മൊബൈൽ ആപ്പിലൂടെ പണമിടപാടുകൾ നടത്തി പണം നഷ്ടമായാൽ എന്ത് ചെയ്യണം ?






മൊബൈൽ ആപ്പിലൂടെ പണം ട്രാൻസ്ഫർ ചെയ്യുകയും, അറിയാത്ത കാരണങ്ങളാൽ ചിലർക്ക് പണം നഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങള് വഴി നടത്തുന്ന ഇടപാടുകളെപ്പറ്റിയുളള പരാതികള് പരിഹരിക്കാന് ഡിജിറ്റൽ ഓംബുഡ്സ്മാന്റെ സേവനം ലഭിക്കും. ഇ - വോലറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട പരാതികള്ക്ക് പരിഹാരം കാണാന് മാത്രമായുളള ഓംബുഡ്സ്മാന്റെ സേവനം നമ്മുടെ കേരളത്തിലും നിലവിലുണ്ട്. നിലവിലുള്ള ബാങ്കിംഗ് ഓംബുഡ്സ്മാനെ കൂടാതെയാണ് ഈ സംവിധാനം.

ഓംബുഡ്സ്മാന് സ്കീം ഫോര് ഡിജിറ്റല് ട്രാന്സാക്ഷന്സ് എന്ന സംവിധാനം രാജ്യത്ത് നിലവില് വന്നിട്ടുണ്ട്. ബാങ്കിങ് സംവിധാനത്തിലൂടെ അല്ലാതെയുളള ഇ- വാലറ്റുകളും ആപ്പുകളും ഉപയോഗിച്ചുളള ഇടപാടുകളെപ്പറ്റിയുളള പരാതികളാണ് ഡിജിറ്റൽ ഓംബുഡ്സ്മാന് സ്വീകരിക്കുന്നത്. (Section 2, PAYMENT AND SETTLEMENT SYSTEMS ACT, 2007 ൽ വരുന്നവർ)

പരാതിക്കാർക്ക് സൗജന്യമായി പരാതി file ചെയ്യാവുന്നതാണ്.

താഴെ പറയുന്ന പരാതികൾ പരിഗണിക്കപ്പെടുന്നതാണ്.

കൃത്യസമയത്ത് പണം ക്രെഡിറ്റ് ചെയ്യപ്പെടാതിരിക്കൽ, അക്കൗണ്ടിൽ കൃത്യസമയത്ത് പണം വരാതിരിക്കൽ, അനുമതിയില്ലാതെ അക്കൗണ്ടിൽനിന്ന് പണം മാറ്റുക, അക്കൗണ്ടിൽ നിന്ന് പണം മാറ്റുവാനുള്ള ഓർഡർ നിരസിക്കുക, കൃത്യസമയത്ത് റീഫണ്ട് വരാതിരിക്കുക, മൊബൈൽ ഫണ്ട് ട്രാൻസ്ഫറിൽ വരുന്ന പരാതികൾ, റീഫണ്ട് നിരസിക്കുക etc ഇങ്ങനെയുള്ള പരാതികൾ കൊടുക്കാവുന്നതാണ്. പരാതിക്ക് പ്രത്യേക ഫോം ഉണ്ട്.

എങ്ങനെയാണ് പരാതി കൊടുക്കേണ്ടത് ?

ആദ്യം പ്രത്യേക ഫോമിൽ നിങ്ങളുടെ Banking Service Provider ന് പരാതി കൊടുക്കുക. ഒരു മാസത്തിനുള്ളിൽ നിങ്ങളുടെ പരാതി പരിഹരിക്കപ്പെട്ടില്ലെങ്കിൽ ഓംബുഡ്സ്മാന് പരാതി കൊടുക്കാം.

ഒരു കൊല്ലത്തിനുള്ളിൽ ഓംബുഡ്സ്മാന് പരാതി സമർപ്പിച്ചിരിക്കണം.

ബാങ്കിങ് ഓംബുഡ്സ്മാന്റെ മാതൃകയിലാണ് ഇലക്ട്രോണിക് പേയ്മെന്റ് ഓംബുഡ്സ്മാന്റെയും പ്രവര്ത്തനം. തിരുവനന്തപുരം ഉള്പ്പെടെയുളള 21 കേന്ദ്രങ്ങളില് ഡിജിറ്റല് ഇടപാടുകള്ക്കായുളള ഓംബുഡ്സ്മാന്റെ സേവനം ലഭ്യമാണ്. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവ ഉള്പ്പെടുന്ന മേഖല തിരുവനന്തപുരം കേന്ദ്രത്തിന്റെ പരിധിയിലാണ് വരുന്നത്.

കൂടുതൽ വിവരങ്ങൾ rbi.org.in എന്ന വെബ്സൈറ്റിൽനിന്ന് അറിയാവുന്നതാണ്.

തിരുവനന്തപുരം കേന്ദ്രത്തിന്റെ വിലാസം:

ഓംബുഡ്സ്മാന് ഫോര് ഡിജിറ്റല് ട്രാന്സാക്ഷന്സ്,

റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ,

ബേക്കറി ജംഗ്ഷന്,

തിരുവനന്തപുരം-33

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide