ഹിന്ദു വിവാഹ രജിസ്‌ട്രേഷനെ കുറിച് വിവരികാമോ ?






1955 ലെ ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം നടന്ന് 15 ദിവസത്തിനുള്ളിൽ വിവാഹം രജിസ്റ്റർ ചെയ്തു കിട്ടുവാൻ അപേക്ഷ നൽകേണ്ടത് തദ്ദേശ രജിസ്ട്രാർക്ക് ആണ്.

അപേക്ഷയോടൊപ്പം നൽകേണ്ട രേഖകൾ.

  1. വിവാഹ ക്ഷണപത്രികയുടെ രണ്ടു കോപ്പികൾ
  2. വയസ്സ് തെളിയിക്കുന്നതിനുള്ള രേഖകൾ
  3. വിവാഹം കഴിഞ്ഞ് 15 ദിവസം കഴിയുകയും എന്നാൽ 30 ദിവസം കഴിയാതിരിക്കുകയുമുള്ള സംഗതികളിൽ കാലതാമസം മാപ്പാക്കുന്നതിന് 5 രൂപയുടെ court fees ഒട്ടിച്ച സംയുക്ത അപേക്ഷ
  4. ഭർത്താവ് പ്രവാസി ഭാരതീയൻ ആകുന്നുവെങ്കിൽ അദ്ദേഹത്തിന്റെ പാസ്സ്പോർട്ടിന്റെ കോപ്പിയും വിദേശ താമസ സ്ഥലത്തിന്റെ വിലാസവും.

കുറിപ്പുകൾ

ഭാര്യയും ഭർത്താവും ഹിന്ദുമത വിശ്വാസികൾ ആയിരിക്കണം.

വിവാഹം രജിസ്റ്റർ ചെയ്യുവാൻ ദമ്പതിമാർ നേരിട്ട് ഹാജരാകണമെന്നില്ല. നേരിട്ട് രെജിസ്റ്ററിൽ ഒപ്പ് വയ്‌ക്കേണ്ടതില്ല. ഫോറം No 1 തപാലിൽ registered ആയി അയച്ചാൽ മതി.

പൗരത്വം പരിഗണിക്കാതെ വിവാഹ രെജിസ്ട്രേഷൻ നടത്താം. വിവാഹം ഹിന്ദു മത ആചാര പ്രകാരമായിരിക്കണം നടന്നത് എന്ന് ഉറപ്പാക്കണം. 50 രൂപയുടെ മുദ്ര പത്രവും മൂന്ന് രൂപയുടെ court fees സ്റ്റാമ്പ് പതിച്ച അപേക്ഷയും സമർപ്പിച്ചു വിവാഹ സർട്ടിഫിക്കറ്റ് ലഭ്യമാക്കാവുന്നതാണ്. വേറൊരു ഫീസും കൊടുക്കേണ്ടതില്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get Marriage Certificate in Kerala?

Marriage certificate is a document that provides valuable evidence of marriage, social security, self-confidence particularly among married women. Certificate of marriage is an official docu..
  Click here to get a detailed guide

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide