I belong to general category. It is specified in my sslc certificate.I have my sslc certificate with me. Is it possible to get a community certificate without my parents school certificate. My parents certificates lost in the kerala flood.






കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിൽ പിന്നോക്ക വിഭാഗക്കാരായ റിസർവേഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്ന അതായത് ഷെഡ്യൂൾഡ് കാസ്റ്റ് ഷെഡ്യൂൾഡ് ട്രൈബ് എന്നൊക്കെ വിഭാഗത്തിൽ ഉൾപ്പെട്ട വർക്കാണ് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് കൊടുക്കാറുള്ളത്.

അല്ലാതെ ജനറൽ കാറ്റഗറി കാർകും ഈഴവ മുസ്ലിം ഇത്യാദി ആള്കാര്ക് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് എന്ന് പറഞ്ഞല്ല കൊടുക്കാറുള്ളത്...അവിടെ കാസ്റ്റ് സർട്ടിഫിക്കറ്റ് ആണ് കൊടുക്കാറുള്ളത്.

ചോദ്യത്തിൽ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് കൊണ്ട് ഉദേശിക്കുന്നത് നിങ്ങളുടെ ജനറൽ ക്യാറ്റഗറിയിൽ പെടുന്ന കാസ്റ്റിനെ സൂചിപ്പിക്കുന്ന സർട്ടിഫിക്കറ്റ് ആണ് എങ്കിൽ തങ്ങളുടെ എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ അത് രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് പറയുന്നുണ്ട് . അതിന്റെ അടിസ്ഥാനത്തിൽ വില്ലജ് ഓഫീസിൽ അപ്ലൈ ചെയാവുന്നതാണ്.

Revenue ഡിപ്പാർട്മെന്റിനെ സംബന്ധിച്ചടത്തോളം തങ്ങളുടെ പേരന്റ്സിന്റെ കൂടെ കാസ്റ്റ് എന്താണെന്ന അറിയേണ്ടതുണ്ട് . അത് കൊണ്ടാണ് പേരന്റ്സിന്റെ സർട്ടിഫിക്കറ്റ് ചോദിക്കുന്നത്.

നിലവിൽ പേരെന്റ്സിന്റെ സർട്ടിഫിക്കറ്റ് ഇല്ല എന്ന് പറഞ്ഞത് കൊണ്ട് അവരവരുടെ ജാതി സൂചിപ്പിക്കുന്ന ഒരു ലെറ്റർ ഇവർ ഉൾകൊള്ളുന്ന സമുദായത്തിലെ സംഘടനയുടെ ഒരു കത്ത് അവരുടെ ലെറ്റർപാഡിൽ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഈ പറയുന്ന ആൾ ഇന്ന മത വിഭാഗകാരൻ ആണ് എന്ന് രേഖപ്പെടുത്തി ഹാജരാകണം .

ഇത് ലഭ്യമല്ലെങ്കിൽ രണ്ടു അയൽ സാക്ഷികളെ കൊണ്ടു വന്നിട്ട് അവരുടെ ഓരോരുത്തരുടെയും സാക്ഷിമൊഴി വെള്ളപേപ്പറിൽ രേഖപ്പെടുത്തണം.

വില്ലജ് ഓഫീസർ മുമ്പാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാൾ ബോധിപ്പിക്കുന്ന അയാൾ സാക്ഷി മൊഴി എന്ന് എഴുത്തിയിട്ട് താഴെ എഴുതണം

ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഈ പറയുന്ന ആൾ എനിക്ക് നേരിട്ട് അറിയാവുന്ന ആളും അദ്ദേഹവുമായി നല്ല ബന്ധം പുലർത്തുന്ന ആളുമാണ് . ഇദ്ദേഹം ജനനം മുതൽ ഇന്ന മത വിഭാഗത്തിൽ ജനിച്ചു ജീവിചു വളർന്നുവരുന്ന കുടുംബമാണ്. ഇദ്ദേഹം ഇന്ന മത ആചാരാനുഷ്ഠാനങ്ങൾ അനുസരിച്ച് ജീവിച്ച വളർന്നുവരുന്ന ആളാണ് എന്ന് ഞാൻ ബോധിപ്പിച്ചുകൊള്ളുന്നു.

ഇങ്ങനെ അയല് സാക്ഷിയുടെ ഒരു സ്റ്റേറ്റ്മെന്റ് രേഖപ്പെടുത്തിയിട്ട് വില്ലജ് ഓഫീസർ മുമ്പാകെ ഒപ്പിടുകെയോ അല്ലെങ്കിൽ അത്തരത്തിൽ ഒപ്പിട്ടു കൊടുക്കണം.

ഈ സാഹചര്യത്തിൽ മാതാപിതാക്കളുടെ സ്കൂൾ സർട്ടിഫിക്കറ്റ് ഇല്ല എങ്കിലും സ്വന്തം എസ്എസ്എൽസി സർട്ടിഫിക്കത്തിന്റെയും സമുദായ സംഘടനയുടെ ലെറ്റെറിന്റേയും അയാൾ സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ ലഭിക്കുന്നതാണ്.

അപേക്ഷകന് സമർപ്പിക്കുന്ന അപേക്ഷയുടെയും ഡോക്യൂമെൻറ്സിന്റെയും വില്ലജ് ഓഫീസർ നടത്തുന്ന അന്വേഷണത്തിന്റെയും വെളിച്ചത്തിൽ വില്ലജ് ഓഫീസിൽ നിന്നും അല്ലെങ്കിൽ താലൂക് ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get Community Certificate in Kerala?

Community certificate is an official statement provided to the citizen by the state government confirming his/her caste and community. If Community Certificate is required for outside ..
  Click here to get a detailed guide

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide