Ente husbantinte sslc bookil caste vannirikkunnath Njangalude cast alla. Eppol 32years aaye. Eppol kunjinte caste certificate varumbol budhimutt aavum. Eth thiruthan nthu cheyyanam ?






Niyas Maskan, Village Officer, Kerala verified
Answered on January 12,2021

കുട്ടിയുടെ യഥാർത്ഥ ജാതി വെച് കാസ്റ്റ് സര്ടിഫിക്കറ്റിന് അപ്ലൈ ചെയുക.

സപ്പോർട്ടിങ് ഡോക്യൂമെന്റസ് ആയിട്ട് കുട്ടിയുടെ മാതാവിന്റെ SSLC സെര്ടിഫിക്കറ്റിന്റെ കോപ്പി നൽകുക. ഇത് കൊടുത്താൽ സ്വീകാര്യം ആകും.

അത് സ്വീകാര്യം ആവില്ല എന്ന് പറഞ്ഞാൽ, 2 അയൽക്കാരുടെ അഫിഡവിറ്റ് നൽകുക. നിങ്ങൾ നിങ്ങളുടെ കുട്ടി എല്ലാവരും ഇന്ന മതത്തിലെ ഇന്ന ആചാരം ആണ് follow ചെയുന്നത് എന്ന് നിങ്ങളുടെ അയൽക്കാർ ഒപ്പിട്ട് അവരുടെ ആധാർ കാർഡിന്റെ കോപ്പി സഹിതം നൽകിയാൽ മതിയാകും.

ഇതും സ്വീകാര്യം ആവില്ല എന്ന് പറഞ്ഞാൽ, നിങ്ങളുടെ ജാതിയുടെ അല്ലെങ്കിൽ സമുദായത്തിന്റെ സംഘടന നൽകുന്ന ഒരു സർട്ടിഫിക്കറ്റ് മതി ആവും .ആ ജാതിയിലുള്ള ആൾകാർ താങ്കൾ ആ ജാതിയിൽ പെട്ടതാണ് എന്ന് അംഗീകരിക്കുകയും അത് സാധുകരിക്കുന്ന സർട്ടിഫിക്കറ്റ് സമുദായ സംഘടനകളിൽ നിന്നും ഹാജരാകണം (Reccomendation Certificate in Letter Pad)

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question