ഡി.എൻ.എ.ടെസ്റ്റിലൂടെ പിതൃത്വം തെളിയിച്ചാൽ ആ പേര് പിതാവിന്റെ പേരായി ചേർക്കാൻകഴിയും. എങ്കില്‍ ഇപ്പോള്‍ ജനന സര്‍ട്ടിഫികറ്റില്‍ ഉള്ള പിതാവിന്‍റെ പേര് മാറ്റി യഥാര്‍ത്ഥ പിതാവിന്‍റെ പേര് ചേര്‍ക്കാനുള്ള നടപടി ക്രമങ്ങള്‍ എങ്ങനെയാണ് ?


വിവാഹ ബന്ധത്തിനിടയിൽ ഭാര്യക്ക് ജനിക്കുന്ന കുഞ്ഞിന്റെ പിതാവ് ഭർത്താവ് തന്നെയായിരിക്കും എന്നാണ് വിവക്ഷ. ആ പേര് മാത്രമേ കുട്ടിയുടെ പിതാവിന്റെ സ്ഥാനത്ത് ചേർക്കാൻ കഴിയുകയുള്ളൂ. അത് തിരുത്തി നൽകുകയില്ല. എന്നാൽ ക്ലറിക്കൽ തകരാറോ മറ്റോ കാരണം പിതാവിന്റെ പേരിന്റെ സ്ഥാനത്ത് മറ്റേതെങ്കിലും പേര് ചേർത്തു പോയിട്ടുണ്ടെങ്കിൽ ആവശ്യമായ രേഖകൾ നൽകി അപേക്ഷിച്ചാൽ അത് തിരുത്തി ലഭിക്കും. ഭർത്താവല്ല കുട്ടിയുടെ പിതാവെങ്കിൽ കുട്ടിയുടെ രേഖപ്പെടുത്തിയിരിക്കുന്ന പിതാവിന്റെ പേര് മാറ്റി യഥാർത്ഥ പിതാവിന്റെ പേര് ചേർക്കണമെങ്കിൽ DNA ടെസ്റ്റ് റിപ്പോർട്ട് നൽകേണ്ടിവരും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ അന്വേഷിക്കുക.