മൊറോട്ടോറിയം നടപ്പിലാക്കാത്ത നോൺ ബാങ്കിങ് ഫിനാൻസ് കമ്പനി യെ (NBFC)കുറിച്ച് പരാതി ഉണ്ടെങ്കിൽ എന്ത് ചെയ്യണം ?






പരാതി ഉണ്ടെങ്കിൽ നിങ്ങൾക്ക് തീർച്ചയായും നോൺ ബാങ്കിങ് ഫിനാൻസ് കമ്പനിക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാനെ സമീപിക്കാം. ഓംബുഡ്സ്മാനെ നിയമിച്ചിരിക്കുന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് . നിങ്ങൾ കൊടുക്കുന്ന ഓരോ പരാതിയും പരിഹരിക്കപ്പെടുമെന്ന് കാര്യത്തിൽ സംശയം വേണ്ട.

കേരളത്തിൽ നിന്നുള്ള പരാതികൾ അയക്കേണ്ടത് ചെന്നൈയിലെ ഓഫീസിലേക്കാണ്..

ഏതൊക്കെ രീതിയിലുള്ള പരാതികളാണ് അയക്കുവാൻ സാധിക്കുക ?

  1. ഫിനാൻസ് കമ്പനിയിൽ നിന്നും നിങ്ങൾ വായ്പ എടുക്കുമ്പോൾ, വായ്പകളെ കുറിച്ചും പലിശയെ കുറിച്ചും കൃത്യമായ ഉടമ്പടി വയ്ക്കാതെ വായ്പയെടുത്ത തിനുശേഷം കമ്പനി നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ...
  2. നിങ്ങൾ എടുക്കുന്ന വായ്പയെ കുറിച്ചുള്ള ധാരണാപത്രത്തിൽ നിങ്ങൾക്ക് മനസ്സിലാകാത്ത ഭാഷയിൽ നിങ്ങളെകൊണ്ട് ഒപ്പിടീപ്പിച്ചിട്ടുണ്ടെ ങ്കിൽ.
  3. വായ്പ എടുത്തതിനുശേഷം ധാരണാപത്രത്തിൽ ഒപ്പിട്ടിട്ടുള്ള നിങ്ങളെ അറിയിക്കാതെ നിബന്ധനകൾ ഏകപക്ഷീയമായി മാറ്റുകയാണെങ്കിൽ.
  4. എല്ലാ വായ്പകളും അടച്ചതിനുശേഷം കസ്റ്റമർ ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്ന പ്രമാണങ്ങൾ, ചെക്കു ലീഫുകൾ എല്ലാം തിരിച്ചു തരുവാൻ കമ്പനി വിമുഖത കാണിക്കുകയാണെങ്കിൽ..
  5. ലോൺ എടുക്കുമ്പോൾ കരാറിൽ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ പിന്നീട് അടിച്ചേൽപ്പിക്കുക യാണെങ്കിൽ,
  6. നോൺ ബാങ്കിങ് ഫിനാൻസ് കമ്പനിക്ക് വേണ്ടി റിസർവ് ബാങ്ക് പുറത്തിറക്കിയിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിക്കാതെ ഗുണഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ...
  7. അനാവശ്യമായ ബാങ്കിങ് ചാർജുകൾ അടിച്ചേൽപ്പിക്കുക യാണെങ്കിൽ..
  8. കൃത്യമായ നോട്ടീസ് തരാതെ പണയപ്പെടുത്തിയ നിങ്ങളുടെ വസ്തുവകകൾ പിടിച്ചെടുക്കുക യാണെങ്കിൽ

നിങ്ങൾക്ക് നോൺ ബാങ്കിങ് ഫിനാൻസ് കമ്പനിക്ക്(NBFC) വേണ്ടി റിസർവ് ബാങ്ക് നിയമിച്ചിട്ടുള്ള ഓംബുഡ്സ്മാനെ സമീപിക്കാം.

പരാതിക്ക് കാരണമായ സംഭവം നടന്നിട്ട് ഒരു കൊല്ലത്തിനുള്ളിൽ തന്നെ ഓംബുഡ്സ്മാനെ സമീപിക്കേണ്ടതാണ്. അതിനു മുൻപായി പരാതി ബന്ധപ്പെട്ട കമ്പനിയെ അറിയിക്കുകയും ആ കമ്പനി ആ പരാതി തിരസ്കരിക്കുകയോ, 30 ദിവസത്തിനുള്ളിൽ യാതൊരുവിധ മറുപടിയും തരാതി രിക്കുകയും ചെയ്യണം.

ഓംബുഡ്സ്മാന്റെ തീരുമാനത്തിൽ പരാതിയുണ്ടെങ്കിൽ അപ്പീൽ ഫയൽ ചെയ്യാവുന്നതാണ്.

ആ തീരുമാനത്തിലും പരാതിയുണ്ടെങ്കിൽ ഉപഭോക്താവിന് ഉപഭോക്ത ഫോറത്തെ സമീപിക്കാവുന്നതാണ്.

നിങ്ങൾക്കുണ്ടായ ധന നഷ്ടത്തിനും, മാനസിക വിഷമത്തിനും നഷ്ടപരിഹാരം ലഭിക്കുന്നതാണ്.

പരാതികൾ NBFC OMBUDSMAN SCHEME 9A പ്രകാരം ഉള്ളതായിരിക്കണം.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide