ഇന്ത്യക്കു വെളിയിൽ ജനിച്ചു പോയി എന്ന കാരണം കൊണ്ട് ടോമിസൈലി സെര്ടിഫിക്കറ്റ് അപേക്ഷ നിരസിക്കുമോ. ജനിച്ചു ഒരുമാസത്തിനകം നാട്ടിൽ എത്തി നാട്ടിൽ സ്ഥിരതാമസം ആക്കിയതും  +2 വരെ നാട്ടിൽ പൂർത്തിയാക്കിയ കുട്ടിയാണ്. ജനന സെര്ടിഫിക്കറ്റ് നിലവിലുള്ളത് ജനിച്ച രാജ്യത്തെ ഇന്ത്യൻ എംബസി നൽകിയതാണ്. ജനനം നാട്ടിൽ പഞ്ചായത്തിൽ  രജിസ്റ്റർ ചെയ്തിട്ടില്ല. കുട്ടി ജനിച്ചു നാട്ടിൽ എത്തിയ സമയത്തു പഞ്ചായത്തിൽ  രജിസ്റ്റർ ചെയ്യാൻ പോയപ്പോൾ അവിടുന്ന് പറഞ്ഞത് അതിന്റെ ആവശ്യമില്ല എന്നാണ്. ഇപ്പോൾ പറയുന്നു നിർബന്ധമായും രജിസ്റ്റർ ചെയ്യണം എന്ന് . ഇതിനെക്കുറിച്ച് കൂടുതൽ അറിയാവുന്നവരുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്‌താൽ ഉപകാരമായിരുന്നു.






ഇന്ത്യൻ പൗരന്മാരുടെ ഇൻഡ്യക്കു വെളിയിലുള്ള ജനനവും മരണവും രജിസ്റ്റർ ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ 1969 ലെ ജനന മരണ രജിസ്‌ട്രേഷൻ നിയമങ്ങളിലെ വകുപ്പ് ഇരുപതിലാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. അതനുസരിച്ച് ഇന്ത്യൻ പൗരന്മാരുടെ ഇൻഡ്യക്കു വെളിയിലുള്ള എല്ലാ ജനനവും മരണവും 1956 ലെ സിറ്റിസൺസ് (ഇന്ത്യൻ കോൺസുലേറ്റുകളിലെ രജിസ്‌ട്രേഷൻ) ചട്ടങ്ങൾ പ്രകാരം ഇന്ത്യൻ കോൺസുലേറ്റുകളിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടാതെ ഇന്ത്യൻ പൗരന്മാരുടെ വിദേശത്തുനടന്ന ജനനം മാതാപിതാക്കളുടെ ഇന്ത്യയിലെ താമസസ്ഥലത്തെ രജിസ്‌ട്രേഷൻ യൂണിറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതുമാണ്. ഇതിലേക്കായി കുട്ടിയുടെ മാതാപിതാക്കൾ ഇന്ത്യയിൽ സ്ഥിര താമസമാക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി തിരിച്ചുവന്നാൽ ആ കുട്ടി ഇന്ത്യയിലെത്തി 60 ദിവസത്തിനകം ഇന്ത്യയിലെ താമസസ്ഥലത്തെ രജിസ്‌ട്രേഷൻ യൂണിറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതുമാണ്. 60 ദിവസം കഴിഞ്ഞാൽ വകുപ്പ് 13(2),13(3) എന്നിവ പ്രകാരം അനുമതിവാങ്ങിയും ജനനം ഇന്ത്യയിൽ രെജിസ്റ്റർ ചെയ്യാവുന്നതാണ്. ചുവടെ പറയുന്ന രേഖകളാണ് ഇത്തരത്തിലുള്ള രെജിസ്ട്രേഷനായി ഇന്ത്യയിലെ താമസസ്ഥലത്തെ രജിസ്‌ട്രേഷൻ യൂണിറ്റിൽ നൽകേണ്ടത്.

1) ജനന റിപ്പോർട്ട് (2 കോപ്പി)
2) ഏത് സ്ഥലത്താണ് സ്ഥിരതാമസമാക്കാൻ ഉദ്യേശിക്കുന്നത് എന്നത് സംബന്ധിച്ച മാതാപിതാക്കളുടെ 200 രൂപ മുദ്രപത്രത്തിലുള്ള സത്യവാങ്മൂലം
3) മാതാപിതാക്കളുടെ പാസ്സ്പോർട്ടിന്റെ പകർപ്പ്
4) കുട്ടിയുടെ ജനന തീയതി കാണിക്കുന്ന രേഖ.
5) കുട്ടി ഇന്ത്യയിലെത്തി 60 ദിവസം കഴിഞ്ഞിട്ടുണ്ടെങ്കിൽ വൈകിയതിന്റെ കാരണം കാണിക്കുന്ന സത്യവാങ്മൂലം. (കുട്ടി ഇന്ത്യയിലെത്തി 60 ദിവസം കഴിഞ്ഞാൽ കുട്ടിയുടെ പ്രായം ഒരു വയസിന് താഴെയാണെങ്കിൽ ജില്ലാ രജിസ്ട്രാറുടെയും കുട്ടിയുടെ പ്രായം ഒരു വയസ്സിന് മുകളിലാണെങ്കിൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെയും അനുമതി രജിസ്ട്രേഷന് ആവശ്യമാണ്.)

ഇന്ത്യക്ക് വെളിയിൽ ജനിച്ചു എന്നുള്ളത് ഡോമിസൈൽ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ തടസ്സമാകില്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get a Birth Certificate in Kerala?

A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..
  Click here to get a detailed guide

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide