Medicalim പോളിസി എടുത്തിട്ട് വഞ്ചിതരായാൽ എവിടെ പരാതിപ്പെടണം ?






Medicalim പോളിസി എടുത്തിട്ട് വഞ്ചിതരാകുന്ന ഉപഭോക്താക്കൾ നിരവധിയാണ്. Claim നിരസിച്ചു കഴിഞ്ഞാൽ പരാതിയുമായി മുൻപോട്ടുപോകുവാൻ പലർക്കും മടിയാണ്. ഈ ഒരു സാഹചര്യം ഇൻഷുറൻസ് കമ്പനിക്കാർ ശരിക്കും ഉപയോഗപ്പെടുത്തുന്നുവെന്നാണ് വസ്തുത. 

ഉപഭോക്താക്കൾക്ക് പരാതിയുണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന വിധം പരാതി സമർപ്പിക്കാം.

ആദ്യമായി പരാതി നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയുടെ പരാതി പരിഹാര സെല്ലിൽ കൊടുത്ത് reciept വങ്ങേണ്ടേതാണ്. പരാതി കൊടുക്കുമ്പോൾ എല്ലാ വിധ രേഖകളും കൊടുക്കുവാൻ മറക്കരുത്. ടി പരാതിയിൽ കമ്പനി പതിനഞ്ചു ദിവസത്തിനകം തീർപ്പ് കല്പിക്കേണ്ടതാണ്. ഈ തീർപ്പിൽ നിങ്ങൾ സംതൃപ്തൻ അല്ലെങ്കിൽ നിങ്ങൾക്ക് ഇൻഷുറൻസ് ഓംബുഡ്‌സ്‌മാനെ സമീപിക്കാവുന്നതാണ്. നിങ്ങളുടെ Claim കമ്പനി നിരസിച്ചതിനുശേഷം 12 മാസത്തിനുള്ളിൽ തന്നെ ഓംബുഡ്സ്മാനെ സമീപിക്കണം.

ഓംബുഡ്‌സ്മാന്റെ കേരളത്തിലെ ഓഫീസ്...

OFFICE OF THE INSURANCE OMBUDSMAN

2 floor, പുളിനാട് ബിൽഡിംഗ്‌, കൊച്ചിൻ ഷിപ്യാർഡിനു എതിർവശം, എറണാകുളം 682015 ഫോൺ :0484-2358759/2359338

മുപ്പതു ലക്ഷം വരെയുള്ള പരാതികൾ മാത്രമേ ഓംബുഡ്സ്മാൻ സ്വീകരിക്കുകയുള്ളൂ.ഉപഭോക്ത കമ്മീഷനിൽ മുൻപ് പരാതിയുമായി സമീപിച്ചിട്ടുണ്ടെങ്കിൽ ഓംബുഡ്സ്മാനിൽ പരാതി കൊടുക്കാവുന്നതല്ല. മൂന്ന് മാസത്തിനുള്ളിൽ പരാതിക്ക് തീരുമാനം ഉണ്ടാവുമെന്ന് അറിയുന്നു. പരാതിക്കാർ യാതൊരുവിധ ഫീസും കൊടുക്കേണ്ടതില്ല. ഓംബുഡ്‌സ്മാന്റെ തീരുമാനം തൃപ്തികരമല്ലെങ്കിൽ പരാതിക്കാർക്കു മറ്റു നിയമ നടപടികൾ ഇൻഷുറൻസ് കമ്പനിക്കെതിരെ സ്വീകരിക്കാവുന്നതാണ്.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide