Ente achanu life mission veedinu vendi apply cheythirunnu. Last publish cheytha list il perundennanu anneshichapo arinjath.7 varshathil kooduthal ayi apply cheythit. 2021 il kittum ennu paranjirunnu.enth cheyanam?






ലൈഫ് പദ്ധതിയുമായി ബന്ധപെട്ട് നിലവിലുള്ളത് 2018-19 കാലയളവിൽ പ്രസിദ്ധീകരിച്ച ഭൂമിയുള്ള ഭവനരഹിതരുടെയും ഭൂരഹിത ഭവനരഹിതരുടെയും ഗുണാഭോക്താക്കളുടെ ലിസ്റ്റുകളാണ്. ഇതിലെ ഭൂമിയുള്ള ഭവന രഹിതരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അർഹരായ ഗുണഭോക്താക്കൾക്കെല്ലാം പഞ്ചായത്തുകൾ ഭവന നിർമ്മാണത്തിനുള്ള ധനസഹായം നൽകി കഴിഞ്ഞു. ഭൂരഹിത ഭവന രഹിതർക്ക് ഭൂമി കണ്ടെത്തി ധനസഹായം നൽകുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരുന്നു. അതിന്റെ താങ്കളുടെ പഞ്ചായത്തിന്റെ സ്ഥിതി പഞ്ചായത്താഫീസിൽ അന്വേഷിച്ച് ഉറപ്പാക്കുക. മേൽപറഞ്ഞ രണ്ടു ലിസ്റ്റിലും ഉൾപെടാതിരുന്നവരിൽനിന്നും 20-21 ൽ സ്വീകരിച്ച ഓൺലൈൻ അപേക്ഷകളിന്മേൽ പരിശോധന നടത്തി പുതിയ ഗുണഭോക്‌തൃ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ പഞ്ചായത്തുകളിൽ ആരംഭിച്ചിട്ടുണ്ട്. അത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്താഫീസുമായി ബന്ധപെടുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide