക്കുന്ന എല്ലാ കോഴ്‌സുകള്‍ക്കും സംവരണത്തിന്‌ ക്രീമിലെയര്‍ മാനദണ്ഡം ബാധകമാണ്‌.

  16. നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തേയ്ക്കാണ്‌ സര്‍ട്ടിഫിക്കറ്റിന്‌ ര്രാബല്യമുണ്ടാവുക. ഏതെങ്കിലും കോഴ്‌സുകള്‍ക്ക്‌ ചേരുന്നവര്‍ക്ക്‌ പ്രസ്തുത കോഴ്‌സ്‌ കഴിയുന്നതുവരെ സര്‍ട്ടിഫിക്കറ്റിന്‌ ര്രാബല്യമുണ്ടായിരിക്കും.

ക്രീമിലെയര്‍ വിഭാഗങ്ങളെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍

ചുവടെ ചേര്‍ത്തിരിക്കുന്ന വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരെയെല്ലാം നോണ്‍ക്രീമിലെയര്‍ വിഭാഗങ്ങളായിട്ടാണ്‌ പരിഗണിക്കേണ്ടത്‌. 

Annexure B: 1. Blacksmith, 2. Mason, 3. Carpenter, 4. Goldsmith, 5. Pottery Maker, 6. Cobbler, 7. Copper & Bronze Smith, 8. Kudumbi

Annexure C: 1. Arayam, 2. Aravathi, 3. Mukkuvan. 4. Mukkaya. 5. Mogaveera, 6. Valan, 7. Bovis, 8. Valinjiar, 9. Paniakel, 10. Nulayan, 11. Latin Catholic Mukkuva, 12. Latin Catholic Anjutikar, 13. District sections of Muslim community who are traditionally engaged in fishing operations. as certified by the competent authority.

മറ്റുള്ളവര്‍

സംവരാണാര്‍ത്ഥിയുടെ മാതാപിതാക്കളുടെ വിശദാംശങ്ങളാണ്‌ പരിഗണിക്കേണ്ടത്‌. ആറ്‌ വിഭാഗങ്ങളായിട്ടാണ്‌ മാനദണ്ഡങ്ങള്‍ രൂപീകരിച്ചിരിക്കുന്നത്‌.

ഒന്നാം വിഭാഗം - ഭരണഘടനാ തസ്തികകള്‍

ഇന്ത്യന്‍ പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌, സുപ്രിം കോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാര്‍, യൂണിയന്‍ പബ്ലിക്‌ സര്‍വ്വിസ്‌ കമ്മീഷന്റേയും ചെയര്‍മാന്‍മാര്‍ /മെമ്പര്‍മാര്‍/ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ (കണ്‍ട്രോളര്‍ & ഓഡിറ്റര്‍ ജനറല്‍ ഓഫ്‌ ഇന്ത്യ, ഗവര്‍ണ്ണര്‍മാര്‍ (അവരുടെ ഓദ്യോഗിക കാലയളവില്‍), മേല്‍ സൂചിപ്പിച്ചതും തുല്യനിലയിലുള്ളതുമായ ഭരണഘടനാപദവികള്‍ വഹിക്കുന്നതുമായ വ്യക്തികളുടെ മക്കള്‍ സംവരണത്തിന്‌ അര്‍ഹരല്ല.

രണ്ടാം വിഭാഗം - സേവന വിഭാഗം (സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍)

ഗ്രുപ്പ്‌ എ ഇന്‍ഡ്യാ ഗവണ്‍മെന്റ്‌ സര്‍വ്വീസിലെയും സംസ്ഥാന സര്‍വ്വീസിലെയും നേരിട്ട്‌ നിയമനം ലഭിച്ച ക്ലാസ്സ്‌-1 ഓഫീസര്‍മാര്‍.

  1. മാതാപിതാക്കള്‍ സര്‍വീസില്‍ പ്രവേശിച്ചത്‌ നേരിട്ട്‌ ക്ലാസ്സ്‌-I ഓഫീസര്‍ ആയിട്ടല്ലെങ്കില്‍ മക്കള്‍ സംവരണത്തിന്‌ അര്‍ഹരാണ്‌.
  2. അച്ഛനും, അമ്മയും ക്ലാസ്സ്‌-I ഓഫിസര്‍മാര്‍ ആണെങ്കില്‍ അവരുടെ മക്കള്‍ സംവരണത്തിന്‌ അര്‍ഹരല്ല. എന്നാല്‍ സര്‍വീസില്‍ ഇരിക്കെ അവര്‍ രണ്ടുപേരും മരണപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താല്‍ അവരുടെ മക്കള്‍ക്ക്‌ സംവരണം ലഭിക്കും. അപ്രകാരം സംഭവിക്കുന്നതിന്‌ മുന്‍പ്‌ അവരിലൊരാള്‍ യു.എന്‍, ഐ.എം.എഫ്‌, വേള്‍ഡ്‌ ബാങ്‌; എന്നി സ്ഥാപനങ്ങളില്‍ അഞ്ച്‌ വര്‍ഷത്തില്‍ കുറയാതെ സേവനമനുഷ്ഠിച്ചാല്‍ അവരുടെ മക്കള്‍ക്ക്‌ സംവരണം ലഭിക്കുകയില്ല. മാതാപിതാക്കളില്‍ ഒരാള്‍  മാത്രം മരണപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താല്‍ മക്കള്‍ക്ക്‌ സംവരണം ലഭിക്കുകയില്ല.
  3. മാതാപിതാക്കളില്‍ ഒരാള്‍ മാത്രം ക്ലാസ്‌-I ഓഫീസര്‍ ആയിരുന്നാലും അവരുടെ മക്കള്‍ സംവരണത്തിന്‌ അര്‍ഹരല്ല. എന്നാല്‍ സര്‍വിസില്‍ ഇരിക്കെ ആ വ്ൃക്തി മരണപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താല്‍ മക്കള്‍ക്ക്‌ സംവരണം ലഭിക്കും. എന്നാല്‍ അപ്രകാരം സംഭവിക്കുന്നതിന്‌ മുമ്പ്‌ ആ വൃക്തി യു.എന്‍, ഐ.എം.എഫ്‌, വേള്‍ഡ്‌ ബാജ്‌; എന്നി സ്ഥാപനങ്ങളില്‍ അഞ്ചി വര്‍ഷത്തില്‍ കുറയാതെ സേവനമനുഷ്ഠിച്ചാല്‍ അവരുടെ മക്കള്‍ക്ക്‌ സംവരണം ലഭിക്കുകയില്ല.

ഗ്രുപ്പ്‌ ബി ഇന്‍ഡ്യാ ഗവണ്‍മെന്റ്‌ സര്‍വ്വീസിലെയും സംസ്ഥാന സര്‍വ്വീസിലെയും നേരിട്ട്‌ നിയമനം ലഭിച്ച ക്ലാസ്‌  ഓഫീസര്‍മാര്‍.

  1. മാതാപിതാക്കള്‍ സര്‍വിസില്‍ പ്രവേശിച്ചത്‌ നേരിട്ട്‌ ക്ലാസ്സ്‌-II ഓഫീസര്‍ ആയിട്ടല്ലെങ്കില്‍ മക്കള്‍ സംവരണത്തിന്‌ അര്‍ഹരാണ്‌.
  2. മാതാപിതാക്കള്‍ രണ്ടു പേരും ക്ലാസ്സ്‌ -II ഓഫീസര്‍മാരായിരുന്നാല്‍ അവരുടെ മക്കള്‍ സംവരണത്തിന്‌ അര്‍ഹരല്ല. എന്നാല്‍ സര്‍വിസില്‍ ഇരിക്കെ അവരിലൊരാള്‍ മരിക്കുകയോ അല്ലെങ്കില്‍ സ്ഥിരമായി അംഗവൈകല്യം സംഭവിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ മക്കള്‍ സംവരണത്തിന്‌ അര്‍ഹരാണ്‌. അപ്രകാരം സംഭവിക്കുന്നതിന്‌ മുന്‍പ്‌ അവരിലൊരാള്‍ യു.എന്‍. ഐ.എം.എഫ്‌. വേള്‍ഡ്‌ ബാങ്ക്‌ എന്നി സ്ഥാപനങ്ങളില്‍ അഞ്ച്‌ വര്‍ഷത്തില്‍ കുറയാതെ സേവനമനുഷ്ഠിച്ചാല്‍ അവരുടെ മക്കള്‍ക്ക്‌ സംവരണം ലഭിക്കുകയില്ല.
  3. മാതാപിതാക്കള്‍ രണ്ടു പേരും ക്ലാസ്സ്‌ -II ഓഫീസര്‍മാരായിരുന്നാല്‍ അവരുടെ മക്കള്‍ സംവരണത്തിന്‌ അര്‍ഹരല്ല. എന്നാല്‍ സര്‍വീസില്‍ ഇരിക്കെ അവര്‍ രണ്ടുപേരും മരിക്കുകയോ അല്ലെങ്കില്‍ സ്ഥിരമായി അംഗവൈകല്യം സംഭവിക്കുകയോ ചെയ്താല്‍ മക്കള്‍ സംവരണത്തിന്‌ അര്‍ഹരാണ്‌. അവരിലൊരാള്‍ യു.എന്‍, ഐ.എം.എഫ്‌, വേള്‍ഡ്‌ ബാങ്ക്‌; എന്നി സ്ഥാപനങ്ങളില്‍ അഞ്ച്‌ വര്‍ഷത്തില്‍ കുറയാതെ സേവനമനുഷ്ഠിച്ചിരുന്നവരായാലും അവരുടെ മക്കള്‍ക്ക്‌ സംവരണം ലഭിക്കും.
  4. പിതാവ്‌ മാത്രം ക്ലാസ്സ്‌ - II ഓഫീസര്‍ ആയിരിക്കുകയും 35 വയസ്സിനു മുമ്പ്‌ ക്ലാസ്സ്‌ - I ഓഫീസര്‍ ആവുകയും ചെയ്തിട്ടുണ്ടെങ്കില്‍ മക്കള്‍ സംവരണത്തിന്‌ അര്‍ഹരല്ല.
  5. മാതാപിതാക്കളില്‍ ഒരാള്‍ നേരിട്ട്‌ ക്ലാസ്സ്‌ - I ഓഫീസറായി നിയമനം ലഭിച്ച ആളോ അല്ലെങ്കില്‍ 35 വയസ്സിന്‌ മുമ്പോ ക്ലാസ്സ്‌ - I ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ച ആളോ ആയിരിക്കുകയും മറ്റേയാള്‍ ക്ലാസ്സ്‌ - II ഓഫീസര്‍ ആയിരിക്കുമ്പോള്‍ മരിക്കുകയോ അല്ലെങ്കില്‍ സ്ഥിരമായ അംഗവൈകല്യം വന്നയാളോ ആണെങ്കിലും അവരുടെ മക്കള്‍ക്ക്‌ സംവരണം ലഭിക്കുകയില്ല.

കുറിപ്പ്: സ്ഥിരമായ അംഗവൈകല്യം എന്നത്കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ഒരു ഉദ്യോഗസ്ഥനെ സര്‍വിസിൽ നിന്നും നീക്കം ചെയ്യേണ്ടതായ ശാരീരിക വൈകല്യം എന്നര്ത്ഥമാകുന്നു . സര്‍വിസ്‌ പുർത്തിയാക്കിയതിനു ശേഷമാണ്‌ മരണമ്മാ അംഗവൈകല്യമ്മാ ഉണ്ടാകുന്നതെങ്കിൽ ആയതിന്റെ ഇളവ്‌ മക്കൾക്ക്‌ ലഭിക്കുകയില്ല.

ഗ്രുപ്പ്‌ സി പൊതുമേഖല സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍

പൊതുമേഖലാസ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഇന്‍ഷ്വറന്‍സ്‌ കമ്പനികള്‍, യൂണിവേഴ്‌സിറ്റികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി നോക്കുന്ന ഉദ്യോഗസ്ഥരുടെ കാരൃത്തില്‍ രണ്ടാം വിഭാഗത്തിലെ എ, ബി ഉപവിഭാഗങ്ങളുടെ മാനദണ്ഡങ്ങള്‍ ബാധകമായിരിക്കും.

കുറിപ്പ്: സരിക്കാരിതര സ്ഥാപനങ്ങളിൽ  ജോലി ചെയ്യുന്ന ആളുകളുടെ കാര്യത്തില്‍ തത്തുല്യ  സര്ക്കാര്‌ ഉദ്യോഗസ്ഥരുടെ സ്റ്റാറ്റസ്  കണക്കാക്കാ൯ കഴിയാതെ വന്നാല്‍ അവരെ വരുമാനം/ധനസ്ഥിതി  കണക്കാക്കുന്ന ആറാം വിഭാഗത്തില്‍ ഉൾപ്പെടുത്തി  പരിഗണിക്കാവുന്നതാണ്‌. കാർഷിക വരുമാനം പരിഗണിക്കാന്‍ പാടില്ല; ഈ വിഭാഗത്തിൽ പ്പെട്ടവരുടെ ശമ്പള വരുമാനവും, മറ്റ്‌ രീതിയിലുള്ള വരുമാനവും പരസ്പരം കുട്ടാനും പാടില്ല; ഇവയിൽ  ഏതെങ്കിലും ഒന്നു മാത്രാമേ പരിഗണിക്കാന്‌ പാടുള്ളു 

മുന്നാം വിഭാഗം - പാരമിലിറ്ററി ഉള്‍പ്പെടെയുള്ള സായുധസേനാവിഭാഗം

(ഇവയിലെ സിവില്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ ഒഴിച്ച്‌)

മാതാപിതാക്കള്‍ രണ്ടുപേരുമോ ഒരാളോ ആര്‍മിയില്‍ കേണലോ, നേവി, എയര്‍ഫോഴ്‌സ്‌, പാരാമിലിട്ടറി വിഭാഗങ്ങളില്‍ തതുല്യ റാങ്കോ അതിനുമുകളിലോ ഉള്ള ഉദ്യോഗസ്ഥരാണെങ്കില്‍ അവരുടെ മക്കള്‍ സംവരണത്തിന്‌ അര്‍ഹരല്ല. പിതാവ്‌ കേണലോ അതിനു മുകളില്‍ റാങ്കുള്ള ആളോ, മാതാവ്‌ അതിന്‌ താഴ്ന്ന റാങ്കുള്ള മിലിട്ടറി ഉദ്യോഗസ്ഥയുമായിരുന്നാല്‍ ഭാര്യ കേണലിന്റെ റാങ്കില്‍ എത്തുന്നതുവരെ മക്കള്‍ക്ക്‌ സംവരണത്തിന്‌ അര്‍ഹതയുണ്ടായിരിക്കും.

പ്രതിരോധസേനയില്‍പ്പെട്ട ഓഫീസറുടെ ഭാര്യ സര്‍വ്വീസ്‌ ക്ലാസ്‌ രണ്ടാം വിഭാഗത്തില്‍ ഉള്‍പ്പെടുകയാണെങ്കില്‍ അവരുടെ മക്കള്‍ക്ക്‌ സംവരണം ലഭിക്കുകയില്ല.

നാലാം വിഭാഗം - പ്രൊഫഷണല്‍ വിഭാഗത്തിലും (തൊഴില്‍ മേഖലയിലും) വാണിജ്യത്തിലും വൃവസായത്തിലും ഉള്‍പ്പെടുന്നവരുമായവരുടെ വിഭാഗം. 

എ) പ്രൊഫഷണല്‍ വിഭാഗം

(സര്‍ക്കാര്‍ മേഖലയിലും തത്തുല്യ മേഖലകളിലും ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ ഒഴികെ. അവരെ രണ്ടാം വിഭാഗത്തിലാണ്‌ ഉള്‍പ്പെടുത്തേണ്ടത്‌). (ഡോക്ടര്‍, വക്കില്‍, ചാര്‍ട്ടേഡ്‌ അക്കണ്ടന്റ്‌ (ഇന്‍കംടാക്സ്‌ കണ്‍സല്‍ട്ടന്റ്‌, ഫൈനാന്‍ഷ്യല്‍ അല്ലെങ്കില്‍ മാനേജമെന്റ്‌ കണ്‍സല്‍ട്ടന്റ്‌, സിവില്‍ സര്‍ജന്‍, എഞ്ചിനീയര്‍, ആര്‍ക്കിടെക്ട്‌, കംപ്യൂട്ടര്‍ സ്പെഷ്യലിസ്റ്റ്‌, സിനിമ ആര്‍ട്ടിസ്റ്റുകള്‍, സിനിമ പ്രൊഫഷണലുകള്‍, എഴുത്തുകാര്‍, സ്പോര്‍ട്ടസ്‌ താരങ്ങള്‍, വാര്‍ത്താവിതരണ രംഗത്തെ പ്രൊഫഷണലുകള്‍, ജീവനക്കാര്‍ കൂടാതെ അതുപോലെ തുല്യപദവിയിലുള്ള മറ്റു തൊഴില്‍ മേഖലയില്‍ പണി എടുക്കുന്നവര്‍).

മാനദണ്ഡം- വരുമാനം/ധനസ്ഥിതിയെയാണ്‌ മാനദണ്ഡമാക്കേണ്ടത്‌. വിശദാംശങ്ങള്‍ ആറാം വിഭാഗത്തില്‍ വിവരിക്കുന്നു.

ബി) വാണിജ്യത്തിലും, വ്യവസായത്തിലും, കച്ചവടത്തിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍.

മാനദണ്ഡം - വരുമാനം/ധനസ്ഥിതിയെയാണ്‌ മാനദണണ്‍്ഡമാക്കേണ്ടത്‌. വിശദാംശങ്ങള്‍ ആറാം വിഭാഗത്തില്‍ വിവരിക്കുന്നു 

(ഭാര്യാഭര്‍ത്താക്കന്മാരില്‍ ഒരാള്‍ തൊഴില്‍ ചെയ്യുന്ന ആളും മറ്റേയാള്‍ ക്ലാസ്സ്‌ 2 ഓഫീസറോ അതില്‍ താഴ്ന്ന പദവിയുള്ള ഉദ്യോഗമോ വഹിക്കുന്ന ആളോ ആയിരുന്നാലും വരുമാനം കണക്കാക്കുമ്പോള്‍ തൊഴില്‍ ചെയ്യുന്ന ആളിന്റെ വരുമാനം മാതമേ കണക്കാക്കാന്‍ പാടുള്ളൂ).

അഞ്ചാം വിഭാഗം - വസ്തു ഉടമകള്‍

  1. കൃഷി / തോട്ടഭൂമി ഉടമകള്‍

ഈ വിഭാഗത്തില്‍പ്പെട്ടവരുടെ ഭൂമിയില്‍ നിന്നുള്ള വരുമാനം കണക്കാക്കാന്‍ പാടില്ല. ഭൂപരിധിയാണ്‌ മാനദണണ്‍്ഡമാക്കേണ്ടത്‌. ട ഹെക്ടറോ അതില്‍ കൂടുതലോ കൃഷി/തോട്ട ഭൂമി കൈവശമുള്ള വ്ൃക്തി,/ വ്യക്തികള്‍ /കുടുംബം ഇവരുടെ മകനും മകള്‍ക്കും സംവരണത്തിന്‌ അര്‍ഹതയില്ല. (കുടുംബം എന്നാല്‍ പിതാവ്‌, മാതാവ്‌, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ എന്നിവര്‍ ഉള്‍പ്പെടും).

2. ഒഴിഞ്ഞു കിടക്കുന്ന ഭുമി/നഗര്രചദേശത്തെ കെട്ടിട ഉടമകള്‍

മാനദണ്ഡം - ആറാം വിഭാഗത്തില്‍ വിവരിക്കുന്ന മാനദണ്ഡങ്ങള്‍ എല്ലാം ഈ വിഭാഗത്തില്‍പെടുന്നവരുടെ മക്കള്‍ക്ക്‌ ബാധകമായിരിക്കും. (കെട്ടിടം താമസ ആവശ്യത്തിനോ, വാണിജ്യ - വ്യവസായ ആവശ്യത്തിനോ അല്ലെങ്കില്‍ എല്ലാം ചേര്‍ന്നതോ ആകാം.)

ആറാം വിഭാഗം - വരുമാനം/ധനസ്ഥിതി

(1) നാലാം വിഭാഗം, അഞ്ചാം വിഭാഗത്തിലെ ബി ഉപവിഭാഗം. ആറാം വിഭാഗം എന്നിവരെ സംബന്ധിച്ച്‌ മാരതമാണ്‌ വരുമാനം/ധനസ്ഥിതി പരിഗണിക്കേണ്ടത്‌. ഈ വിഭാഗത്തില്‍പ്പെട്ടവരില്‍ വാര്‍ഷിക വരുമാനം തുടര്‍ച്ചയായി 3 വര്‍ഷം കേരള സര്‍ക്കാര്‍

ആവശ്യങ്ങള്‍ക്ക്‌ 8 ലക്ഷം രൂപയിലും ക്രേന്ര സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക്‌ 8 ലക്ഷം രൂപ യിലും കൂടുതല്‍ ഉളളവരുടെ മക്കള്‍ സംവരണത്തിന്‌ അര്‍ഹരല്ല. വരുമാനം കണക്കാക്കുമ്പോള്‍ കാര്‍ഷിക വരുമാനം പരിഗണിക്കാന്‍ പാടില്ല. ഈ വിഭാഗത്തില്‍പ്പെട്ടവരുടെ ശമ്പള വരുമാനവും, മറ്റ്‌ രീതിയിലുള്ള വരുമാനവും പരസ്പരം കൂട്ടാനും പാടില്ല. ഇവയില്‍ ഏതെങ്കിലും ഒന്നു മാര്രമേ പരിഗണിക്കാന്‍ പാടുള്ളൂ. വെല്‍ത്ത്‌ ടാക്‌സ്‌ ആക്ട്‌ പ്രകാരമുള്ള പരിധിയില്‍ കവിഞ്ഞ സ്വത്ത്‌ തുടര്‍ച്ചയായി 3 വര്‍ഷം കൈവശം വയ്ക്കുന്നവരുടെ മക്കളും സംവരണത്തിന്‌ അര്‍ഹരല്ല.

(2) 1, 2, 3, 5(എ) എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട്‌ സംവരണാനുകൂല്യം ലഭിക്കാന്‍ അര്‍ഹതയുണ്ടെങ്കിലും മുകളില്‍ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങള്‍ക്ക്‌ വിധേയമായി മറ്റ്‌ വഴികളിലൂടെ പരിധിയില്‍ കവിഞ്ഞ വരുമാനം ഉള്ളവരുടെ മക്കള്‍ സംവരണത്തിന്‌

അര്‍ഹരല്ല. എന്നാല്‍ ഇവരുടെ ശമ്പള വരുമാനവും, കാര്‍ഷിക വരുമാനവും മറ്റ്‌ വഴികളിലൂടെയുള്ള വരുമാനത്തോടൊപ്പം കൂട്ടിച്ചേര്‍ക്കാന്‍ പാടില്ല.

പത്താം ശമ്പള പരിഷ്ക്കരണ ഉത്തരവു പ്രകാരം ജീവനക്കാരെ ശമ്പള സ്‌കെയിലടിസ്ഥാനത്തില്‍ ചുവടെ ചേര്‍ക്കും പ്രകാരം ഗ്രൂപ്പുകളായി (ക്ലാസ്‌) തിരിച്ചിരിക്കുന്നു.

കേരള സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക്‌ നോണ്‍ ക്രീമിലെയര്‍ നിര്‍ണ്ണയിക്കുന്നതിനുള്ള വരുമാന പരിധി 8 ലക്ഷം രൂപയായിരിക്കും. 

കേന്ദ്ര സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക്‌ നോണ്‍ ക്രീമിലെയര്‍ നിര്‍ണ്ണയിക്കുന്നതിനുള്ള വരുമാന പരിധി 8 ലക്ഷം രൂപയായിരിക്കും. 

Non Creamy Layer OBC Salary


tesz.in
Hey , can you help?
Answer this question